Get Updates
Get notified of breaking news, exclusive insights, and must-see stories!

'പിൻവാതിൽനിയമനം; പഴയവിവാദങ്ങൾ പോലെ ഇതും യുഡിഎഫിനും ബിജെപിക്കും തിരിച്ചടിയാവും'

തിരുവന്തപുരം; നിയമന വിവാദം സംബന്ധിച്ച വിമർശനങ്ങളിൽ പ്രതിപക്ഷത്തിനെതിരെ അശോകൻ ചരുവിൽ.സർക്കാർ ശമ്പളം കൊടുക്കുന്ന മുഴുവൻ സ്ഥാപനങ്ങളിലേയും റിക്രൂട്ട്മെൻറ് പി.എസ്.സി.ക്കു വിടുക എന്ന മുദ്രാവാക്യമാണ് ഉയരേണ്ടത്. പകരമുള്ള അസംബന്ധ രാഷ്ട്രീയകോമാളിത്ത നാടകങ്ങൾ നിറുത്തണമെന്ന് അദ്ദേഹം പറഞ്ഞു. പിൻവാതിൽനിയമനം" എന്ന പുകമറയുമായി രാഷ്ട്രീയനാടകം നടത്തുന്നവർ കരുതുന്നത് കേരളത്തിലെ ഉദ്യോഗാർത്ഥികളായ യുവാക്കൾ പമ്പരവിഡ്ഡികൾ ആണെന്നാണ്. അഴിച്ചുവിട്ട പഴയവിവാദങ്ങൾ പോലെ ഇതും യു.ഡി.എഫ് / ബി.ജെ.പി.ക്കു തിരിച്ചടിയാവുമെന്നും അശോകൻ ചരുവിൽ ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റ് വായിക്കാം

ashokan cheruvil

പി.എസ്.സി.യും പിൻവാതിലും.
"പി.എസ്.സി.യെ മറികടന്ന് പിൻവാതിൽനിയമനം" എന്ന പുകമറയുമായി രാഷ്ട്രീയനാടകം നടത്തുന്നവർ കരുതുന്നത് കേരളത്തിലെ ഉദ്യോഗാർത്ഥികളായ യുവാക്കൾ പമ്പരവിഡ്ഡികൾ ആണെന്നാണ്. അഴിച്ചുവിട്ട പഴയവിവാദങ്ങൾ പോലെ ഇതും യു.ഡി.എഫ് / ബി.ജെ.പി.ക്കു തിരിച്ചടിയാവും.

പി.എസ്.സി.ക്ക് റിക്രൂട്ട്മെൻ്റ് ചുമതലയുള്ള ആയിരക്കണക്കിനു തസ്തികകളിൽ ഏതെങ്കിലും ഒന്നിലെങ്കിലും മറ്റു നിലക്ക് സ്ഥിരനിയമനം നടത്തിയത് ചൂണ്ടിക്കാണിക്കാൻ ഇവർക്ക് കഴിയുമോ?പി.എസ്.സി. റാങ്കുലീസ്റ്റു പ്രാബല്യത്തിലുള്ള ഏതെങ്കിലും തസ്തികയിൽ താൽക്കാലിക ജീവനക്കാർ തുടരുന്നതായി പറയാൻ ഇവർക്കു കഴിയുമോ?പി.എസ്.സിക്ക് ചുമതലയുള്ള ഏതെങ്കിലും തസ്തികയിൽ താൽക്കാലികക്കാരെ സ്ഥിരപ്പെടുത്തിയതായി പറയാൻ കഴിയുമോ?

കേരളത്തിലെ ബഹുഭൂരിപക്ഷം സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളിലും പി.എസ്.സി. മുഖാന്തിരമാണ് നിയമനം നടത്തുന്നത്. റാങ്ക് ലിസ്റ്റ് ഇല്ലാത്ത സാഹചര്യത്തിൽ അവിടെ താൽക്കാലിക ജീവനക്കാരെ നിശ്ചിത കാലയളവിൽ നിയമിക്കാൻ വകുപ്പു മേധാവിക്ക് അധികാരമുണ്ട്. ലീസ്റ്റ് വരുന്ന മുറക്ക് അവർ പുറത്തു പോകും. പക്ഷേ പണ്ടുകാലത്തേപ്പോലെ അത്തരം താൽക്കാലിക നിയമനങ്ങൾ ഇപ്പോൾ തീരെ കുറവാണ്. കാരണം പി.എസ്.സി. കാര്യക്ഷമമായി പ്രവർത്തിക്കുന്നു എന്നതു തന്നെ.

ലീസ്റ്റുകൾ കൃത്യമായി പുറത്തു വരുന്നു. ഞാൻ പി.എസ്.സി.പരീക്ഷയെഴുതിയപ്പോൾ അപേക്ഷ സ്വീകരിച്ച് രണ്ടു വർഷം കഴിഞ്ഞിട്ടാണ് ടെസ്റ്റിനു വിളിച്ചത്. ടെസ്റ്റുകഴിഞ്ഞ് രണ്ടു വർഷം കഴിഞ്ഞാണ് റാങ്കുലീസ്റ്റ് വന്നത്. പക്ഷേ ഇന്ന് അതിവേഗത്തിൽ നടപടികൾ പൂർത്തിയാവുന്നുണ്ട്. നിയമന നിരോധനവും ഇല്ല.
ആകെ ഒരു പരാതി ഉന്നയിക്കപ്പെട്ടു കാണുന്നത് റാങ്കുലീസ്റ്റിൽ ഉൾപ്പെട്ടവർക്കെല്ലാം ജോലി കിട്ടുന്നില്ല എന്നതാണ്. അതിനു കാരണം ഒഴിവുകളുടെ എണ്ണത്തിലെ മൂന്നും നാലും ഇരട്ടി ആളുകളെ റാങ്കുലീസ്റ്റിൽ ഉൾപ്പെടുത്തുന്നു എന്നതാണ്. സപ്ലിമെൻ്ററിലീസ്റ്റ് വേറെയും.

ഞങ്ങൾ പഠിപ്പിക്കുന്നവരെല്ലാം റാങ്കുലീസ്റ്റിൽ ഉൾപ്പെടുമെന്നും റാങ്കുലീസ്റ്റിൽ ഉൾപ്പെട്ടവർക്കെല്ലാം ജോലി കിട്ടുമെന്നും പി.എസ്.സി. കോച്ചിംഗ് സെൻ്ററുകൾ ഉദ്യോഗാർത്ഥികളെ മോഹിപ്പിക്കുന്നുണ്ടെന്നു തോന്നുന്നു. ശക്തമായ കോച്ചിംഗ് മാഫിയയാണ് കേരളത്തിൽ ഉള്ളത്. ഔപചാരിക വിദ്യാഭ്യാസം പോലെയായിരിക്കുന്നു "പി.എസ്.സി.പഠനം."
ഒരു കാര്യം പലരും മറക്കുന്നു. പി.എസ്.സിക്ക് റിക്രൂട്ട്മെൻ്റ് ചുമതല വിട്ടുകൊടുക്കാത്ത നിരവധി സർക്കാർ/അർദ്ധസർക്കാർ സ്ഥാപനങ്ങൾ ഉണ്ട്. അവിടെയെല്ലാം ആയിരക്കണക്കിന് തസ്തികകൾ ഉണ്ട്.

അവർക്കെല്ലാം അവരുടേതായ റിക്രൂട്ടിംഗ് രീതികൾ ഉണ്ട്. സ്ഥിരനിയമനങ്ങൾക്ക് പുറമേ കരാർനിയമനങ്ങൾ, ദിവസക്കൂലി നിയമനങ്ങൾ, താൽക്കാലിക നിയമനങ്ങൾ എന്നിവ അവിടെ നടക്കുന്നു. വർഷങ്ങളായി താൽക്കാലിക അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവരെ അവിടെങ്ങളിൽ സ്ഥിരപ്പെടുത്തുന്ന പതിവുണ്ട്. അത് യു.ഡി.എഫ്. കാലത്തും എൽ.ഡി.എഫ്. കാലത്തും പതിവുണ്ട്. അതിന് പി.എസ്.സി.യുമായി ഒരു ബന്ധവുമില്ല. റാങ്കുലീസ്റ്റിൽ ഉൾപ്പെട്ടവരെ എത് ഒരു നിലക്കും ബാധിക്കുന്നില്ല.

സെൽഫിയെടുത്തും കുശലം ചോദിച്ചും തിരുവനന്തപുരത്തെ ബീച്ചുകളിൽ ശശി തരൂർ- ചിത്രങ്ങൾ

ഉദാഹരണത്തിന് കേരളത്തിലെ സാംസ്കാരിക സ്ഥാപനങ്ങൾ. അവിടെ ഇന്നു ജോലി ചെയ്യുന്ന എഴുപത്തിയഞ്ച് ശതമാനം ജീവനക്കാരും താൽക്കാലിക തസ്തികയിൽ ചേർന്ന് പിന്നീട് സ്ഥിരപ്പെട്ടവരാണ്. ഇതിൽ യു.ഡി.എഫ് സർക്കാരുകൾ സ്ഥിരപ്പെടുത്തിയവരുടെ പേരുകൾ ഞാൻ വിളിച്ചു പറയണോ? പിന്നെ സർക്കാർ ശമ്പളം പറ്റുന്ന ആയിരക്കണക്കിന് തസ്തികകളുള്ള എയിഡഡ് വിദ്യാലയങ്ങൾ.
സർക്കാർ ശമ്പളം കൊടുക്കുന്ന മുഴുവൻ സ്ഥാപനങ്ങളിലേയും റിക്രൂട്ട്മെൻറ് പി.എസ്.സി.ക്കു വിടുക എന്ന മുദ്രാവാക്യമാണ് ഉയരേണ്ടത്. പകരമുള്ള അസംബന്ധ രാഷ്ട്രീയകോമാളിത്ത നാടകങ്ങൾ നിറുത്തുക.

Recommended Video

cmsvideo
    ഭയപ്പെടുത്തി വായടപിക്കാമെന്ന ഉദ്ദേശം നടക്കില്ല | Parvathy Thiruvothu Press Meet | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+