ക്രൂയീസ് കപ്പലുകള്‍ക്ക് വൈദ്യുതി നല്‍കും: ബജറ്റില്‍ സുപ്രധാന പ്രഖ്യാപനം കാത്ത് കൊച്ചിന്‍ തുറമുഖം
കൊച്ചി: കേന്ദ്ര ബജറ്റില്‍ കൊച്ചിന്‍ തുറമുഖം ഉള്‍പ്പടേയുള്ള പദ്ധതികളുടെ വികസനത്തിന് കൂടുതല്‍ വിവിഹം പ്രതീക്ഷിച്ച് കേരളം. സില്‍വർ ലൈന്‍ പദ്ധതിക്കുള്ള അംഗീകാരമാണ് കേരളം ഉറ്റുനോക്കുന്ന മറ്റൊരു പ്രധാന കാര്യം. കൊച്ചിന്‍ തുറമുഖത്തെ സംബന്ധിച്ചുള്ള പ്രഖ്യാപനം ഏറെക്കുറെ ഉറപ്പാണെന്ന പ്രതീക്ഷയുണ്ട്. കേന്ദ്ര മന്ത്രി സർബനാന്ദ സോനോവാൾ പങ്കെടുത്ത യോഗത്തില്‍ കൊച്ചിന്‍ തുറമുഖത്തിന്റെ വികസനത്തെകുറിച്ച് സുപ്രധാനമായ പരാമർശങ്ങളുണ്ടായിരുന്നു.
ഹരിത തുറമുഖങ്ങളുടെ വികസനം , ഹരിത കപ്പൽ ഗതാഗതം എന്നിവയുമായി ബന്ധപ്പെട്ട 'മാരിടൈം ഇന്ത്യ വിഷൻ 2030 'പ്രകാരം പ്രധാന തുറമുഖങ്ങളിൽ നടപ്പിലാക്കുന്ന വിവിധ ഹരിത തുറമുഖ സംരംഭങ്ങളുടെ പുരോഗതി അവലോകനം ചെയ്യുകയായിരുന്നു കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജലപാത വകുപ്പ് മന്ത്രി സർബനാന്ദ സോനോവാൾ. കൊച്ചി തുറമുഖം നടപ്പാക്കുന്ന ഹരിത തുറമുഖ സംരംഭങ്ങളും യോഗത്തിൽ അവലോകനം ചെയ്തു. യോഗത്തിൽ കൊച്ചിൻ പോർട്ട് ട്രസ്റ്റ് ചെയർപേഴ്സൺ ഡോ.എം.ബീന പങ്കെടുത്തു.ആദ്യഘട്ടത്തിൽ, കൊച്ചി തുറമുഖം സന്ദർശിക്കുന്ന ക്രൂയിസ് കപ്പലുകൾക്ക് തീരം അടിസ്ഥാനമാക്കി വൈദ്യുതി വിതരണം ചെയ്യാനാണ് പദ്ധതി.

അടുത്ത രണ്ട് വർഷത്തിനുള്ളിൽ 350kWP ശേഷിയുള്ള റൂഫ് ടോപ്പ് സൗരോർജ്ജ പ്ലാന്റുകൾ അധികമായി സ്ഥാപിക്കാനും ഗ്രിഡ് ബന്ധിപ്പിച്ച ഫ്ലോട്ടിംഗ് സൗര പാനൽ സ്ഥാപിക്കാനും കൊച്ചിൻ പോർട്ട് ട്രസ്റ്റ് നിർദ്ദേശിച്ചു . ഉപഭോക്താക്കളെ അവരുടെ പരിസരത്ത് സൗരോർജ്ജ നിലയങ്ങൾ സ്ഥാപിക്കുന്നതിന് കൊച്ചി തുറമുഖം പ്രോത്സാഹിപ്പിക്കുന്നു. തുറമുഖ ഉപയോക്താക്കൾ ഇതിനകം 190kWP ശേഷിയുള്ള സൗരോർജ്ജ നിലയങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. കൊച്ചിൻ പോർട്ട് ട്രസ്റ്റ് 2020ൽ 3.27 ലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപ്പാദിപ്പിക്കുകയും 22.50 ലക്ഷം രൂപ ലാഭിക്കുകയും ചെയ്തു. തുറമുഖം ഇതിനകം സ്‌മാർട്ട് ഇലക്ട്രിക്കൽ മീറ്ററും സ്മാർട്ട് തെരുവ് വിളക്കുകളും സ്ഥാപിച്ചിട്ടുണ്ട്.
ഭക്ഷ്യാവശിഷ്ടങ്ങളും മറ്റ് ജൈവമാലിന്യങ്ങളും ഉപയോഗിച്ചുള്ള ബയോ ഗ്യാസ് പ്ലാന്റ്,കൊച്ചി തുറമുഖം ഇതിനകം ഏറ്റെടുത്തിട്ടുള്ള ഗ്രീൻ പോർട്ട് സംരംഭങ്ങളിൽ ഉൾപ്പെടുന്നു. 75 മുതൽ 90 കിലോഗ്രാം വരെ ഭക്ഷ്യ അവശിഷ്ടങ്ങളിൽ നിന്നും ഒരു പ്ലാന്റിൽ പ്രതിദിനം 3 മുതൽ 4 കിലോഗ്രാം വരെ വാതകം ഉത്പാദിപ്പിക്കാൻ കഴിയും. ഒരു ദിവസം 100 cu.m ശേഷിയുള്ള ഒരു സെപ്റ്റേജ് ട്രീറ്റ്മെന്റ് പ്ലാന്റ്തുറമുഖ പ്രദേശത്ത് സ്ഥാപിച്ചിട്ടുണ്ട്.
കുഴിച്ചെടുത്ത വസ്തുക്കളുടെ പുനരുപയോഗം/ലാഭകരമായ ഉപയോഗത്തിനായി തുറമുഖം ഒരു കർമപദ്ധതി അന്തിമമായി തയ്യാറാക്കിയിട്ടുണ്ട് . കുഴിച്ചെടുത്ത മണൽ എക്കൽ,ചെളി എന്നിവയിൽ നിന്നും വേർതിരിച്ചത് ചെലവില്ലാതെയാണ്. 2021 ഏപ്രിൽ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ കുഴിച്ചെടുത്ത മണൽ വില്പനയിലൂടെ 12 കോടിയിലധികം രൂപ കൊച്ചി തുറമുഖം നേടി.
Recommended Video
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications