ദിലീപിന് സഹായം ആര്‍എസ്എസ് നേതാവ്..?? എല്ലാം തരപ്പെടുത്തിക്കൊടുത്തു..! വന്‍ അജണ്ട..!

  • By: Anamika
Subscribe to Oneindia Malayalam

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ ദിലീപിന്റെ ആര്‍എസ്എസ് ബന്ധത്തെക്കുറിച്ച് ദേശാഭിമാനി കഴിഞ്ഞ ദിവസം വാര്‍ത്ത നല്‍കിയിരുന്നു. അതിന് പിന്നാലെയാണ് ദിലീപിന് വേണ്ടി സോഷ്യല്‍ മീഡിയ വഴി സഹതാപതരംഗം സൃഷ്ടിക്കുന്നതിനും ചരട് വലിക്കുന്നത് ആര്‍എസ്എസ് ആണ് എന്ന വിവരം സിപിഎം പത്രം പുറത്ത് വിട്ടിരിക്കുന്നത്. ദിലീപിന് വേണ്ടി സൈബര്‍ ക്വട്ടേഷന്‍ ഏറ്റെടുത്തിരിക്കുന്നത് ബിജെപിയുടെ പ്രചാരണ ചുമതലയുള്ള പിആര്‍ ഏജന്‍സി ആണെന്ന് ദേശാഭിമാനി പറയുന്നു.

ദിലീപേട്ടന്‍ മാത്രമല്ല..സുനിയും പാവാടാ..! സര്‍പ്പപൂജ തുടങ്ങിയ അന്ന് ദിലീപിന് എട്ടിന്റെ പണി കിട്ടി !

സ്വര്‍ണ്ണക്കുടം ഏറ്റു..!! നടിയെ ആക്രമിച്ച കേസില്‍ കാവ്യ പെടില്ല..! ദിലീപിന് കണ്ടകശനി തന്നെ !!

ദിലീപിന് വേണ്ടി പ്രചരണം

ദിലീപിന് വേണ്ടി പ്രചരണം

കൊച്ചിയിലെ ഒരു പിആര്‍ ഏജന്‍സി വഴി ദിലീപ് അനുകൂല തരംഗം സോഷ്യല്‍ മീഡിയയില്‍ സൃഷ്ടിക്കുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ബിജെപിക്ക് വേണ്ടി ഓണ്‍ലൈന്‍ പ്രചാരണം നടത്തുന്ന പിആര്‍ ഏജന്‍സിയാണ് ദിലീപിന് വേണ്ടിയും പ്രവര്‍ത്തിക്കുന്നത് എന്ന് ദേശാഭിമാനി റിപ്പോര്‍ട്ടില്‍ പറയുന്നു.

ഓണ്‍ലൈന്‍ ക്വട്ടേഷന്‍

ഓണ്‍ലൈന്‍ ക്വട്ടേഷന്‍

ലക്ഷങ്ങള്‍ പ്രതിഫലമായി നല്‍കിയാണത്രേ ദിലീപിന് വേണ്ടി ഓണ്‍ലൈന്‍ ക്വട്ടേഷന്‍ നല്‍കിയിരിക്കുന്നത്. ഈ ഏജന്‍സി ഏതെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടന്‍ തന്നെ കേസെടുത്തേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ആര്‍എസ്എസ് പ്രാന്തസംഘചാലക്

ആര്‍എസ്എസ് പ്രാന്തസംഘചാലക്

ഈ ഏജന്‍സിയെ പരിചയപ്പെടുത്തിക്കൊടുത്തത് ദിലീപിന്റെ കുടുംബസുഹൃത്തായ ആര്‍എസ്എസ് പ്രാന്തസംഘചാലകാണ് എന്നും ദേശാഭിമാനി പറയുന്നു. ദിലീപ് അറസ്റ്റിലായത് മുതല്‍ ഈ ഏജന്‍സി പണി തുടങ്ങിയിട്ടുണ്ട്.

നൂറ് കണക്കിന് വ്യാജപ്രൊഫൈൽ

നൂറ് കണക്കിന് വ്യാജപ്രൊഫൈൽ

ഓരോ ദിവസവും നൂറ് കണക്കിന് വ്യാജ പ്രൊഫൈലുകളില്‍ നിന്നാണ് ദിലീപിന് വേണ്ടി മുറവിളികള്‍ ഉയരുന്നത്. കുറ്റവാളിയെന്ന് കോടതി ശിക്ഷിക്കുന്നത് വരെ ദിലീപിനെ ക്രൂശിക്കരുത് എന്ന് തുടങ്ങി ദിലീപിന്റെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളെ വരെ ഉപയോഗിച്ചാണ് പ്രചരണം.

അനുകൂലിച്ചും അപമാനിച്ചും

അനുകൂലിച്ചും അപമാനിച്ചും

അറസ്റ്റിലായത് മുതല്‍ ദിലീപിനെതിരെ മാത്രം അഭിപ്രായങ്ങള്‍ ഉയര്‍ന്നത് ഇന്ന് മാറിയിരിക്കുന്നു. സോഷ്യല്‍ മീഡിയ തുറന്നാല്‍ കാണുന്നത് മുഴുവന്‍ ദിലീപിന്റെ അപദാന കഥകളാണ്. മാത്രമല്ല നടിയെ അപമാനിക്കുന്ന പോസ്റ്റുകളും ഇക്കൂട്ടര്‍ പ്രചരിപ്പിക്കുന്നു.

താരങ്ങളെ സ്വാധീനിക്കുന്നു

താരങ്ങളെ സ്വാധീനിക്കുന്നു

ദിലീപിന് അനുകൂലമായി പ്രതികരണം നടത്താന്‍ പ്രമുഖ സിനിമാ താരങ്ങളെ അടക്കം സ്വാധീനിക്കാന്‍ ശ്രമം നടത്തുന്നുണ്ട് എന്നാണ് അറിയുന്നത്. ആദ്യഘട്ടത്തില്‍ ദിലീപിനെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ചവര്‍ പോലും പിന്നീട് മൃദുസമീപനം സ്വീകരിച്ചത് ഇത് മൂലമാണ് എന്നാണ് സൂചന

5 ലക്ഷവും അവസരവും

5 ലക്ഷവും അവസരവും

മലയാളത്തിലെ ഒരു നടന് ദിലീപിന് അനുകൂലമായി സംസാരിക്കാന്‍ അഞ്ച് ലക്ഷം രൂപയും സിനിമയില്‍ അവസരവും വാഗ്ദാനം ചെയ്തുവെന്ന് മംഗളം അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ദിലീപിനെ അനുകൂലിച്ചുള്ള ഈ നടന്റെ പ്രതികരണം വൈറലായിരുന്നു.

English summary
RSS link in promotion for Dileep in Social Media.
Please Wait while comments are loading...