1600 കോടിയുടെ സാമ്പത്തിക തട്ടിപ്പ്: പോപ്പുലര്‍ ഫിനാന്‍സ് ഉടമ തോമസ് ഡാനിയേലും മകളും അറസ്റ്റില്‍
കൊച്ചി: പോപ്പുലര്‍ ഫിനാന്‍സ് ഉടമ തോമസ് ഡാനിയേലും മകളും അറസ്റ്റില്‍. സാമ്പത്തിക തട്ടിപ്പ് കേസിലാണ് ഇരുവരേയും എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്തിരുന്നത്. 1600 കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസിലാണ് തോമസ് ഡാനിയേല്‍, ഭാര്യ, രണ്ട് പെണ്‍മക്കള്‍ എന്നിവര്‍ക്കെതിരെ അന്വേഷണം നടക്കുന്നത്. പോപ്പുലര്‍ ഫിനാന്‍സ് കമ്പനി സിഇഒ കൂടിയായ റിനു മറിയം ആണ് തോമസ് ഡാനിയേലിന് ഒപ്പം അറസ്റ്റിലായിരിക്കുന്നത്.
ചോദ്യം ചെയ്യുന്നതിന് വേണ്ടിയാണ് തോമസ് ഡാനിയേലിനേയും റിനു മറിയത്തേയും കൊച്ചിയില എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസിലേക്ക് വിളിച്ച് വരുത്തിയത്. തുടര്‍ന്ന് ചോദ്യം ചെയ്യലിനൊടുവില്‍ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഇരുവരേയും നാളെ കോടതിയില്‍ ഹാജരാക്കും. പോപ്പുലര്‍ ഫിനാന്‍സ് എന്ന സ്ഥാപനം വഴി നിക്ഷേപകരില്‍ നിന്ന് 2000 കോടി രൂപയാണ് ഇവര്‍ തട്ടിപ്പ് നടത്തിയത് എന്നാണ് കണ്ടെത്തിയിരിക്കുന്നത്.

കേസില്‍ തോമസ് ഡാനിയേലിന് ഒപ്പം മക്കളായ റിയയ്ക്കും റിനുവിനും പങ്കുളളതായി പോലീസ് നേരത്തെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. റിയ ആന്‍ തോമസ് പോപ്പുലര്‍ ഫിനാന്‍സിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗമാണ്. കേസന്വേഷണം നടത്തിയ പോലീസില്‍ നിന്ന് സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട രേഖകളും തെളിവുകളും ഇഡി ശേഖരിച്ചിരുന്നു. ഇത് പ്രകാരമാണ് തോമസ് ഡാനിയലിനേയും റീനുവിനേയും ചോദ്യം ചെയ്യുന്നതിന് വേണ്ടി വിളിച്ച് വരുത്തിയത്.
കേരള സാരിയിൽ കലക്കൻ ലുക്കിൽ തമിഴ് ബിഗ് ബോസ് താരം ഓവിയ; ചിത്രങ്ങൾ കാണാം
പോപ്പുലര്‍ ഫിനാന്‍സ് സാമ്പത്തിക തട്ടിപ്പ് കേസില്‍ സിബിഐ അന്വേഷണവും സമാന്തരമായി നടക്കുന്നത്. സംസ്ഥാനത്ത് ആകെ 1363 കേസുകള്‍ ആണ് പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സാമ്പത്തിക തട്ടിപ്പ് കൂടാതെ പ്രതികളുടെ ബിനാമി ഇടപാടുകളെ കുറിച്ചുമാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം നടത്തുന്നത്. തട്ടിപ്പിലൂടെ സമ്പാദിച്ച പണം പ്രതികള്‍ ബിനാമി നിക്ഷേപം നടത്തിയിരിക്കുകയാണ് എന്നാണ് ഇഡി കണ്ടെത്തിയിരിക്കുന്നത്. 130 കോടിയാണ് പ്രതികളുടെ പക്കല്‍ അവശേഷിക്കുന്ന ആസ്തി.












Click it and Unblock the Notifications