കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോപ്പുലർ ഫ്രണ്ട് ഹർത്താലിൽ രജിസ്റ്റർ ചെയ്തത് 281 കേസുകൾ, 1013 പേരെ അറസ്റ്റ് ചെയ്തു

Google Oneindia Malayalam News

സംസ്ഥാനത്ത് വെള്ളിയാഴ്ചത്തെ പോപ്പുലർ ഫ്രണ്ട് ഹര്‍ത്താലിനിടെ ഉണ്ടായ അക്രമവുമായി ബന്ധപ്പെട്ട് ഇതുവരെ 281 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി പോലീസ്. വിവിധ ആക്രമണങ്ങളില്‍ പ്രതികളായ 1013 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 819 പേരെ കരുതല്‍ തടങ്കലിലാക്കി.

തിരുവനന്തപുരം സിറ്റിയിൽ 24 കേസുകളും, തിരവനന്തപുരം റൂറലിൽ 23 കേസുകളുമാണ് രജിസ്റ്റർ ചെയ്തത്. ജില്ലയിലാകെ 153 പേരെ അറസ്റ്റ് ചെയ്തു. 173 പേരെ കരുതൽ തടങ്കലിൽ പാർപ്പിച്ചു. കോല്ലം സിറ്റിയിൽ 27 കേസുകളും, റൂറലിൽ 12 കേസുകളും രജിസ്റ്റർ ചെയ്തു. മലപ്പുറത്ത് 34 കേസുകളും കോട്ടയത് 28 കേസുകളുമാണ് രജിസ്റ്റർ ചെയ്തത്.

hartal

എറണാകുളം കോഴിക്കോട് ജില്ലകളിൽ യഥാക്രമം 23 കേസുകളും 15 കേസുകളും റിപ്പോർട്ട് ചെയ്തു. കണ്ണൂർ ജില്ലയിലാകെ 31 കേസുകളാണ് റിപ്പോർട്ട് ചെയ്തത്.
ഇടുക്കി, വയനാട് ജില്ലകളിലാണ് ഏറ്റവും കുറവ് ആക്രമണ സംഭവങ്ങൾ ഉണ്ടായത്. രണ്ട് ജില്ലകളിലും നാലുവീതം കേസുകൾ രജിസ്റ്റർ ചെയ്തു.

ജില്ല തിരിച്ചുള്ള വിശദമായ വിവരങ്ങള്‍ താഴെ

(ജില്ല, രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം, അറസ്റ്റ്, കരുതല്‍ തടങ്കല്‍ എന്നിവ ക്രമത്തില്‍)

തിരുവനന്തപുരം സിറ്റി - 24, 40, 151
തിരുവനന്തപുരം റൂറല്‍ - 23, 113, 22
കൊല്ലം സിറ്റി - 27, 169, 13
കൊല്ലം റൂറല്‍ - 12, 71, 63
പത്തനംതിട്ട - 15, 109, 2
ആലപ്പുഴ - 15, 19, 71
കോട്ടയം - 28, 215, 77
ഇടുക്കി - 4, 0, 3
എറണാകുളം സിറ്റി - 6, 4, 16
എറണാകുളം റൂറല്‍ - 17, 17, 22
തൃശ്ശൂര്‍ സിറ്റി -10, 2, 14
തൃശ്ശൂര്‍ റൂറല്‍ - 4, 0, 10
പാലക്കാട് - 6, 24, 36
മലപ്പുറം - 34, 123, 128
കോഴിക്കോട് സിറ്റി - 7, 0, 20
കോഴിക്കോട് റൂറല്‍ - 8, 8, 23
വയനാട് - 4, 26, 19
കണ്ണൂര്‍ സിറ്റി - 25, 25, 86
കണ്ണൂര്‍ റൂറല്‍ - 6, 10, 9
കാസർകോട് - 6, 38, 34

അതേസമയം പോപ്പുലർ ഫ്രണ്ടിനെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തി. പിഎഫ്ഐ നടത്തിയത് ആസൂത്രിത ആക്രമണങ്ങളാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തില്‍ ഇതുവരെ ഉണ്ടാകാത്ത തരം ആക്രമങ്ങളാണ് ഉണ്ടായത്. മുഖംമൂടി ആക്രമണങ്ങളും പോപ്പുലര്‍ ഫ്രണ്ട് നടത്തി. അക്രമികളില്‍ കുറച്ചുപേരെ പിടികൂടിയെന്നും ബാക്കിയുള്ളവരെ രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി

English summary
popular front hartal attack kerala, police registered 281 case across the state 1013 arrest. police will take more action says pinarayi vijayan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X