സൈന്യത്തിലേക്ക് സിപിഎമ്മിന്റെ പരിശീലനം.. പ്രീ റിക്രൂട്ട്‌മെന്റ് പരിശീലന കേന്ദ്രം ഉദ്ഘാടനം 30ന്

  • By: Anamika
Subscribe to Oneindia Malayalam

കണ്ണൂര്‍: സൈന്യത്തിലേക്ക് അടക്കം യുവാക്കള്‍ക്ക് പരിശീലനം നല്‍കാനുദ്ദേശിച്ച് സിപിഎം ആരംഭിക്കുന്ന പ്രീ റിക്രൂട്ട്‌മെന്റ് പരിശീലന കേന്ദ്രം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. കണ്ണൂര്‍ ജില്ലയില്‍ ആരംഭിക്കുന്ന പ്രീ റിക്രൂട്ട്‌മെന്റ് പരിശീലന കേന്ദ്രം ഈ മാസം 30തിനാണ് ഉദ്ഘാടനം ചെയ്യുക. സൈന്യത്തിലേക്ക് കൂടാതെ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കീഴിലുളള സേനാവിഭാഗങ്ങളിലേക്കും പ്രവേശനത്തിന് പരിശീലനം നല്‍കുക എന്നതാണ് ഉദ്ദേശം. പാര്‍ട്ടിയുടെ നിയന്ത്രണത്തിലുള്ള സൊസൈറ്റികളുടെ കീഴില്‍ എല്ലാ ജില്ലകളിലും പ്രീ റിക്രൂട്ട്‌മെന്റ് ട്രെയിനിംഗ് സെന്ററുകള്‍ തുടങ്ങാന്‍ നേരത്തെ തന്നെ തീരുമാനം എടുത്തിരുന്നു. പരിശീലന കേന്ദ്രം നടത്താനുള്ള ചുമതല പിണറായി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ചാരിറ്റബിള്‍ സൊസൈറ്റിക്കാണ്.

നടി ആക്രമിക്കപ്പെട്ടതും കലാഭവന്‍ മണിയുടെ മരണവും തമ്മിലെന്ത് ബന്ധം? സിബിഐ അന്വേഷണം!

cpm

ദിലീപിന്റെ ജാമ്യത്തിന് ശേഷം നടിയുടെ ആദ്യ പ്രതികരണം! അതും സിനിമാരംഗത്തെ ചിലരെ കൊള്ളിച്ച്..

cmsvideo
അമൃതാനന്ദമയിക്കെതിരെ ആഞ്ഞടിച്ച് CPM | Oneindia Malayalam

ഇത്തരം പരിശീലന കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നത് വഴി ചെറുപ്പക്കാരെ കൂടുതലായി പാര്‍ട്ടിയിലേക്ക് അടുപ്പിക്കാനാവും എന്നും സിപിഎം കണക്ക് കൂട്ടുന്നു. മാത്രമല്ല ഈ അവസരം സാമ്പത്തികമായും ഉപയോഗപ്പെടുത്താനാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്. പാര്‍ട്ടി അനുഭാവികളായ വിമുക്ത ഭടന്മാരുടെ സേവനം ഈ പരിശീലന കേന്ദ്രങ്ങള്‍ക്ക് വേണ്ടി ഉപയോഗപ്പെടുത്താനും സിപിഎം ആലോചിക്കുന്നു. പ്രീ റിക്രൂട്ട്‌മെന്റ് ട്രെയിനിംഗ് സെന്ററിന്റെ ഉദ്ഘാടനം 30ന് രാവിലെ 11 മണിക്ക് തളാപ്പില്‍ വെച്ചാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കുക.

English summary
Pinarayi Vijayan to inaugurate Army Pre Recruitment training centre of CPM
Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്