ഹരിജന്‍ പ്രയോഗം, പുലിവാല് പിടിച്ച് പിഎസ്‌സി

  • Written By: Vaisakhan
Subscribe to Oneindia Malayalam

തിരുവനന്തപുരം: പിഎസ്‌സി പരീക്ഷയുടെ ചോദ്യപേപ്പറില്‍ ഹരിജന്‍ എന്ന വാക്ക് ഉപയോഗിച്ച് കേരള പിഎസ്‌സി പുലിവാല് പിടിച്ചു. ജനുവരി ആറിന് നടത്തിയ പരീക്ഷയാണ് പിഎസ്‌സിയെ വിവാദത്തില്‍ ചാടിച്ചിരിക്കുന്നത്. സര്‍ക്കാര്‍ നിയമപരമായി നിരോധിച്ച വാക്കാണ് ഹരിജന്‍. ഔദ്യോഗിക നടപടിക്രമങ്ങളില്‍ നിന്ന് ദളിത്, ഹരിജന്‍ എന്നീ പദങ്ങള്‍ ഒഴിവാക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. ഇത് എസ് സി എസ് ടി എന്നാക്കി മാറ്റുകയായിരുന്നു. അതോടൊപ്പം കീഴാളര്‍ എന്ന പദവും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

1

വി ടി ഭട്ടതിരിപ്പാട് പരിഷ്‌കരണ പ്രവര്‍ത്തനം നടത്തിയ കേരളീയ സമുദായം എന്ന ചോദ്യത്തിന്റെ ഓപ്ഷനിലാണ് ഹരിജന്‍ എന്ന പദം ഉള്ളത്. സര്‍ക്കാര്‍ നിര്‍ദേശമുണ്ടായിട്ടും ഇത്തരം പദം ആവര്‍ത്തിച്ചത് ഗുരുതര വീഴ്ച്ചയായിട്ടാണ് വിലയിരുത്തുന്നത്. ഇത് സംബന്ധിച്ച് ഒരാള്‍ പിഎസ്‌സി ചെയര്‍മാന് പരാതി നല്‍കിയിട്ടുണ്ട്. 

അതേസമയം ഹരിജന്‍, ദളിത്, കീഴാളന്‍ പദങ്ങള്‍ മാധ്യമ റിപ്പോര്‍ട്ടുകളിലും പൊതു ഇടങ്ങളിലും മാത്രമാണ് ഉപയോഗിക്കുന്നത്. സര്‍ക്കാര്‍ ഇത്തരം പ്രയോഗങ്ങളെ പ്രോത്സാഹിപ്പിക്കുന്നുമില്ല. അപ്പോള്‍ പിഎസ്‌സി ചോദ്യ പേപ്പറില്‍ ഈ വാക്ക് ഉപയോഗിച്ചത് വീഴ്ച്ചയാണെന്ന് പരാതിക്കാര്‍ പറഞ്ഞു.

2

നേരത്തെ സര്‍ക്കാര്‍ ഹരിജന്‍ പ്രയോഗം ഒഴിവാക്കിയതിനെതിരേ ദളിത് ആക്ടിവിസ്റ്റുകള്‍ രംഗത്തെത്തിയിരുന്നു. രാജ്യത്തിന്റെ ചരിത്രത്തില്‍ നിര്‍ണായക സ്വാധീന ചെലുത്തിയവരാണ് ഹരിജനങ്ങളെന്ന് അവര്‍ പറഞ്ഞു. സര്‍ക്കാരിന്റെ നീക്കം ചരിത്രത്തില്‍ നിന്ന് പിന്നോക്ക വര്‍ഗത്തെ ഇല്ലാതാക്കുന്നതിനാണെന്നും അവര്‍ കുറ്റപ്പെടുത്തിയിരുന്നു.

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
kerala excluded dalit word from official records

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്