കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍; മുസ്ലിം ലീഗ് നേതാവിന്റെ സ്ഥലം ജപ്തി ചെയ്തു... അടുത്തത് ലേലം

Google Oneindia Malayalam News

മലപ്പുറം: പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലുമായി ബന്ധപ്പെട്ട നാശനഷ്ടങ്ങളുടെ നഷ്ടപരിഹാരം ഈടാക്കാന്‍ നേതാക്കളുടെ ആസ്തി ജപ്തി ചെയ്യുന്ന നടപടി പുരോഗമിക്കുന്നു. സംസ്ഥാനത്തുടനീളം ജപ്തി തുടരുകയാണ്. ഇന്ന് വൈകീട്ട് റവന്യൂ കമ്മീഷണര്‍ ടിവി അനുപമയ്ക്ക് ജില്ലകളില്‍ നിന്നുള്ള റിപ്പോര്‍ട്ട് നല്‍കേണ്ടതുണ്ട്. ശേഷം തിങ്കളാഴ്ച വിശദമായ നടപടി റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും.

അതേസമയം, ജപ്തി ചെയ്യലില്‍ പലയിടത്തും വീഴ്ച സംഭവിച്ചു. പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമില്ലാത്തവരുടെ സ്ഥവും ജപ്തി ചെയ്തിട്ടുണ്ട്. തങ്ങള്‍ക്ക് ഒന്നും ചെയ്യാനാകില്ല എന്ന വിചിത്രമായ മറുപടിയാണ് പരാതിക്കാരോട് റവന്യൂ ഉദ്യോഗസ്ഥര്‍ നല്‍കിയത്. ജപ്തി ചെയ്ത ശേഷം എന്തായിരിക്കും ഉദ്യോഗസ്ഥരുടെ അടുത്ത നടപടി എന്ന വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്...

കണ്ടെത്തേണ്ടത് 5.2 കോടി രൂപ

കണ്ടെത്തേണ്ടത് 5.2 കോടി രൂപ

ഹര്‍ത്താലില്‍ 5.2 കോടി രൂപയുടെ നഷ്ടമുണ്ടായി എന്നാണ് സര്‍ക്കാര്‍ കണക്ക്. ഇത് പിഎഫ്‌ഐ നേതാക്കളില്‍ നിന്ന് ഈടാക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. തുടര്‍ന്നാണ് നേതാക്കളുടെ ആസ്തികള്‍ ജപ്തി ചെയ്ത് തുക കണ്ടെത്താന്‍ കോടതി ഉത്തരവിട്ടത്. സര്‍ക്കാര്‍ വിമുഖത കാണിച്ചെങ്കിലും കോടതി ശക്തമായ ഇടപെടല്‍ നടത്തി. ഈ മാസം 23ന് നടപടി സ്വീകരിച്ച ശേഷമുള്ള റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കോടതി നിര്‍ദേശം.

കൂടുതല്‍ ജപ്തി മലപ്പുറം ജില്ലയില്‍

കൂടുതല്‍ ജപ്തി മലപ്പുറം ജില്ലയില്‍

ഇതുപ്രകാരം വെള്ളിയാഴ്ച ജപ്തി നടപടി തുടങ്ങി. ഇന്നും നടപടികള്‍ തുടരുകയാണ്. ആഭ്യന്തര വകുപ്പ് ശേഖരിച്ച നേതാക്കളുടെ വിവരങ്ങള്‍ റവന്യൂ വകുപ്പിന് കൈമാറിയിരുന്നു. ഈ വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ് ജപ്തി നടപടികള്‍ പുരോഗമിക്കുന്നത്. ഇതുപ്രകാരം എല്ലാ ജില്ലകളിലും റവന്യൂ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. മലപ്പുറം ജില്ലയിലാണ് കൂടുതല്‍ പേരുടെ ആസ്തി ജപ്തി ചെയ്യുന്നത്.

വീട്ടുകാരുടെ കാര്യം കോടതി തീരുമാനിക്കും

വീട്ടുകാരുടെ കാര്യം കോടതി തീരുമാനിക്കും

എന്‍ഐഎ അറസ്റ്റ് ചെയ്ത നേതാക്കള്‍, നേരത്തെ കേസില്‍ ഉള്‍പ്പെട്ടവര്‍, പോലീസ് ശേഖരിച്ച പേരുകള്‍ എന്നിവരുടെ ആസ്തികളാണ് ജപ്തി ചെയ്യുന്നത്. സംഘടനയുടെ പേരില്‍ ചില ജില്ലകളിലുള്ള ഓഫീസും ജപ്തി ചെയ്തവയില്‍പ്പെടും. വീടുകളും ജപ്തി ചെയ്തിട്ടുണ്ട്. എന്നാല്‍ മാനുഷിക പരിഗണന നല്‍കി വീട്ടുകാരെ ഇറക്കി വിടില്ല. ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരമായിരിക്കും ഇവിടെ തുടര്‍ നടപടി സ്വീകരിക്കുക.

ആസ്തികള്‍ ലേലം ചെയ്യും

ആസ്തികള്‍ ലേലം ചെയ്യും

ജപ്തി ചെയ്ത ആസ്തികള്‍ ലേലം ചെയ്യുക എന്നതാണ് അടുത്ത നടപടി. പരിശോധിച്ച് തുക കണക്കാക്കി വരികയാണ്. ഇവ ലേലത്തില്‍ വച്ച് നഷ്ടം തിരിച്ചുപിടിക്കുകയാണ് ലക്ഷ്യം. സംസ്ഥാനത്ത് അപൂര്‍വമായിട്ടാണ് ഇത്രയും പേരുടെ ആസ്തികള്‍ ഒരുമിച്ച് ജപ്തി ചെയ്ത് തുക കണ്ടെത്താനുള്ള നടപടി. പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചതിനാല്‍ കാര്യമായ പ്രതിഷേധങ്ങള്‍ നേരിടേണ്ടി വന്നിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.

മുസ്ലിം ലീഗ് നേതാവിന്റെ ആസ്തിയും

മുസ്ലിം ലീഗ് നേതാവിന്റെ ആസ്തിയും

മുസ്ലിം ലീഗ് നേതാവിന്റെ ആസ്തിയും ജപ്തി ചെയ്തതായി പരാതി ഉയര്‍ന്നിട്ടുണ്ട്. മലപ്പുറം എടരിക്കോട് പഞ്ചായത്തിലെ അഞ്ചാം വാര്‍ഡ് അംഗം ക്ലാരി ചെട്ടിയാംതൊടി അഷ്‌റഫിന്റെ സ്വത്താണ് കണ്ടുകെട്ടിയത്. തിരൂരങ്ങാടി തഹസില്‍ദാറുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥര്‍ കോട്ടക്കല്‍ പോലീസിന്റെ അകമ്പടിയിലാണ് നടപടി പൂര്‍ത്തിയാക്കിയത്. അഷ്‌റഫ് എസ്ഡിപിഐക്കെതിരെ മല്‍സരിച്ച് ജയിച്ച വ്യക്തിയാണ്. ഇതേ പേരിലുള്ള മറ്റൊരാളുടെ ആസ്തിയാണെന്ന് കരുതിയാണ് ഉദ്യോഗസ്ഥര്‍ നടപടിയെടുത്തത്രെ.

ഉദ്യോഗസ്ഥരുടെ മറുപടി

ഉദ്യോഗസ്ഥരുടെ മറുപടി

കളക്ടര്‍ക്ക് പരാതി നല്‍കുമെന്ന് അഷ്‌റഫ് പറഞ്ഞു. റവന്യൂ ഉദ്യോഗസ്ഥരോട് അഷ്‌റഫും നാട്ടുകാരും നിങ്ങള്‍ക്ക് ആള് മാറി എന്ന് ധരിപ്പിച്ചിരുന്നു. പോലീസില്‍ നിന്ന് ലഭിച്ച രേഖ അടിസ്ഥാനമാക്കിയാണ് നടപടിയെടുത്തത് എന്നായിരുന്നു ഉദ്യോഗസ്ഥരുടെ പ്രതികരണം. ഞൊടിയിടയിലുള്ള നടപടികളായതിനാല്‍ ആക്ഷേപം കേള്‍ക്കാനും പരിഹാര നടപടി സ്വീകരിക്കാനും ഉദ്യോഗസ്ഥര്‍ തയ്യാറായില്ല.

സൗദിയില്‍ പുതിയ പരിഷ്‌കരണം; പള്ളികളിലെ ലൗഡ് സ്പീക്കര്‍ നിയന്ത്രിക്കും... ശബ്ദം കുറയ്ക്കുംസൗദിയില്‍ പുതിയ പരിഷ്‌കരണം; പള്ളികളിലെ ലൗഡ് സ്പീക്കര്‍ നിയന്ത്രിക്കും... ശബ്ദം കുറയ്ക്കും

ഒട്ടേറെ പരാതികള്‍

ഒട്ടേറെ പരാതികള്‍

തിരൂരങ്ങാടി ചെമ്മാട് സികെ നഗര്‍ സ്വദേശിയുടെ ആസ്തിയും ആള് മാറി ജപ്തി ചെയ്തിട്ടുണ്ട്. മലപ്പുറം പുത്തനങ്ങാടിയിലെ കുടുംബവും ഇക്കാര്യത്തില്‍ കളക്ടര്‍ പരാതി നല്‍കി. അലി, സലാം എന്നിവരാണ് പരാതി നല്‍കിയത്. ഇവര്‍ക്ക് പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമില്ല. ഹര്‍ത്താല്‍ നടക്കുമ്പോള്‍ ഇരുവരും വിദേശത്തായിരുന്നു. ഉദ്യോഗസ്ഥരെ കാര്യം ബോധ്യപ്പെടുത്തിയെങ്കിലും ജപ്തിയില്‍ നിന്ന് പിന്മാറിയില്ല. പോലീസില്‍ പരാതിപ്പെട്ട വേളയിലാണ് കളക്ടര്‍ക്ക് പരാതി നല്‍കാന്‍ നിര്‍ദേശിച്ചത്. എംഎല്‍എക്കും പരാതി സമര്‍പ്പിച്ചിട്ടുണ്ട്.

രണ്ടാമത്തെ 'കെണി'യുമായി യുഎഇ; വിസാ നിരക്ക് കുത്തനെ വര്‍ധിപ്പിച്ചു; പ്രവാസികള്‍ക്ക് കനത്ത തിരിച്ചടി...രണ്ടാമത്തെ 'കെണി'യുമായി യുഎഇ; വിസാ നിരക്ക് കുത്തനെ വര്‍ധിപ്പിച്ചു; പ്രവാസികള്‍ക്ക് കനത്ത തിരിച്ചടി...

English summary
Popular Front Harthal: Muslim League Leader's Asset Confiscated By Revenue Officials in Malappuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X