29 മുതല്‍ അനിശ്ചിതകാല ബസ് സമരം
കോഴിക്കോട്: നിരക്കു വര്‍ധ ആവശ്യപ്പെട്ട് ബസുടമകള്‍ അനിശ്ചിത കാല സമരത്തിലേക്ക്. സ്വകാര്യ ബസ് ഒപ്പറേറ്റേഴ്‌സ് കോണ്‍ഫഡറേഷന്‍ ഭാരവാഹികളാണ് സ്വകാര്യ ബസുകളുടെ നിരക്ക് വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് ജനുവരി 29 മുതല്‍ അനിശ്ചിതകാല സമരം നടത്തുമെന്ന് പ്രഖ്യാപിച്ചത്.
ഡീസല്‍ വില വര്‍ധിച്ച സാഹചര്യത്തില്‍ നിരക്ക് വര്‍ധിപ്പിക്കാതെ മുന്നോട്ട് പോകാനാകില്ലെന്ന് ബസുടമകള്‍ അറിയിച്ചു. സ്വകാര്യ ബസ് വ്യവസായം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്റെ നേതൃത്വത്തില്‍ ബസുടമകള്‍ നിയമ സഭാ മാര്‍ച്ച് നടത്തിയിരുന്നു.

പ്രവര്‍ത്തന ചെലവിന് ആനുപാതികമായി യാത്ര നിരക്ക് വര്‍ധിപ്പിക്കുക, ബസ്സുകള്‍ക്ക് 15 വര്‍ഷമായി നിജപ്പെടുത്തിയിരിക്കുന്ന കാലാവധി എടുത്തുമാറ്റുക, കണ്‍സഷനുകള്‍ നിര്‍ത്തലാക്കുക, ബസ്സുകള്‍ക്ക് നല്‍കുന്ന ഡീസലിന്റെ സെയില്‍സ് ടാക്‌സ് ഒഴിവാക്കുക, റോഡ് ടാക്‌സ അമ്പത് ശതമാനം കുറയ്ക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ബസ് ഉടമകള്‍ മുന്നോട്ട് വയ്ക്കുന്നത്.
നിലവില്‍ ആറ് രൂപയാണ് ഓര്‍ഡിനറി ബസ്സുകളിലെ മിനിമം ചാര്‍ജ്ജ്. ഇത് എട്ട് രൂപയാക്കി ഉയര്‍ത്തണം എന്നതാണ് ബസ് ഉടമകളുടെ പ്രധാനപ്പെട്ട ആവശ്യം. ഇതിന് ആനുപാതികമായി മറ്റ് നിരക്കുകളും കൂട്ടണമെന്നും ബസ് ഉടമകളുടെ സംയുക്ത സമര സമിതി ആവശ്യപ്പെടുന്നു. അടിക്കടി ഉണ്ടാകുന്ന ഡീസല്‍ വില വര്‍ദ്ധന സ്വകാര്യ ബസ് വ്യവസായത്തെ കടുത്ത നഷ്ടത്തിലേക്ക് തള്ളിവിടുകയാണെന്നാണ് ബസു ഉടമകളുടെ പക്ഷം.












Click it and Unblock the Notifications