സിനിമക്കെതിരായ നീക്കത്തിനെതിരെ നാടക വേദിയില്‍ പ്രതിഷേധം

  • Posted By:
Subscribe to Oneindia Malayalam

പേരാമ്പ്ര: ആവിഷ്‌കാര സ്വാതന്ത്ര്യത്തിനെതിരായ നീക്കങ്ങള്‍ക്കെതിരെ നാടക വേദിക്കരികില്‍ പ്രതിഷേധം.

കൊയിലാണ്ടിയും ബാലുശേരിയും തൊട്ടുപിന്നില്‍

ദേശീയ ചലച്ചിത്ര മേളയില്‍ എസ്.ദുര്‍ഗ സിനിമക്ക് പ്രദര്‍ശന അനുമതി നിഷേധിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയുടെ പശ്ചാത്തലത്തിലായിരുന്നു പേരാമ്പ്രയിലെ സാംസ്‌കാരിക കൂട്ടായ്മയുടെ നേതൃത്വത്തില്‍ നടക മത്സരം നടന്ന വേദിക്കരികെ പരിപാടി സംഘടിപ്പിച്ചത്. പോസ്റ്ററുകള്‍ കഴുത്തില്‍ അണിഞ്ഞെത്തിയ സാംസ്‌കാരിക, കലാ പ്രവര്‍ത്തകര്‍ മൈതാനം ചുറ്റി പ്രതിഷേധ യോഗത്തോടെ പരിപാടി അവസാനിപ്പിച്ചു.

protest1

ചലച്ചിത്ര പ്രവര്‍ത്തകനായ ബ്രീജേഷ് പ്രതാപ്, നടന്‍ ശിവദാസ് ചെമ്പ്ര, ചിത്രകാരനായ അഭിലാഷ് തിരുവോത്ത് എന്നിവര്‍ സംസാരിച്ചു.

protest2

എം.രജീഷ്, സുമിന്‍ നെടുങ്ങാടന്‍, മോഹനന്‍ ചേനോളി, കെ.ടി.ദിനേശന്‍, സജീഷ് കീഴരിയൂര്‍, ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Protest in drama stage against the movement against film

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്