പോയി പറയച്ഛാ..എല്ലാരോടും..അച്ഛന്റെ മോള് ഡോക്ടറേറ്റ് എടുത്തൂന്ന്..! വൈറലായി കുറിപ്പ്..!

  • By: Anamika
Subscribe to Oneindia Malayalam

കോഴിക്കോട്: സ്‌കൂളിലോ കോളേജിലോ നമുക്ക് എല്ലാവര്‍ക്കും ഉണ്ടായിട്ടുണ്ടാകും ഇതുപോലൊരു സുഹൃത്ത്. പിഞ്ഞിയ യൂണിഫോമും ഉച്ചയ്ക്ക് ഒഴിഞ്ഞിരിക്കുന്ന വയറുമായി, പലവിധ പരിഹാസങ്ങളും ഏറ്റുവാങ്ങി ക്ലാസ്സില്‍ വന്നുപോകുന്ന ഒരാണ്‍കുട്ടിയോ പെണ്‍കുട്ടിയോ. പഠിത്തത്തില്‍ മുന്നിലാണെങ്കിലും തിളങ്ങുന്ന കുപ്പായക്കാര്‍ കിട്ടുന്ന പരിഗണന സ്‌കൂളിലോ പുറത്തോ ഇവര്‍ക്ക് കിട്ടാറില്ല. എല്ലാവിധ തിരിച്ചടികളേയും മറികടന്ന് ഇത്തരക്കാരില്‍ ചിലര്‍ വിജയത്തിലെത്തും. പട്ടിണിയുടെ നടുവിലും തന്നെ വിജയത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയ അച്ഛനെക്കുറിച്ചുള്ള ഒരു പെണ്‍കുട്ടിയുടെ ഓര്‍മ്മക്കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

FB

കാലിക്കറ്റ് സര്‍വ്വകലാശാല കൊമേഴ്‌സ് ആന്‍ഡ് മാനേജ്‌മെന്റ് സ്റ്റഡീസില്‍ ഡോക്ടറേറ്റ് നേടിയ പ്രീതി മാടമ്പിയുടെ ഈ അനുഭവക്കുറിപ്പ് കണ്ണു നിറയാതെ വായിച്ച് തീര്‍ക്കാനാവില്ല. അച്ഛന്റെ വിയര്‍പ്പിന്റെ മണമുള്ള തന്റെ വിജയം പ്രീതിക്ക് മറ്റാര്‍ക്കും സമര്‍പ്പിക്കാനില്ല. മൂന്ന് നേരം വയറുനിറയെ ആഹാരം കഴിക്കാന്‍ പോലും ഇല്ലാത്ത ഒരു വീട്ടിലെ പെണ്‍കുട്ടിയെ പഠിക്കാന്‍ വിടുമ്പോള്‍ അച്ഛന്‍ കേട്ടത് പരിഹാസം മാത്രമായിരുന്നു. അവയോടുള്ള ആ അച്ഛന്റെ മറുപടി ഒരു പുഞ്ചിരിയില്‍ ഒതുങ്ങി. പരിഹസിച്ചവര്‍ക്കുള്ള മറുപടിയാണ് പ്രീതി ഇന്ന് സ്വന്തമാക്കിയിരിക്കുന്ന ഡോക്ടറേറ്റ്. പ്രീതി മാടമ്പി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന ഹൃദ്യമായ അനുഭവക്കുറിപ്പ് വായിക്കാം.

English summary
Facebook post of a student in Calicut University is viral
Please Wait while comments are loading...