കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരുവഞ്ചൂർ തകർന്ന് ഇരിക്കുന്നത്‌ ഞാൻ കണ്ടു; ഓർമ്മ പങ്കിട്ട് നിർമ്മാതാവ് ആന്റോ ജോസഫ്

Google Oneindia Malayalam News

തിരുവനന്തപുരം; മുൻപ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ഓർമ്മദിനത്തിൽ കുറിപ്പ് പങ്കിട്ട് നിർമ്മാതാവ് ആന്റോ ജോസഫ്.തൊണ്ണൂറ്റിഒന്നിലെ ആ രാത്രിയുടെ ഓർമ്മകൾ ഇനിയും തന്നിൽ നിന്നും മാഞ്ഞിട്ടില്ലെന്ന് ആന്റോ പോസ്റ്റിൽ പറയുന്നു. അന്ന് താൻ കെ എസ്‌ യു കോട്ടയം ജില്ലാ സെക്രട്ടറിയും യൂത്ത് കോൺഗ്രസ്സ്‌ അതിരമ്പുഴ മണ്ടലം സെക്രെട്ടറിയുമാണ് . തങ്ങളുടെ ആരാധ്യനായ നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണന്റെ തെരഞ്ഞെടുപ്പ് പ്രവർത്തനതിന്റെ സമയത്താണ് അടൂരിൽ വെച്ചാണ് രാജീവ് ഗാന്ധിയുടെ മരണ വാർത്ത അറിയുന്നതെന്നും അന്ന് വാർത്ത കേട്ട പാടെ തിരുവഞ്ചൂർ ആകെ തകർന്ന് മുന്നിൽ ഇരിക്കുന്നത്‌ താൻ കണ്ടിട്ടുണ്ടെന്നും ആന്റെ ഫേസ്ബുക്കിൽ കുറിച്ചു . പോസ്റ്റ് വായിക്കാം

rajiv gandhi

ഇന്ന് രാജീവ് ഗാന്ധിയുടെ രക്തസാക്ഷിപൂർണിമക്ക് മുപ്പത് വയസ്സ്‌.
തൊണ്ണൂറ്റിഒന്നിലെ ആ രാത്രിയുടെ ഓർമ്മകൾ ഇനിയും എന്നിൽ നിന്നും മാഞ്ഞിട്ടില്ല . അന്ന് ഞാൻ കെ എസ്‌ യു കോട്ടയം ജില്ലാ സെക്രട്ടറിയും യൂത്ത് കോൺഗ്രസ്സ്‌ അതിരമ്പുഴ മണ്ടലം സെക്രെട്ടറിയുമാണ് . ഞങ്ങളുടെ ആരാധ്യനായ നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണന്റെ തെരഞ്ഞെടുപ്പ് പ്രവർത്തനതിനായി ഇന്നത്തെ ഏറ്റുമാനൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റ്‌ ഹരിദാസിന്റെ നേതൃത്വത്തിൽ ഞങ്ങൾ പതിമൂന്നു പേര് അടൂർ മണ്ടലത്തിലാണ് .

എനിക്ക് ചുമതലയുള്ള വാർഡിൽ നടന്ന കുടുംബസംഗമത്തിനു ശേഷം ഞാനും സ്ഥാനാർഥി തിരുവഞ്ചൂർ രാധാകൃഷ്ണനും രാത്രി വൈകി അദ്ദേഹത്തിന്റെ അംബാസിഡർ കാറിൽ അടൂർ ടൗണിലേക് വരുന്ന വഴി നേരം വൈകിയതിനാൽ ഭക്ഷണം കഴിക്കാനായി ഒരു കോൺഗ്രസ് മണ്ടലം കമ്മിറ്റിയുടെ പ്രസിഡന്റിന്റെ വീട്ടിൽ കയറി . അവിടെ കഞ്ഞി കുടിച്ചുകൊണ്ട് ഇരിക്കുമ്പോഴാണ് മനോരമയിൽ സബ് എഡിറ്ററായ അദ്ദേഹത്തിന്റെ മകൻ രാജീവ് ഗാന്ധി കൊല്ലപ്പെട്ടു എന്ന് ഫോണിൽ അറിയിക്കുന്നത് . ഞങ്ങളെല്ലാം അസ്തപ്രജ്ഞരായിപ്പോയി .

മഹാമാരിയിൽ അനാഥരായ കുട്ടികളേയും ദുർബല വിഭാഗങ്ങളേയും സംരക്ഷിക്കണം; സംസ്ഥാനങ്ങളോട് കേന്ദ്രംമഹാമാരിയിൽ അനാഥരായ കുട്ടികളേയും ദുർബല വിഭാഗങ്ങളേയും സംരക്ഷിക്കണം; സംസ്ഥാനങ്ങളോട് കേന്ദ്രം

ശ്രീ തിരുവഞ്ചൂർ ആകെ തകർന്ന് മുന്നിൽ ഇരിക്കുന്നത്‌ ഞാൻ കണ്ടു . ഏറെ സമയം വേണ്ടി വന്നു ഞങ്ങൾക്ക് സമചിത്തത വീണ്ടെടുക്കാൻ . പിന്നീട് കോൺഗ്രസ്സ്‌ ബ്ലോക്ക് പ്രസിഡന്റ് രാജേട്ടനും എൻ എസ്‌ എസ്‌ യൂണിയൻ പ്രസിഡന്റും മണ്ടലം പ്രസിഡന്റുമായ എം കെ കെ നായരുമുൾപ്പെടെയുള്ള ള്ള പ്രധാന പ്രവർത്തകരെയും വിവരമറിയിച് ഞങ്ങൾ ടൗണിൽ ഒത്തുചേർന്നു. ആരും സ്വസ്ഥമായ മാനസികാവസ്ഥയിലായിരുന്നില്ലെങ്കിലും പിറ്റേ ദിവസം നടത്തേണ്ട ഉപവാസത്തെക്കുറിച്ചും മറ്റും ആലോചിച് പുലർച്ചയോടെ പിരിഞ്ഞു . മുപ്പതു വര്ഷങ്ങള്ക്കു ശേഷവും ആ രാത്രിയിൽ ആ വാർത്ത സൃഷ്ടിച്ച ആഘാതം ഇന്നും നിലനിൽക്കുന്നത് അന്നത്തെ യുവജനങ്ങൾക്കിടയിൽ രാജീവ് ഗാന്ധി ചെലുത്തിയിരുന്ന സ്വാധീനം കാരണമാണ്.

ടൂള്‍ കിറ്റ്;'മാനിപുലേറ്റഡ് മീഡിയ'ടാഗ് നീക്കം ചെയ്യണമെന്ന് ട്വിറ്ററിനോട് കേന്ദ്രസർക്കാർടൂള്‍ കിറ്റ്;'മാനിപുലേറ്റഡ് മീഡിയ'ടാഗ് നീക്കം ചെയ്യണമെന്ന് ട്വിറ്ററിനോട് കേന്ദ്രസർക്കാർ

Recommended Video

cmsvideo
ഞെട്ടിക്കാൻ കോൺഗ്രസ്..ചെന്നിത്തലയെ വെട്ടി വി ഡി സതീശൻ

കണ്ടെയ്ൻമെന്റ് സോണുകളിൽ നിർമ്മാണ പ്രവർത്തനം നടത്താൻ തടസമില്ലെന്ന് മുഖ്യമന്ത്രികണ്ടെയ്ൻമെന്റ് സോണുകളിൽ നിർമ്മാണ പ്രവർത്തനം നടത്താൻ തടസമില്ലെന്ന് മുഖ്യമന്ത്രി

English summary
Producer Anto Joseph Shares His Memory of Rajeev Gandhi assassination
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X