'അവരോട് ചോദിച്ചാല്‍ ഇറങ്ങിപ്പോടാ എന്ന് പറയും'; പൃഥ്വിരാജ് നല്‍കിയത് 49 ലക്ഷമെന്നും മല്ലിക സുകുമാരന്‍
2018 ലെ പ്രളയാകലത്ത് സാമൂഹ്യ മാധ്യമങ്ങളിള്‍ ഏറ്റവും കൂടുതല്‍ ട്രോളുകള്‍ക്ക് വിധേയയായ വ്യക്തിയായിരുന്നു മല്ലിക സുകുമാരന്‍. പ്രളയ ജലം ഒഴികിയെത്തിയപ്പോള്‍ വലിയ ചരുവത്തില്‍ മല്ലി സുകുമാരനെ സുരക്ഷിത കേന്ദ്രത്തിലേക്ക് എത്തിക്കുന്ന ചിത്രങ്ങള്‍ സഹിതമായിരുന്നു ട്രോള്‍കുള്‍. വഴി മോശമായതിനാൽ മക്കളായ പൃഥ്വിരാജും ഇന്ദ്രജിത്തും വാങ്ങിയ ലംബോർഗിനി അടക്കമുള്ള വാഹനങ്ങള്‍ വീട്ടിലേക്ക് എത്തുന്നില്ലെന്ന മല്ലിക സുകുമാരന്റെ മുന്‍ പരാമർശമായിരുന്നു ട്രോളുകളുടെ അടിസ്ഥാനം.
ഇപ്പോഴിതാ ഈ ട്രോളുകള്‍ക്കകം മറുപടിയുമായി രംഗത്ത് എത്തിയിരിക്കുകയാണ് മല്ലിക സുകുമാരന്‍. ജമേഷ് ഷോ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവർ.

അത്യാവശ്യം ഒരു കാറില്‍ കയറിയോ അല്ലെങ്കില്‍ ഫയർഫോഴ്സിന്റെ ബോട്ടിലോ കയറി പോവാന്‍ സാധിക്കുന്ന ഒരു സത്രീക്ക് എന്തുകൊണ്ട് ഇങ്ങനെ ഒരു ചെമ്പില്‍ കയറി പോവേണ്ടിവന്നുവെന്ന് ആരെങ്കിലും ചോദിച്ചിട്ടുണ്ടോ. ആ ചോദ്യം ഇവിടെ ഇല്ല. അത് പലർക്കും അപ്രസക്തമാണ്. ഞങ്ങളുടെ വീട്ടില്‍ 16 വർഷമായി നില്‍ക്കുന്ന രണ്ട് വയസ്സായ ആളുകളുണ്ട്. അവർക്ക് പേടിയായിരുന്നു. അവരോട് ഫയർഫോഴ്സിന്റെ ബോട്ടില്‍ കയറി പോവാന്‍ പറഞ്ഞതിന് ശേഷമാണ് ഞാന്‍ ചെമ്പില്‍ കയറി പോവുന്നതെന്നും അന്നത്തെ സംഭവം വ്യക്തമാക്കി കൊണ്ട് മല്ലിക സുകുമാരന്‍ പറയുന്നു.
മത്സ്യകന്യക മാറി നില്‍ക്കണം: ചുവപ്പില്‍ ഗ്ലാമറസ് സുന്ദരിയായി തിളങ്ങി എസ്തർ അനില്‍

അന്നത്തെ കൌണ്‍സിലർ വരെ സ്നേഹത്തോടെ എന്നോടൊപ്പം നിന്നു. ആ സ്നേഹം ചിലപ്പോള്‍ ജോലിക്കാരോട് കാണിച്ചെന്ന് വരില്ല. കൂടിപ്പോയാല്‍ ഒരു നൂറ് മീറ്റർ മാത്രമാണ് ചെമ്പില്‍ കയറി പോയത്. അത്രയേ സംഭവമുള്ളു. അതിനിടക്ക് തന്നെ ഫോട്ടോയെടുപ്പും കാര്യങ്ങളും നടന്നിരുന്നുവെന്ന് ഞങ്ങള്‍ക്ക് മനസ്സിലായിരുന്നു. ചിലരുടെയൊക്കെ സാഡിസ്റ്റ് മനോഭാവമാണ് ഈ ട്രോളുകളുടേയെല്ലാം കാര്യം.
വീട്ടില്‍ വെറുതെ ഇരിപ്പാണോ.. പണിയൊന്നുമില്ലേ: ഇതാണ് ഓണ്‍ലൈന്‍ വഴി പണമുണ്ടാക്കാനുള്ള 8 വഴികള്‍

ഈ ഫോട്ടോ എടുക്കുന്നവന് ഒരു ലംബോർഗിനി വാങ്ങിക്കാന്‍ പറ്റുമോ.. ഇല്ല. ഇതിനെക്കുറിച്ച് എന്തെങ്കിലും കുറ്റം പറഞ്ഞാല്‍ അത് കേട്ട് നമ്മള്‍ ചിരിക്കുമെന്ന് വിശ്വസിക്കാന്‍ മാത്രം മണ്ടനാണോ അവന്‍. നമ്മുടെ പാരമ്പര്യവും സംസ്കാരവും വളർത്തിയ രീതിയുമെല്ലാം ഇതിനകത്തെ ഘടകളാണ്. അവരുടെയൊക്കെ അച്ഛനും അമ്മയുമെല്ലാം ഇവരെക്കുറിച്ച് എത്ര വിഷമിക്കുന്നുണ്ടാവുമെന്നും മല്ലിക സുകുമാരന്‍ ചോദിക്കുന്നു.

ട്രോളുകളില്‍ മാത്രമല്ല, ഏത് വിഷയത്തില്‍ അഭിപ്രായം പറഞ്ഞാലും ഇത്തരം അധിക്ഷേപം ഉണ്ടാവാറുണ്ട്. പറയേണ്ട കാര്യങ്ങള്‍, പറയേണ്ട ഇടത്ത്, പറയേണ്ട രീതിക്ക് പറയണം. സുഖിപ്പിക്കല്‍ വർത്തമാനൊക്കെ കയ്യില്‍ വെച്ചാല്‍ മതി. ലംബോർഗിനി വാങ്ങിയപ്പോള്‍ 49 ലക്ഷമാണ് പൃഥ്വിരാജ് ടാക്സ് കൊടുത്തത്. എന്നിട്ട് ഏതെങ്കിലും സർക്കാർ ഉദ്യോഗസ്ഥന്‍ ഇങ്ങനെയൊന്നും അയാളെ പറയരുത് പറഞ്ഞോ.

ഈ സർക്കാർ ഉദ്യോഗസ്ഥരെല്ലാം കാർ വാങ്ങിക്കുന്നില്ലേ. അവരെക്കുറിച്ചെന്താണ് പേടി.. ഇറങ്ങിപ്പോടാ... എന്ന് പറയുമെന്ന് അറിയാം. ഏതെങ്കിലും ഒരു പത്രസമ്മേളനത്തില്‍ ചെന്നിരുന്ന് സാറേ എന്തിനാണ് നമുക്ക് പൈസയൊന്നും ഇല്ലാതിരുന്ന സമയത്ത് കാറ് വാങ്ങിയതെന്ന് ചോദിക്കാന്‍ ധൈര്യമുണ്ടോ. ഞാനെങ്ങും കണ്ടിട്ടില്ല. അതോടൊപ്പം തന്നെ അവർക്ക് അതിന്റേതായ ആവശ്യമുണ്ടാവുമെന്നും മല്ലിക സുകുമാരന്‍ പറയുന്നു.

ചിലർക്ക് കാറുകളോടായിരിക്കും താല്‍പര്യം. രാജുവിനെ സംബന്ധിച്ച് വസ്ത്രങ്ങളോട് ഒരു താല്‍പര്യവുമില്ല. നല്ല വണ്ടികള്‍ വരുന്നത് കണ്ടാല്‍ ഒരു താല്‍പര്യമാണ്. അവന്‍ അധ്വാനിച്ച് ഉണ്ടാക്കുന്ന കാശാണ്. അതിന് അവന്‍ എന്ത് വേണമെങ്കിലും വാങ്ങിച്ചോട്ടെ. അല്ലാതെ കൈക്കൂലിയിലൂടെയോ പിരിവിലൂടെയോ ഉണ്ടാക്കുന്ന കാശല്ല. അതൂടെ ഒന്ന് ഈ ട്രോളന്‍മാർ മനസ്സിലാക്കാണം. ഇപ്പോള്‍ മിണ്ടിയാല്‍ ഉടനെ ജാതിയും രാഷ്ട്രീയവും മതവുമായി. പണ്ടൊന്നും ഇത് അങ്ങനെ ആയിരുന്നില്ലെന്നും മല്ലിക സുകുമാരന്‍ കൂട്ടിച്ചേർക്കുന്നു.
ഹോ... മഡോണ എത്ര സുന്ദരി: സാരിയില്‍ പൊളിച്ചടുക്കി ആരാധകരുടെ സ്വന്തം മഡോണ സെബാസ്റ്റ്യന്‍
-
സ്വർണം ഇനിയും താഴേക്ക് പോകുമെന്നത് സ്വപ്നം മാത്രം; 1.40 ലക്ഷത്തിലേക്ക്..പണിതരുന്നത് ചൈന അടക്കമുള്ള രാജ്യങ്ങൾ -
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി












Click it and Unblock the Notifications