'അമ്മയെ ഇന്നുതന്നെ കൊണ്ടു വരണേ...'; പൊട്ടികരഞ്ഞ് കുട്ടി; കെ റെയില്‍ സമരക്കാര്‍ക്കെതിരെ അതിക്രമം
കോട്ടയം: കെ റെയില്‍ വിരുദ്ധ സമരക്കാര്‍ക്കെതിരെ പൊലീസ് അതിക്രമം. ചങ്ങനാശ്ശേരി മാടപ്പള്ളിയാണ് സംഭവം നടന്നത്. സ്ത്രീകള്‍ അടക്കമുള്ളവരെ റോഡിലൂടെ വലിച്ചിഴച്ചു നീക്കിയാണ് അറസ്റ്റ് ചെയ്തത്. പുരുഷ പൊലീസ് ഉള്‍പ്പെടെ വനിതാ പ്രതിഷേധക്കാരെ നീക്കുകയായിരുന്നു. ചെറിയ കുട്ടികളും പ്രതിഷേധക്കാരായ സ്ത്രീകള്‍ക്കൊപ്പമുണ്ട്. നാല് സ്ത്രീകളെ ഉൾപ്പെടെ 23 പേരെയാണ് തൃക്കൊടിത്താനം പൊലീസ് അറസ്റ്റ് ചെയ്തത്.
പ്രതിഷേധിക്കുന്നതിനിടെ അമ്മയെ പൊലീസ് പിടിച്ചു കൊണ്ടുപോയതിനാൽ പൊട്ടിക്കരയുന്ന കുട്ടിയുടെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിൽ എത്തിയിരുന്നു.അമ്മയെ പൊലീസ് വലിച്ചിഴയ്ക്കുന്നത് നോക്കിയായിരുന്നു കുഞ്ഞിന്റെ കരച്ചില്‍.

അമ്മയെ ഇന്നു തന്നെ കൊണ്ടു വരണം എന്നും കരയുന്നതിനിടെ കുഞ്ഞ് ആവശ്യപ്പെടുന്നുണ്ട്. അതേസമയം, മുണ്ടുകുഴിയിലും വലിയ പ്രതിഷേധത്തിനാണ് സാക്ഷ്യം വഹിച്ചത്. കെ റെയിലിനെതിരെ വലിയൊരു ജന വിഭാഗം മുദ്യാവാക്യങ്ങളുമായി തെരുവിൽ ഇറങ്ങി. മുണ്ടുകുഴിയില്‍ സില്‍വര്‍ ലൈനെതിരെ സമരസമിതി മനുഷ്യ മതില്‍ തീര്‍ത്തിരുന്നു. മണ്ണെണ്ണ നിറച്ച കുപ്പികളുമായി സമരക്കാര്‍ ആത്മഹത്യാ ഭീഷണി മുഴക്കി. കല്ലിടീലിനെത്തിയ വാഹനത്തിന്റെ ചില്ല് അടിച്ചു പ്രതിഷേധക്കാര്‍ തകര്‍ത്തിരുന്നു.
പ്രതിഷേധത്തെ തുടര്‍ന്ന് വാഹനം തിരികെ പോവുകയായിരുന്നു. കൂകി വിളികളോടെയാണ് വാഹനം തിരിച്ചയച്ചത്. ചങ്ങനാശ്ശേരി, വൈക്കം, കോട്ടയം, മീനച്ചില്‍ താലൂക്കുകളില്‍ നിന്നായി 272 ഏക്കറോളം ഭൂമിയാണ് പദ്ധതിക്കായി ഏറ്റെടുക്കേണ്ടി വരുന്നത്. കോട്ടയത്തെ 14 വില്ലേജുകളെ പദ്ധതി ബാധിക്കും. ഈ മേഖലകളിലേയ്‌ക്കെല്ലാം സമരം വ്യാപിപ്പിക്കാനാണ് സമര സമിതിയുടെ നീക്കം.
എന്നാൽ, എറണാകുളം തിരുവാങ്കുളത്തും കെ റെയിലിനെതിരെ നാട്ടുകാരുടെ പ്രതിഷേധം ഉണ്ടായി. തിരുവാങ്കുളം മാമലയിൽ സർവേ കല്ലിടാനെത്തിയ ഉദ്യോഗസ്ഥർക്കെതിരെയാണ് പ്രതിഷേധക്കാർ സംഘടിച്ചത്. കെ റെയിലിന്റെ സർവേ കല്ലിടാൻ ഒരു കാരണവശാലും അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു സമരക്കാർ. പ്രതിഷേധക്കാർ വീടിന്റെ ഗേറ്റുകൾ അടച്ചുകൊണ്ട് ഉദ്യോഗസ്ഥരെ അകത്തേക്ക് കടക്കുന്നതിൽ നിന്ന് തടയുകയായിരുന്നു. തുടർന്ന് ഉദ്യോഗസ്ഥർ പൊലീസിന്റെ സഹായത്തോടെ മതിലു ചാടിക്കടന്നാണ് കല്ലുകൾ സ്ഥാപിച്ച് മടങ്ങിയത്.
അതേസമയം, കെ-റെയിൽ സർവേ കല്ലിടുന്നതിനെടിരെ പ്രതിഷേധിച്ച സ്ത്രീകളെയും കുട്ടികളെയും പൊലീസ് വലിച്ചിഴച്ചുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആരോപിച്ചു. സമരം ചെയ്ത നേതാക്കളുടെ വസ്ത്രങ്ങൾ വലിച്ചു കീറി. കുഞ്ഞുങ്ങളുടെ മുന്നിലിട്ട് അമ്മമാരെ വലിച്ചിഴയ്ക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞിരുന്നു
വിഡി സതീശൻ്റെ വാക്കുകൾ ഇങ്ങനെ ; - 'കെ റെയിൽ സർവ്വേയുടെ പേരിലുള്ള പൊലീസ് അതിക്രമങ്ങളെ തുടർന്ന് കഴിഞ്ഞ ദിവസം ഞങ്ങൾ സഭയിൽ ഈ വിഷയം ഉന്നയിച്ചതാണ്. എന്നാൽ പൊലീസിൽ നിന്നും യാതൊരും പ്രകോപനമോ അക്രമമോ ഉണ്ടാവില്ല എന്ന ഉറപ്പാണ് മുഖ്യമന്ത്രി തന്നത്. ജനാധിപത്യപരമായി പ്രതിഷേധിച്ച ജനങ്ങളോട് ക്രൂരമായി പൊലീസ് പെരുമാറി. സ്ത്രീകളോടും കുട്ടികളോടും വരെ പൊലീസ് അടിച്ചമർത്താൻ ശ്രമിച്ചു. തന്ന ഉറപ്പിന് വിപീരതമായ കാര്യങ്ങളാണ് ഇന്ന് ചങ്ങനാശ്ശേരിയിലെ മാടപ്പള്ളിയിൽ കണ്ടത്.
പൊലീസ് അതിക്രമം നേരിടുന്ന ഈ ജനവിഭാഗങ്ങൾക്കൊപ്പം യുഡിഎഫ് ഉറച്ചു നിൽക്കും അവർക്ക് യുഡിഎഫ് സംരക്ഷണമൊരുക്കും. നിരവധി സ്ത്രീകളേയും കുട്ടികളേയും പുരുഷ പൊലീസുകാർ കൈയേറ്റം ചെയ്തു. വലിച്ചഴിച്ച് പൊലീസ് വണ്ടികളിലേക്ക് കേറ്റി. ഇതിനെതിരെയാണ് ഞങ്ങളുടെ പ്രതിഷേധം. ജനാധിപത്യരീതിയിൽ പൊലീസിനെ തടയുക അല്ലാതെ ഒരക്രമമവും പൊലീസിന് നേരെ പ്രതിപക്ഷം നടത്തിയിട്ടില്ല. കല്ലെറിയുകയോ അക്രമിക്കുകയോ ചെയ്തിട്ടില്ല.' - അദ്ദേഹം വ്യക്തമാക്കിയിരുന്നു.
എന്നാൽ, സിൽവർ ലൈൻ സമരങ്ങളിൽ അനാവശ്യ പ്രകോപനമുണ്ടാക്കാൻ പ്രതിപക്ഷം ശ്രമിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു. ചങ്ങനാശേരിയിൽ തഹസിൽദാർ ഉൾപ്പെടെയുള്ളവരെ തടഞ്ഞു വച്ചു. ആക്രമണത്തിൽ നിന്ന് പ്രതിപക്ഷം പിന്മാറണം. പദ്ധതി സമാധാനപരമായിട്ടാണ് നടക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications