• search
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

നടതുറക്കുന്ന 17 ന് ഹര്‍ത്താല്‍?: സ്ത്രീകളെ തടയും, സ്ത്രീപ്രവേശനത്തില്‍ പ്രക്ഷോഭം ശക്തമാക്കുന്നു

തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിക്കെതിരെ സംസ്ഥാനത്ത് വലിയ രീതിയിലുള്ള പ്രക്ഷോഭങ്ങളാണ് നടന്നുവരുന്നത്. വിധിയില്‍ പ്രതിഷേധിച്ചുകൊണ്ട് സംസ്ഥാനത്തെ 200 കേന്ദ്രങ്ങളില്‍ ഇന്ന് റോഡ് ഉപരോധ സമരങ്ങള്‍ നടന്നു.

ലുബാന്‍ ഭീതി ഒഴിഞ്ഞപ്പോള്‍ തിത്‌ലി എത്തുന്നു; മണിക്കൂറില്‍ 125കി.മി വേഗതയില്‍ കാറ്റ്, റെഡ് അലർട്ട്

ഉപരോധ സമരത്തെ തുടര്‍ന്ന് പലസ്ഥലങ്ങളിലും ഗതാഗതം തടസ്സപ്പെട്ടു. ഹിന്ദു ഐക്യ വേദിയുടേയും അയ്യപ്പ ഭക്ഷ സമാജങ്ങളുടേയും നേതൃത്വത്തിലാണ് സമരം നടക്കുന്നത്. പ്രതിഷേധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഹര്‍ത്താല്‍ ഉള്‍പ്പടേയുള്ള സമരപരിപാടികളിലേക്ക് കടക്കാനാണ് പ്രതിഷേധക്കാരുടെ നീക്കം.. വിശദ വിവരം ഇങ്ങനെ..

 സര്‍ക്കാര്‍ സുപ്രീംകോടതി വിധിക്കൊപ്പം

സര്‍ക്കാര്‍ സുപ്രീംകോടതി വിധിക്കൊപ്പം

ശബരിമലയില്‍ സ്ത്രീപ്രവേശന വിഷയത്തില്‍ സര്‍ക്കാര്‍ സുപ്രീംകോടതി വിധിക്കൊപ്പം ഉറച്ചു നില്‍ക്കുകയാണ്. ശബരിമലയില്‍ പ്രവേശിക്കുന്നതില്‍ നിന്ന് സ്ത്രീകളെ തടയാന്‍ സാധിക്കില്ലെന്നും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഇന്ന് വീണ്ടു വ്യക്തമാക്കി.

വിധി അനുസരിക്കുക

വിധി അനുസരിക്കുക

സുപ്രീംകോടതി വിധി അനുസരിക്കുക മാത്രമാണ് സര്‍ക്കാര്‍ ചെയ്തത്. സര്‍ക്കാറിനെതിരെ സമരം നടത്തിയിട്ടോ പുലഭ്യം പറഞ്ഞിട്ടോ കാര്യമില്ല. വിധിക്കെതിരെ കോടതിയെ സമീപിച്ച എന്‍എസ്എസ് നിലപാട് ശരിയാണ്. അല്ലാതെ തെരുവിലിറങ്ങി സമരം ചെയ്യലല്ല ശരിയാ രീതി.

ആര്‍എസ്എസ് വനിതാ വിഭാഗം

ആര്‍എസ്എസ് വനിതാ വിഭാഗം

സാമൂഹിക മാറ്റങ്ങളുണ്ടായപ്പോഴെല്ലാം ഇത്തരം എതിര്‍പ്പുകള്‍ ഉയര്‍ന്നു വന്നിട്ടുള്ളതാണ്. സര്‍ക്കാര്‍ ആരുമായും ചര്‍ച്ചയ്ക്ക് തയ്യാറാണ്. പക്ഷെ ഭരണഘടനാ ബാധ്യത ആരും വിസ്മരിക്കരുത്. ശബരിമല വിഷയത്തില്‍ വിധി നേടിയെടുത്തത് ആര്‍എസ്എസ് വനിതാ വിഭാഗമാണെന്നും മന്ത്രി ആരോപിച്ചു.

നട തുറക്കുന്ന 17 ന്

നട തുറക്കുന്ന 17 ന്

വിധി നടപ്പാക്കാനുള്ള തീരുമാനവുമായി മുന്നോട്ടു പോകുന്ന സാഹചര്യത്തില്‍, നട തുറക്കുന്ന 17 ന് ഹര്‍ത്താല്‍ പ്രഖ്യാപിച്ച് നേരിടാനാണ് അലോചന. ശബരിമല ആചാര സംരക്ഷണ സമിതി രക്ഷാധികാരിയാണ് ഇക്കാര്യം അറിയിച്ചതെന്ന് സമകാലിക മലയാളം റിപ്പോര്‍ട്ട് ചെയ്യുന്നു.

ഹര്‍ജിയില്‍ വിധി വരുന്നത് വരെ

ഹര്‍ജിയില്‍ വിധി വരുന്നത് വരെ

സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച പുനഃപരിശോധന ഹര്‍ജിയില്‍ വിധി വരുന്നത് വരെ ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കരുതെന്നും ആചാര സംരക്ഷൺ സമിതി ആവശ്യപ്പെട്ടു.

കാത്തിരിക്കണം

കാത്തിരിക്കണം

സുപ്രീംകോടതി വിധി നടപ്പിലാക്കാന്‍ അടുത്ത മണ്ഡല കാലം വരെയെങ്കിലും കാത്തിരിക്കണം. അല്ലെങ്കില്‍ വിമോചന സമരത്തേക്കാള്‍ വലിയ ആചാര സംരക്ഷ സമരത്തിന് കേരളം സാക്ഷിയാകും. അതിന്റെ പ്രത്യാഘാതങ്ങള്‍ക്ക് സര്‍ക്കാര്‍ മാത്രമായിരിക്കും ഉത്തരവാദിയെന്നും സമിതി ഭാരവാഹികള്‍ വ്യക്തമാക്കി.

ശബരിമല പൊതുസ്ഥലമല്ല

ശബരിമല പൊതുസ്ഥലമല്ല

ഇപ്പോള്‍ പ്രചരിപ്പിക്കപ്പെടുന്നത് പോലെ ശബരിമല പൊതുസ്ഥലമല്ല, സന്നിധാനം വിശ്വാസികളുടേതാണെന്ന് ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായ പ്രയാര്‍ ഗോപാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടു.

രാഹുല്‍ ഈശ്വറും

രാഹുല്‍ ഈശ്വറും

ശബരിമലയില്‍ പ്രവേശിക്കാനെത്തുന്ന സ്ത്രീകളെ ഗാന്ധിമാര്‍ഗത്തില്‍ തടയും. 16 ന് സെക്രട്ടറിയേറ്റിന് മുന്നില്‍ ലക്ഷം പേരെ പങ്കെടുപ്പിച്ച് അയപ്പ ഭക്തസംഗമം സംഘടപ്പിക്കും. നടതുറക്കുന്ന 17 ന് പമ്പയില്‍ ഉപവാസ യജ്ഞം സംഘടിപ്പിക്കുമെന്ന് സമിതി വൈസ് ചെയര്‍മാന്‍ രാഹുല്‍ ഈശ്വറും അറിയിച്ചു.

ഉപരോധം

ഉപരോധം

അതേസമയം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇപ്പോഴും പ്രതിഷേധ പരിപാടികള്‍ പുരോഗമിക്കുകയാണ്. 12 റോഡ് ഉപരോധം എന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും പലയിടത്തും ഒരു മണിയായിട്ടും ഉപരോധം തുടരുകയാണ്.

ക്ഷേത്രങ്ങളില്‍ കേന്ദ്രീകരിച്ച ആളുകള്‍

ക്ഷേത്രങ്ങളില്‍ കേന്ദ്രീകരിച്ച ആളുകള്‍

തൃശൂരില്‍ സ്വരാജ് റൗണ്ടിലാണ് പ്രധാനമായും സമരം നടന്നത്. വിവിധ ക്ഷേത്രങ്ങളില്‍ കേന്ദ്രീകരിച്ച ആളുകള്‍ പ്രകടനായി ആളുകള്‍ സമരസ്ഥലത്തേക്ക് എത്തിച്ചേര്‍ന്നു. ഇവിടങ്ങളിലെ ഗതാഗതം പോലീസ് നേരത്തെ നിരോധിച്ചിരുന്നു.

cmsvideo
  വനിതാ പോലീസിനെ സന്നിധാനത്ത് വിന്യസിക്കില്ല | Oneindia Malayalam
  വടക്കന്‍ കേരളത്തിലും

  വടക്കന്‍ കേരളത്തിലും

  വടക്കന്‍ കേരളത്തിലും വലിയ രീതിയിലാണ് ഉപരോധ സമരങ്ങല്‍ നടന്നത്. കോഴിക്കോട് പാളയം ജങ്ഷനിലാണ് ശബരിമല കര്‍മ്മസമിതിയുടെ നേതൃത്വത്തില്‍ സമരം നടന്നത്. ജില്ലയില്‍ വടകരയിലും കുന്നംഗലത്തും ഉള്‍പ്പടെ 11 കേന്ദ്രങ്ങളില്‍ ഉപരോധം നടന്നു.

  കൂടുതൽ supreme court വാർത്തകൾView All

  English summary
  protest in sabarimala verdict

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more