കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അനിശ്ചിതകാല സ്വകാര്യ ബസ് സമരം പിന്‍വലിച്ചു, ഗതാഗത മന്ത്രിയുമായുള്ള ചര്‍ച്ച വിജയം

Google Oneindia Malayalam News

കോട്ടയം: നാളെ മുതല്‍ നടത്താനിരുന്ന അനിശ്ചിത കാല സ്വകാര്യ ബസ് സമരം പിന്‍വലിച്ചു. ഗതാഗത മന്ത്രി ആന്റണി രാജുവുമായുള്ള ചര്‍ച്ചയില്‍ ധാരണയായതോടെ സമരത്തില്‍ നിന്ന് ബസ് ഉടമകള്‍ പിന്‍മാറിയത്. അതേസമയം നിരക്ക് വര്‍ധനവ് അടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും. ഈ മാസം പതിനെട്ടിനുള്ളില്‍ എല്ലാ കാര്യങ്ങളും ചര്‍ച്ച ചെയ്ത് തീരുമാനിക്കും. കോട്ടയം ഗസ്റ്റ് ഹൗസില്‍ വെച്ചായിരുന്നു മന്ത്രിയുമായുള്ള ചര്‍ച്ച. വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക് അടക്കം വര്‍ധിപ്പിക്കണമെന്നും, ഡീസല്‍ സബ്‌സിഡി നല്‍കണമെന്നും ആവശ്യപ്പെട്ടായിരുന്നു സമരം. സ്വകാര്യ ബസ്സ് ഉടമകളുടെ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നേരത്തെ ഗതാഗത മന്ത്രിക്ക് നോട്ടീസ് നല്‍കിയിരുന്നു.

കാലാപാനി വന്‍ നഷ്ടം, മോഹന്‍ലാലിന്റെ ഗതി ആന്റണിക്ക് ഉണ്ടാവരുതെന്ന് പ്രിയദര്‍ശന്‍, വിടാതെ ഫിയോക്കാലാപാനി വന്‍ നഷ്ടം, മോഹന്‍ലാലിന്റെ ഗതി ആന്റണിക്ക് ഉണ്ടാവരുതെന്ന് പ്രിയദര്‍ശന്‍, വിടാതെ ഫിയോക്

1

നവംബര്‍ പതിനെട്ടിന് മുമ്പ് ബസ് ഉടമകളുടെ ആവശ്യങ്ങളില്‍ തീരുമാനത്തില്‍ എത്തുമെന്ന് മന്ത്രി പറഞ്ഞു. ഇന്ധന വില വര്‍ധിക്കുന്നതിന്റെ സാഹചര്യത്തിലാണ് ബസ് ഉടമകള്‍ വിവിധ ആവശ്യങ്ങള്‍ മുന്നോട്ട് വെച്ചത്. മിനിമം ചാര്‍ജ് എട്ട് രൂപയില്‍ നിന്നും 12 രൂപയാക്കി ഉയര്‍ത്തിയിരുന്നു. കിലോമീറ്റര്‍ നിരക്ക് നിലവിലെ 90 പൈസ എന്നതില്‍ നിന്നും ഒരു രൂപയാക്കി വര്‍ധിപ്പിക്കണമെന്നും, കൊവിഡ് കാലം കഴിയുന്നത് വരെ ബസ്സുകളുടെ വാഹന നികുതി പൂര്‍ണമായും ഒഴിവാക്കണമെന്നും ബസ് ഉടമകള്‍ ആവശ്യപ്പെട്ടിരുന്നു. കൊവിഡ് പശ്ചാത്തലത്തില്‍ 60 ശതമാനം ബസ്സുകള്‍ മാത്രമാണ് നിരത്തില്‍ ഇറക്കിയത്. അതില്‍ തന്നെ ആളുകള്‍ വളരെ കുറവാണ്. അതുകൊണ്ട് പ്രതിസന്ധിയിലാണെന്ന് ബസ് ഉടമകള്‍ പറഞ്ഞു.

ചില നടപടിക്രമങ്ങളുടെ ആവശ്യമുണ്ടെന്ന് ചര്‍ച്ചയില്‍ മനസ്സിലായതായി ബസ് സംഘടനാ പ്രതിനിധികള്‍ പറഞ്ഞു. സര്‍ക്കാര്‍ അനുകൂല നടപടികള്‍ പ്രതീക്ഷിക്കുന്നു. പത്ത് ദിവസത്തെ സമയം ഇതിനായി അനുവദിച്ചിട്ടുണ്ട്. സര്‍ക്കാര്‍ നിലപാട് അനുകൂലമെന്ന് മനസ്സിലായതിനെ തുടര്‍ന്നാണ് സമരം നീട്ടിവെക്കാന്‍ തീരുമാനിച്ചത്. സര്‍ക്കാര്‍ നടപടികളില്‍ പ്രതീക്ഷയുണ്ടെന്നും സംഘടന നേതാക്കള്‍ പറഞ്ഞു.

ആര്യന്‍ ഖാന് കൊവിഡ്? രോഗലക്ഷണങ്ങളുണ്ടെന്ന് എന്‍സിബിയെ അറിയിച്ചു, ചോദ്യം ചെയ്യലിന് എത്തിയില്ലആര്യന്‍ ഖാന് കൊവിഡ്? രോഗലക്ഷണങ്ങളുണ്ടെന്ന് എന്‍സിബിയെ അറിയിച്ചു, ചോദ്യം ചെയ്യലിന് എത്തിയില്ല

English summary
private bus strike withdrawn after bus owners discuss various issues withe transport minister
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X