കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിപ്പാ വൈറസ് പ്രതിരോധം-മുൻ കരുതലുകളുമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ

  • By Sreejith Kk
Google Oneindia Malayalam News

Recommended Video

cmsvideo
Nipah Virus : നിപ ബാധിച്ചാൽ രക്ഷപ്പെടാനാകുമോ ? Watch Video | Oneindia Malayalam

വടകര: നിപ്പാ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി വിവിധ തദ്ദേശ്ശ സ്വയം ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ വിവിധ പദ്ധതികൾക്ക് രൂപം നൽകി.ക്യാമ്പയിന്റെ ഭാഗമായി വടകര ജില്ലാ ആശുപത്രിയിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ഹെൽത്ത് ഇൻസ്പെക്റ്റർമാർ,ജെ.എച്ച്.ഐ മാർ,ജെ.പി.എച്ച്.ഐ മാർ,ആശാ വർക്കർമാർ,വെക്റ്ററൽ കൺട്രോൾ യൂണിറ്റ്
ജീവനക്കാർ,ആരോഗ്യ പ്രവർത്തകർ എന്നിവർക്കായി സംഘടിപ്പിച്ച ക്ലാസ് നഗരസഭാ ചെയർമാൻ കെ.ശ്രീധരൻ ഉൽഘാടനം ചെയ്തു.25ന് കാലത്ത് പതിനൊന്ന് മണിക്ക് അംഗനവാടി ജീവനക്കാർക്കായി ബോധ വൽക്കരണ ക്ലാസ് നടത്താൻ തീരുമാനിച്ചു.വീടുകൾ കയറിയുള്ള ബോധവൽക്കരണം,ലഖുലേഖ വിതരണം,പഴം,പച്ചക്കറി വ്യാപാരികൾക്ക് മുൻ കരുതൽ നടപടി നിർദ്ദേശം നൽകാനും തീരുമാനിച്ചു.

ജില്ലാ ആശുപത്രിയിൽ നടന്ന പരിപാടിയിൽ ആശുപത്രി സൂപ്രണ്ട് ഡോ:കെ.വി.അലി അധ്യക്ഷത വഹിച്ചു.ഡോ:പി.സി.ഹരിദാസ്,ഡോ:എം:പ്രേംരാജ് എന്നിവർ പ്രസംഗിച്ചു.നഗരസഭാ ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ പി.ഗിരീശൻ,പി.അശോകൻ,ഹെൽത്ത് സൂപ്പർ വൈസർ കെ.ദിവാകരൻ,മുനിസിപ്പൽ കൗൺസിലർമാർ എന്നിവർ പ്രസംഗിച്ചു. വടകര ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നിപ്പാ വൈറസ് അവലോകന യോഗം നടത്തി.ഇതേ വരെ നടത്തിയ പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തിയ യോഗം ബ്ലോക്ക് പരിധിയിലെ മുഴുവൻ വീടുകളിലും ലഖുലേഖ വിതരണം ചെയ്യാനും,ഗ്രാമസഭയിലും,കുടുംബശ്രീ യോഗങ്ങൾ,സ്കൂൾ അസംബ്ലികൾ എന്നിവിടങ്ങളിൽ ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ ബോധവൽക്കരണം നടത്താനും തീരുമാനിച്ചു.

nipah

ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാർ,ജനപ്രതിനിധികൾ,വകുപ്പ് മേധാവികൾ എന്നിവർ പങ്കെടുത്തു.വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കോട്ടയിൽ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു.ഗ്രാമ പഞ്ചായത്തു പ്രസിഡണ്ടുമാരായ എം.കെ.ഭാസ്കരൻ(ഏറാമല),പി.വി.കവിത (ഒഞ്ചിയം),കെ.കെ.നളിനി(ചോറോട്),ജില്ലാ പഞ്ചായത്ത് മെമ്പർ ഏ.ടി.ശ്രീധരൻ,ശശികല ദിനേശൻ,വി.കെ.സന്തോഷ്‌കുമാർ,മെഡിക്കൽ ഓഫീസർമാരായ ഡോ:മോഹനൻ,ഡോ:നസീർ,ഡോ:ശ്രീരാജ്,ഡോ:ഡെയ്‌സി,ഹെൽത്ത് സൂപ്പർ വൈസർ എം.ജെ.ഉലഹന്നാൻ,എച്ച്.ഐ.വി.കെ.പ്രേമൻ,ബി.ഡി.ഒ.ജീനാബായി എന്നിവർ പ്രസംഗിച്ചു.ഏറാമല പഞ്ചായത്തിൽ പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി അടിയന്തിര യോഗം വിളിച്ചു ചേർത്തു.പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി മുഴുവൻ ഗ്രാമ സഭകളിലും വാർഡ് സാനിറ്റേഷൻ കമ്മറ്റികളും വിളിച്ചു ചേർക്കും.പറമ്പുകളിലും,റോഡിലും വീണു കിടക്കുന്ന മാങ്ങ.ഞേറൽ,തുടങ്ങിയ പഴ വർഗ്ഗങ്ങൾ കുട്ടികൾ ഉൾപ്പടെയുള്ളവർ കഴിക്കുന്നത് ഒഴിവാക്കാനും, വവ്വാൽ കൂടുതലായി കാണപ്പെടുന്ന സ്ഥലങ്ങൾ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കാനും,നിപ്പാ വൈറസിനെ പറ്റി ലഖുലേഖ വിതരണം ചെയ്യാനും തീരുമാനിച്ചു.ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം.കെ.ഭാസ്കരൻ അധ്യക്ഷത വഹിച്ചു.ഡോ:ആദർശ് ഉനയിൽ ക്ലാസ്സെടുത്തു.സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാരായ വി.കെ.സന്തോഷ് കുമാർ,പി.കെ.കുഞ്ഞിക്കണ്ണൻ മാസ്റ്റർ,ലിസിന പ്രകാശ്,വി.കെ.ജസീല,മെമ്പർ പി.രാമകൃഷ്ണൻ, എം.ജെ.ഉലഹന്നാൻ,വി.കെ.പ്രേമൻ,ദേവകി,ബിജു പാലേരി എന്നിവർ പ്രസംഗിച്ചു.

English summary
precautions for nipah virus attack
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X