Get Updates
Get notified of breaking news, exclusive insights, and must-see stories!

മോദി കോഴിക്കോട്ട് പറന്നിറങ്ങി, യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധിച്ചു: സുരക്ഷാ വീഴ്ച സംഭവിച്ചതായി ആരോപണം

കോഴിക്കോട്: ആഗോള ആയുര്‍വേദ ഫെസ്റ്റില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി കോഴിക്കോടെത്തി. ദില്ലിയില്‍ നിന്നും പ്രത്യേക വിമാനത്തിലാണ് മോദി കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയത്. എന്നാല്‍ വിമാനത്താവളത്തിന് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തി.

ഹൈദരാബാദ് സര്‍വകലാശാലയില്‍ നിന്നും ദളിത് ഗവേഷക വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എത്തിയത്. എന്നാല്‍ വിമാനത്താവളത്തിന് പുറുത്തു നിന്നു തന്നെ പ്രതിഷേധക്കാരെ പോലീസ് തടഞ്ഞു. രോഹിത് വെമുലയുടെ ചിത്രങ്ങളുമായാണ് പ്രതിഷേധക്കാര്‍ എത്തിയത്.

narendra-modi

ഇതേ സമയം ഗവര്‍ണര്‍ സദാശിവത്തെ സ്വീകരിക്കുന്ന കാര്യത്തില്‍ സുരക്ഷാ വീഴ്ചയുണ്ടായി.ഇദ്ദേഹത്തെ സ്വീകരിക്കാന്‍ ആരും എത്തിയില്ല. ആഭ്യന്തര ടെര്‍മിനലിനു പകരം കാര്‍ നിര്‍ത്തിയത് കാര്‍ഗോ കോംപ്ലക്‌സില്‍ ആയിരുന്നു. ഉദ്യോഗസ്ഥ രുടെ നടപടിയില്‍ ഗവര്‍ണര്‍ അതൃംപ്തി അറിയിച്ചു.

11. 40 കരിപ്പൂരില്‍ വിമാനമിറങ്ങിയ പ്രധാനമന്ത്രിയെ ഗവര്‍ണര്‍ പി സദാശിവം, ചീഫ് സെക്രട്ടറി ജിജി തോംസണ്‍ തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു. തുടര്‍ന്ന് കരിപ്പൂരില്‍ നിന്ന് വ്യോമസേനയുടെ ഹെലികോപ്‌റില്‍ വെസ്റ്റ്ഹില്‍ വിക്രം മൈതാനിയില്‍ വന്നിറങ്ങി. ബിജെപി നേതാക്കളായ പികെ കൃഷ്ണദാസ്,കെ സുരേന്ദ്രന്‍, കെപി ശ്രീശന്‍,ടിപി ജയചന്ദ്രന്‍ മാസ്റ്റര്‍ എന്നിവര്‍ മോദിയെ സ്വീകരിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+