കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആലഞ്ചേരി -കുമ്മനം കൂടിക്കാഴ്ച: കര്‍ദിനാളിന്‍റെ കുമ്മനവുമായുള്ള ശ്യംഗാരം ഞെട്ടിച്ചെന്ന് വൈദികര്‍

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
ഒരു ഗവർണർ ആകാൻ വേണ്ട യോഗ്യതകൾ എന്തൊക്കെ? | Oneindia malayalam

മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരരനെ സീറോ മലബാര്‍ സഭാ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി സ്വീകരിച്ചതിനെ വിമര്‍ശിച്ച് ഒരു കൂട്ടം വൈദികര്‍. കഴിഞ്ഞ ദിവസമാണ് ആലഞ്ചേരിയും കുമ്മനവും കൂടിക്കാഴ്ച നടത്തിയത്. 'കലാപകാലത്തെ പ്രണയം' എന്ന പേരില്‍ ഫാ ജോസ് വള്ളിക്കാട്ട് ഫേസ്ബുക്കില്‍ കുറിപ്പിട്ടതോടെയാണ് വൈദികര്‍ക്കിടയിലുള്ള ഭിന്നത പുറത്തുവന്നത്.

സിറിയയിലും ഇന്തോനീഷ്യയിലും ഈജിപ്തിലും മറ്റിടങ്ങളിലും ക്രൈസ്തവര്‍ പീഡനത്തിന് ഇരയാകുമ്പോള്‍ ഫേസ്ബുക്കില്‍ പടമിടുകയും കൊന്ത ചൊല്ലി പീഡനത്തിനായി പ്രാര്‍ത്ഥിക്കുകയും രക്തസാക്ഷികളെ വാഴ്ത്തുകയും ചെയ്യുന്നവരാണ് ഇവിടെ പീഡിപ്പിക്കപ്പെടാതിരിക്കാനും സഭാസ്വത്തിനു സംരക്ഷണം കിട്ടാനും രാഷ്ട്രീയക്കാരെ പ്രീണിപ്പിക്കുന്നത്. പ്രീണനത്തിന് മുന്‍പോ പിന്‍പോ അക്രമങ്ങള്‍ക്ക് കുറവുണ്ടോ? നമ്മുടെ സന്യാസിനികളും വിശ്വാസികളും ആണ് പീഡനത്തിന് ഇരയാകുന്നതെന്നും ഫാദര്‍ കുറിച്ചു. ഫാദറിന്‍റെ പോസ്റ്റ് ഇങ്ങനെ

കലാപകാലത്തെ പ്രണയം

കലാപകാലത്തെ പ്രണയം

2016 ലെ അമേരിക്കൻ പ്രെസിഡന്റ് ഇലക്ഷൻ സമയം. പ്രസിഡന്റ് സ്ഥാനാർഥിയായ ട്രംപ് പാപ്പായുമായി ഒരു അഭിമുഖം ആഗ്രഹിച്ചു. എന്നാൽ പാപ്പാ അതിനു വഴങ്ങിയില്ല. എന്നാൽ ട്രംപ് റോമാ സന്ദർശിച്ചപ്പോൾ ആതിഥ്യ മര്യാദ പ്രകാരം പപ്പാ പത്തു മിനുട്ട് കൂടിക്കാഴ്ച അനുവദിച്ചു, എന്നാൽ പത്രക്കാരെയും, ഫോട്ടോഗ്രാഫേഴ്സ് നെയും അകത്തു കടക്കാൻ പാപ്പാ അനുവദിച്ചില്ല.

ഉത്തമ പാഠപുസ്തകം

ഉത്തമ പാഠപുസ്തകം

2014 ഡിസംബർ 14 ലോകം ഉണർന്നത് അമേരിക്കയും ക്യൂബയും തമ്മിലുള്ള ദീർഘകാലമായ ഉപരോധം രമ്യതയിലായി എന്ന വാർത്ത കേട്ടുകൊണ്ടാണ്. പ്രസിഡന്റ് ബാരാക് ഒബാമയെയും റൗൾ കാസ്ട്രോയെയും ലോകം വാഴ്ത്തുമ്പോൾ ഒബാമ കണ്ഠമിടറി പറഞ്ഞത്, ഫ്രാൻസിസ് പാപ്പായുടെ ആത്മീയ ഇടപെടൽ ഇല്ലായിരുന്നു എങ്കിൽ ഈ രമ്യതപ്പെടൽ സാധിക്കില്ലായിരുന്നു എന്നാണു.
സാമൂഹ്യ ഇടപെടലുകളെ കുറിച്ച് കത്തോലിക്കാ നേതാക്കന്മാർക്കും, അല്ലാത്തവർക്കും പഠിക്കാനുള്ള ഏറ്റവും ഉത്തമമായ പാഠപുസ്തകം പാപ്പാ കഴിഞ്ഞേ ഉള്ളൂ.

പാപ്പയുടെ വാക്കുകള്‍

പാപ്പയുടെ വാക്കുകള്‍

മത നേതാക്കന്മാരും രാഷ്ട്രീയ നേതാക്കന്മാരും തമ്മിൽ കൂടിക്കാഴ്ച നടത്തുന്നതിൽ തെറ്റില്ല എന്ന് മാത്രമല്ല, അത് അങ്ങനെ വേണം താനും. പക്ഷെ ഒരാളുടെ ചെയ്തികൾ വിലയിരുത്തപ്പെടുന്നത് അയാൾ എന്ത് ചെയ്തില്ല എന്നതിന്റെ കൂടെ പശ്ചാത്തലത്തിലാണ്. ഒരാൾ എന്ത് പറയുന്നു എന്നത് വിലയിരുത്തപ്പെടുന്നത് അയാളുടെ മൗനത്തിന്റെ പശ്ചാത്തലത്തിലാണ്. സൗഹൃദ വിരുന്ന് എന്ന് വിളിക്കപ്പെടുന്ന ഒരു സന്ദർശനം വിലയിരുത്തപ്പെടുന്നതും, ചർച്ചാവിഷയമാകുന്നതും അത് പ്രതിനിധാനം ചെയ്യുന്നവരുടെ സാമൂഹ്യ രാഷ്ട്രീയ ഇടപെടലുകളുടെ ചരിത്രത്തിന്റെ പശ്ചാത്തലത്തിൽ മാത്രമേ ആവൂ. ആരാധകർ എത്ര തൊണ്ട പൊട്ടി അലറിയാലും അത് മറിച് ആവില്ല എന്ന് യുക്തിയുള്ള ആർക്കും അറിയാം. അല്ലാത്തവർക്ക് ആത്മീയ തിമിരമോ, ഡിമെൻഷ്യയോ ഉണ്ടാവും. (ഇതു പപ്പാ ഫ്രാൻസിസിസിന്റെ വാക്കുകളാണ്)

അവകാശമുണ്ട്

അവകാശമുണ്ട്

ആവശ്യത്തിന് സേവനങ്ങൾ - ആരോഗ്യവും, വിദ്യാഭ്യാസവും, പൊതുജന സേവയും - സഭയിൽ നിന്ന് കൈപ്പറ്റിയിട്ടും രാഷ്ട്രീയ ലാഭത്തിനു വേണ്ടി ക്രൈസ്തവരെയും, ന്യൂനപക്ഷങ്ങളെയും, മറ്റു അവശ വിഭാഗങ്ങളെയും പീഡിപ്പിക്കുന്ന പ്രത്യയ ശാസ്ത്രമുള്ള ഒരു ഏജൻസിയുമായി ഔപചാരികമോ, ആശയപരമോ, സൗഹാർദപരമോ ആയ സംവാദങ്ങൾ ഉണ്ടാവാം, ഉണ്ടാവണം. എന്നാൽ സഭ നിലകൊള്ളുന്ന ക്രൈസ്തവ നിലപാടുകളെ കോംപ്രമൈസ്സ് ചെയ്തുകൊണ്ട് "നേട്ടങ്ങൾ" എന്ന് നേതൃത്വം മാത്രം നിർവചിക്കുന്ന താത്പര്യങ്ങൾ സംരക്ഷിക്കുവാനുള്ള ഒരു സംവാദവും നീതികരിക്കപ്പെടാനാവില്ല. സഭയുടെ എന്ത് നിലപാടാണ് ഇക്കാര്യങ്ങളിലുള്ളത് എന്ന് അറിയാൻ തീർച്ചയായും സഭാവിശ്വാസികൾക്കും പൊതു സമൂഹത്തിനും അവകാശമുണ്ട്.

കടമ ഉണ്ട്

കടമ ഉണ്ട്

ഇപ്പോൾ ചർച്ചാവിഷയമായിരുക്കുന്ന കൂടിക്കാഴ്ച കേവലം സഹൃദപരമാണ് എന്ന് ചുമ്മാ തള്ളിക്കളയാതെ, ഇതിനു മുമ്പ് രാഷ്ട്രീയ-സാമൂഹ്യ വിഷയങ്ങളിൽ സഭയുടെ നിലപാടുകൾ എന്താണ്, ആരുമായി കൂടിക്കാഴ്ച നടക്കുന്നോ ആ പ്രത്യയശാസ്ത്രം സഭക്കും, മനുഷ്യത്വത്തിനും മുന്നിൽ വയ്ക്കുന്ന നിലപാടുകൾ എന്താണ് എന്ന് പൊതുസമൂഹവും, വിശ്വാസ സമൂഹവും അറിഞ്ഞിരിക്കേണ്ടതാണ്. കാര്യമാത്ര പ്രസക്തമല്ലാതെ പത്രങ്ങളിൽ ഇടംപിടിക്കുന്ന അത്തരം ശൃംഗാര ചിത്രങ്ങൾ പൊതു സമൂഹത്തിൽ സൃഷ്ടിക്കുന്ന അനുരണനം ചിത്രത്തിലുള്ളവർക് മാത്രം ഗുണം ചെയ്യുന്ന ഒന്നാണ്. എന്നാൽ ഇത്തരം കൂടിക്കാഴ്ചകൾ മനുഷ്യനും, പ്രകൃതിക്കും, സമൂഹത്തിനും പൊതുവായ ഗുണം നൽകുന്ന തരത്തിൽ പരിവർത്തനപ്പെടുത്തുവാൻ ആത്മീയ വ്യക്തികൾക്കു കടമ ഉണ്ട്.
പ്രസിഡന്റ് ആയതിനു ശേഷം ട്രംപ് ഫ്രാൻസിസ് പാപ്പയെ വത്തിക്കാനിൽ സന്ദർശിച്ചു. തന്റെ മൂന്നു അപ്പസ്തോലിക പ്രബോധനങ്ങൾ ട്രംപിന് സമ്മാനിച്ച ശേഷം അത് വിശദമായി പഠിച്ചു പ്രായോഗികമാക്കാൻ ഉപദേശിച്ചാണ് വിട്ടത്. "അത് ഞാൻ ചെയ്തോളാം" എന്ന് ട്രംപ് അനുസരണയോടെ സമ്മതിക്കുകയും ചെയ്തു.

ചില മെത്രാന്‍മാര്‍

ചില മെത്രാന്‍മാര്‍

നിഷ്പക്ഷമായും അങ്ങേയറ്റം രാജ്യതാല്പര്യം ലക്‌ഷ്യം വക്കുകയും ചെയ്തു സഭയിലെ ധീരരായ ചില മെത്രാന്മാർ നിരുപദ്രവകരമായ പ്രാർത്ഥനാഹ്വാനങ്ങൾ പുറപ്പെടുവിച്ചു എന്ന കാരണത്താൽ "രാജ്യദ്രോഹികൾ" എന്ന് കുറ്റപ്പെടുത്തി, വിലകൊടുത്തു വാങ്ങിയ മാധ്യമങ്ങളിൽ അന്തിച്ചർച്ചക്കു അത് വിഷയമാക്കിയ പ്രത്യയശാസ്ത്രം പേറുന്നവരാണ് അവർ. സമാനമായ മാനവ ഇടപെടലുകൾ നടത്തിയില്ല എന്നതു പോകട്ടെ, ആ അവസരങ്ങളിൽ അവർക്കു ധാർമികമോ, ആത്മീയമോ, സാമൂഹ്യമോ ആയ പിന്തുണ കൊടുക്കാതെ ആസനത്തിൽ അമർന്നിരുന്നു അധരം പൂട്ടിയവരുടെ മനസിലാണ് ഇപ്പോൾ സൗഹൃദത്തിന്റെ മയിൽ‌പീലി വിടരുന്നത്.

എന്ത് പറയാന്‍

എന്ത് പറയാന്‍

"ഗവർണ്ണർക്ക് രാഷ്ട്രീയമില്ല" എന്ന എന്റെ രാഷ്ട്രീയ അവബോധത്തെ വെല്ലുവിളിച്ച കാഴ്ചയും ബുദ്ധിയും ഇല്ലാത്ത ആരാധകരോട് എന്ത് പറയാൻ? ഗവർണ്ണർ എന്ന പദവിയെ ഏറ്റവും വലിയ രാഷ്ട്രീയ ആയുധമായി ഉപയോഗിക്കുന്നതും, നമ്മുടെ ഭരണഘടന ഏറ്റവും വെല്ലുവിളി അഭിമുഖീകരിക്കുന്നതുമായ ഒരു കാലത്താണ് നാം ജീവിക്കുന്നതെന്നു, ഗോവ, ജാർഖണ്ഡ്, മേഘാലയ, മണിപ്പൂർ, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിലും, ഈ അടുത്ത കാലത്തു ഡൽഹിയിലും, ഉള്ള സംഭവ വികാസങ്ങൾ തെളിയിക്കുന്നുണ്ടല്ലോ. സഖ്യകക്ഷികൾ ഒന്നൊന്നായി ഉപേക്ഷിച്ചു കൊണ്ടിരിക്കുന്ന കേന്ദ്രഭരണ പാർട്ടി ഇന്നലെ ജമ്മു കാശ്മീരിൽ തങ്ങളുടെ പിന്തുണയോടെ ഭരിച്ചിരുന്ന പാർട്ടിയുടെ പാലം വലിച്ചത് നഷ്ടക്കച്ചവടത്തിനോ അതോ കൂടുതൽ നേട്ടമുണ്ടാക്കാനോ എന്ന് അറിയാൻ നാലാം ക്‌ളാസ് വിദ്യാഭ്യാസം മതി.

ദി പ്രൊപ്പോസല്‍

ദി പ്രൊപ്പോസല്‍

സാമൂഹ്യമായും സാംസ്കാരികമായും ഇന്ത്യയുടെ ഏറ്റവും ലോല പ്രദേശമായ ജമ്മുവിൽ ഗവർണർ ഭരണം ഏർപ്പെടുത്തി നേട്ടം കൊയ്യുക എന്ന അവരുടെ കുതന്ത്രത്തെ അംഗീകരിച്ചു ഉറപ്പിച്ച "രാഷ്ട്രീയം ഇല്ലാത്ത" ഒരു പ്രെസിഡന്റും ഇപ്പോൾ നമുക്ക് ഉണ്ട്. അങ്ങനെയുള്ള ഒരു പദവി വഹിക്കുന്ന ആൾക്ക് എല്ലാവിധ സഹായ സഹകരണവും കൊടുക്കണം എന്ന് മിസോറാമിലെ സഭാ മേലധ്യക്ഷന്മാരോട് സഹോദര സഭയുടെ തലവൻ അഭ്യർത്ഥിച്ചു പോലും. ശൃംഗാരത്തിന്റെ പരമകാഷ്ഠ! പ്രണയത്തിനു കണ്ണില്ല, ആരാധകർക്കും. അവർ ആന്റൺ ചെഖോവിന്റെ "ദി പ്രൊപോസൽ" വായിക്കുക, അല്പം റിലാക്സേഷൻ കിട്ടും.

ക്രൈസ്തവ ധര്‍മ്മം

ക്രൈസ്തവ ധര്‍മ്മം

ആരെയും ശത്രുവായി കാണുന്നത് ക്രൈസ്തവ ധർമ്മത്തിന് നിരക്കുന്നതല്ല. ശത്രു ഉണ്ടാവാനേ പാടില്ല എന്നതാണ് ക്രൈസ്തവ ആത്മീയതയുടെ ഉച്ചകോടി. എന്നാൽ പ്രതിലോമമായ പ്രത്യയ ശാസ്ത്രം പുലർത്തുന്ന വിഭാഗങ്ങളുമായി താത്കാലിക നേട്ടത്തിന് വേണ്ടി കൈകോർക്കുന്നത് മതപരമായി ചിന്തിച്ചാൽ അങ്ങേയറ്റം ക്രൈസ്തവ വിരുദ്ധവും, സാമൂഹ്യമായി ചിന്തിച്ചാൽ അത്യന്തം മനുഷ്യാവകാശ വിരുദ്ധവും ആണ്. രാഷ്ട്രീയ പാർട്ടികളെ പ്രീണിപ്പിച്ചാൽ മാത്രമേ, ക്രൈസ്തവർക്ക് സമാധാനമായി ജീവിക്കാനാവൂ എന്ന ചിന്ത, ക്രിസ്തു ദൈവപുത്രനും, ലോകരക്ഷകനുമാണ് എന്ന അടിസ്ഥാന തത്വത്തിലുള വിശ്വാസരാഹിത്യം തന്നെയാണു. രാഷ്ട്രീയ പാർട്ടികളെ പ്രീതിപ്പെടുത്തി നമ്മുടെ സുരക്ഷ ഉറപ്പുവരുത്തുന്നത് നാം സേഫ് സോൺ കളിക്കുന്നതിന് തുല്യമാണ്. അത് ക്രൈസ്തവ ആത്മീയജീവിതത്തിന്റെ അടിസ്ഥാന ശിലകളിൽ ഒന്നായ സഹജീവി സ്നേഹത്തിനു എതിരാണ്. അത് ക്രിസ്തു പൊറുക്കും എന്ന് കരുതുന്നില്ല.

കൊന്ത ചൊല്ലി

കൊന്ത ചൊല്ലി

സിറിയയിലും, ഇന്തോനേഷ്യയിലും, ഈജിപ്തിലും മറ്റിടങ്ങളിലും ക്രൈസ്തവർ പീഡനത്തിന് ഇരയാകുമ്പോൾ ഫേസ്ബുക്കിൽ പടമിടുകയും കൊന്ത ചൊല്ലി പീഡനത്തിനായി പ്രാർത്ഥിക്കുകയും, രക്തസാക്ഷികളെ വാഴ്ത്തുകയും ചെയ്യുന്നവരാണ് ഇവിടെ പീഡിപ്പിക്കപ്പെടാതിരിക്കാനും സഭാസ്വത്തിനു സംരക്ഷണം കിട്ടാനും രാഷ്ട്രീയക്കാരെ പ്രീണിപ്പിക്കുന്നതു. ഈ പ്രീണനങ്ങൾക്കു മുമ്പോ പിമ്പോ അക്രമങ്ങൾക്കു കുറവുണ്ടോ? നമ്മുടെ സന്യാസിനികളും വിശ്വാസികളും ആണ് പീഡനത്തിന് ഇരയാവുന്നത്. ദളിതരും, സ്ത്രീകളും, ന്യൂനപക്ഷങ്ങളും അനുദിനം പീഡനത്തിനിരയാവുന്ന നമ്മുടെ നാട്ടിലെ നിത്യസംഭവങ്ങളോട് പോലും പ്രതികരിക്കാനാവാത്ത വിധം നാം അപരന്റെ വേദനയിൽ നിന്ന് ദൂരെയാകുന്നു.
പ്രണയം ശാശ്വതമാകണമെങ്കിൽ ചില മറവികൾ അനിവാര്യമാണ്, രാഷ്ട്രീയത്തിനാണേലും, മതത്തിനാണേലും. പക്ഷെ അസ്തിത്വം ചോദ്യം ചെയ്യപ്പെടുമ്പോൾ മറവി പറ്റുമോ?

ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

English summary
priests facebook post against mar alancherry
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X