പ്രേമം അന്വേഷണം നിര്‍ണായകഘട്ടത്തില്‍, ഇനി പറയേണ്ടത് അല്‍ഫോണ്‍സ് പുത്രന്, ആ സ്റ്റുഡിയോ സുരക്ഷിതമോ?
കൊച്ചി: പ്രേമം സെന്‍സര്‍ കോപ്പി ചോര്‍ന്ന സംഭവത്തില്‍ അന്വേഷണം സംഘം കൊച്ചിയിലേയ്ക്ക്. സംഭവത്തില്‍ സംവിധായകന് അല്‍ഫോണ്‍സ് പുത്രനില്‍ നിന്ന് മൊഴിയെടുക്കും. അല്‍ഫോണ്‍സ് പുത്രന്റെ വീടിനോട് ചേര്‍ന്നുള്ള സ്റ്റുഡിയോയിലാണ് ചിത്രത്തിന്റെ ഭൂരിഭാഗവും എഡിറ്റ് ചെയ്തത്.
ഇതിനിടെ കൂടുതല്‍ അന്വേഷണത്തിന് അന്വേഷണ സംഘം ചെന്നൈയിലേയ്ക്ക് പോകാനും അനുമതി ലഭിച്ചു. അന്വേഷണം നിര്‍ണായക ഘട്ടത്തിലാണെന്ന് സൂചന. ആന്റി പൈറസി സെല്‍ ഒട്ടേറെ തവണ വിളിച്ചിരുന്നെങ്കിലും മൊഴിയെടുക്കാന്‍ അല്‍ഫോണ്‍സ് പുത്രന് എത്തിയിരുന്നില്ല. അനാരോഗ്യത്തെത്തുടര്‍ന്നാണ് അദ്ദേഹത്തിന് ആന്റി പൈറസി സെല്‍ മുമ്പാകെ ഹാജരാകാന്‍ കഴിയാതിരുന്നത്. പ്രേമം ഇന്റര്‍നെറ്റിലിട്ട സംഭവത്തില്‍ മൂന്ന് വിദ്യാര്‍ഥികള്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു.

നിര്‍ണായകം
പ്രേമം ലീക്കായ സംഭവത്തില്‍ അന്വേഷണം നിര്‍ണായ ഘട്ടത്തിലണെന്ന് പ്രമുഖ ദൃശ്യമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു

കൊച്ചിയിലേയ്ക്ക്
അന്വേഷണ സംഘം കൊച്ചിയിലേയ്ക്ക് പോകുന്നു

അല്‍ഫോണ്‍സ് പുത്രന്
അല്‍ഫോണ്‍സ് പുത്രന്റെ മൊഴി രേഖപ്പെടുത്തും

എഡിറ്റര്‍
സംവിധായകന് മാത്രമല്ല എഡിറ്റര്‍ കൂടിയാണ് അല്‍ഫോണ്‍സ് പുത്രന്

സ്റ്റുഡിയോ
അല്‍ഫോണ്‍സിന്റെ വീടിനടുത്തുള്ള സ്റ്റുഡിയോയില്‍ വച്ചാണ് ചിത്രത്തിന്റെ ഏറിയ പങ്കും എഡിറ്റ് ചെയ്തത്

എന്തൊക്കെ
ചിത്രവുമായി ബന്ധപ്പെട്ട് എന്തൊക്കെ പ്രവര്‍ത്തനങ്ങളാണ് സ്റ്റുഡിയോയില്‍ നടന്നതെന്നും പൊലീസ് അന്വേഷിയ്ക്കും

അനാരോഗ്യം
അനാരോഗ്യത്തെത്തുടര്‍ന്നാണ് അല്‍ഫോണ്‍സ് പുത്രന് മൊഴിനല്‍കാന്‍ കഴിയാതിരുന്നത്

ചെന്നൈയിലേയ്ക്കും
അന്വേഷണ സംഘം ചെന്നൈയിലേയ്ക്കും പോകുന്നുണ്ട്

വിദ്യാര്‍ഥികള്‍
പ്രേമം ഇന്റര്‍നെറ്റിലിട്ട കേസില്‍ മൂന്ന് വിദ്യാര്‍ഥികള്‍ അറസ്റ്റിലായിരുന്നു.
-
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും












Click it and Unblock the Notifications