കേരളത്തെ നടുക്കി വീണ്ടും പനി മരണം! വടകരയിൽ എച്ച്1എൻ1 ബാധിച്ച് ഗർഭിണി മരിച്ചു...

  • By: ഡെന്നീസ്
Subscribe to Oneindia Malayalam

കോഴിക്കോട്: സംസ്ഥാനത്ത് പനിമരണങ്ങൾ തുടരുന്നു. വടകരയിൽ എച്ച് 1 എൻ 1 ബാധിച്ച് ഗർഭിണിയായ യുവതി മരിച്ചു. വടകര മടപ്പള്ളി പൂതംകുനിയിൽ നിഷ(34)യാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ച് മരണപ്പെട്ടത്.

ബാറുകൾക്ക് വിട! ബിജു രമേശ് മദ്യക്കച്ചവടത്തിൽ നിന്നും പിന്മാറുന്നു, കാരണം ഞെട്ടിക്കുന്നത്...

കൊച്ചി മെട്രോ ഉദ്ഘാടനം;മൊബൈലുകൾക്കും കാൽനട യാത്രക്കാർക്കും വിലക്ക്!കർശന സുരക്ഷ,ഗതാഗത നിയന്ത്രണം

ഏഴുമാസം ഗർഭിണിയായിരുന്ന നിഷ കടുത്ത പനിയെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ എച്ച് 1 എൻ 1 ആണെന്ന് സ്ഥിരീകരിച്ചതോടെയാണ് നിഷയെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്.

h1ni

കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ജൂൺ 16 വെള്ളിയാഴ്ച അർദ്ധരാത്രിയാണ് നിഷ മരണപ്പെടുന്നത്. കോഴിക്കോട് ജില്ലയിൽ പനി നിയന്ത്രണാതീതമായി പടർന്നു പിടിക്കുകയാണ്. വടകര ഭാഗത്ത് എച്ച് 1 എൻ 1 ബാധിച്ചുമരിക്കുന്ന രണ്ടാമത്തെയാളാണ് നിഷ.

ദിവസങ്ങൾക്ക് മുൻപാണ് വടകരയിൽ ഒരാൾ എച്ച് 1 എൻ 1 ബാധിച്ച് മരണപ്പെട്ടത്. ഇതിനു പിന്നാലെ മറ്റൊരാൾ കൂടി എച്ച് 1 എൻ 1 ബാധിച്ച് മരിച്ചതോടെ നാട്ടുകാർ ആശങ്കയിലാണ്. രണ്ട് ദിവസങ്ങൾക്കിടെ രണ്ട് പനിമരണങ്ങളുണ്ടായതിനെ തുടർന്ന് ആരോഗ്യ വകുപ്പ് അധികൃതരും ജാഗ്രത പുലർത്തുന്നുണ്ട്. പനി പടരുന്ന ജില്ലയിലെ മലയോര മേഖലകളായ കൂരാച്ചുണ്ട്, പുതുപ്പാടി തുടങ്ങിയ സ്ഥലങ്ങളിലും ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കിയിട്ടുണ്ട്.

English summary
pregnant woman died due to fever in kozhikode.
Please Wait while comments are loading...