കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിണറായിയുടെ മന്ത്രിമാരോട് പരാതി പറഞ്ഞാലും കേസ്; വീട്ടമ്മമാര്‍ നിരാഹാര സമരത്തില്‍!!!

  • By Akshay
Google Oneindia Malayalam News

കോട്ടയം: കുമരകത്ത് പാലത്തിനായി മന്ത്രിമാരോട് പരാതി പറഞ്ഞ വീട്ടമ്മമാര്‍ക്ക് പോലീസ് കേസ്. ഇക്കഴിഞ്ഞ മാര്‍ച്ചിലായിരുന്നു സംഭവം. പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് വീട്ടമ്മമാര്‍ കുമരകത്ത് നിരാഹാര സമരം ആരംഭിച്ചു.

ഇക്കഴിഞ്ഞ മാര്‍ച്ചില്‍ കുമരകത്തെ മെത്രാന്‍ കായലില്‍ കൊയ്ത്തുല്‍സവത്തിനെത്തിയ മന്ത്രിമാരായ തോമസ് ഐസക്കിനെയും വിഎസ് സുനില്‍ കുമാറിനെയും തടഞ്ഞു എന്ന പേരിലാണ് പ്രദേശത്തെ 40 വീട്ടമമാര്‍ക്കെതിരെ പോലീസ് കേസെടുത്തത്.

 പ്രതിഷേധം

പ്രതിഷേധം

കോടതിയില്‍ കേസെത്തിയതോടെ 250 രൂപാ പിഴയടക്കാനുള്ള സമന്‍സും ഇവര്‍ക്ക് അയച്ചിട്ടുണ്ട്.ഇതോടെ വീട്ടമ്മമാര്‍ സംഘടിച്ച് പ്രതിഷേധിക്കുകയാണ്.

 പ്രതിഷേധവുമായി പിസി ജോര്‍ജ്

പ്രതിഷേധവുമായി പിസി ജോര്‍ജ്

കേസെടുത്തത് അനുചിതമെന്ന് സ്ഥലം എംഎല്‍എ സുരേഷ് കുറുപ്പും വിഷയം നിയമസഭയില്‍ ഉന്നയിക്കുമെന്ന് പിസി ജോര്‍ജും വ്യക്തമാക്കി.

 പണിക്കു പോകാതെ സമരത്തില്‍

പണിക്കു പോകാതെ സമരത്തില്‍

കൂലിപ്പണിക്കാരായ ഇവര്‍ പണിയ്ക്ക് പോലും പോകാതെ സമരത്തിലാണ് പ്രദേശത്തെ ഇരുന്നൂറോളം കുടംബങ്ങളുടെ ഏക ആശ്രയമായ കരിയില്‍ പാലം തകര്‍ന്ന കാര്യം മന്ത്രിമാരുടെ ശ്രദ്ധയില്‍ പെടുത്തിയതിനാണ് പ്രതികാര നടപടിയെന്ന് ഇവര്‍ ആരോപിക്കുന്നു.

 യാത്ര വള്ളത്തില്‍

യാത്ര വള്ളത്തില്‍

ഏതുനിമിഷവും തകര്‍ന്ന് വീഴാവുന്ന പാലത്തിലൂടെയാണ് കുട്ടികള്‍ സ്‌കൂളില്‍ പോകുന്നതും രോഗികളെ ആശുപത്രിയില്‍ എത്തിക്കുന്നത്. ആളുകള്‍ കൂടുതല്‍ കയറിയാല്‍ പാലം തകരുമെന്നതിനാല്‍ പലപ്പോഴും വള്ളത്തില്‍ ഏറെ ദൂരം കറങ്ങിയാണ് നാട്ടുകാര്‍ പുറത്തെത്തുന്നത്.

English summary
Protest on case against women who complained about bridge to minister
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X