പിഎസ് സിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പരീക്ഷയ്ക്ക് തുടക്കം!! ആദ്യഘട്ടത്തിലെഴുതുന്നത് 3.98 ലക്ഷം പേർ

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: വിവിധ വകുപ്പുകളിൽ എൽഡി ക്ലാർക്ക് നിയമനത്തിനുള്ള പിഎസ് സിയുടെ ആദ്യ ഘട്ട പരീക്ഷയ്ക്ക് ശനിയാഴ്ച തുടക്കം. ഉച്ചയ്ക്ക് 1.30 മുതൽ 3.15 വരെയാണ് പരീക്ഷ. തിരുവനന്തപുരം, മലപ്പുറം ജില്ലകളിലെ ഉദ്യോഗാർഥികളാണ് ആദ്യഘട്ടത്തിൽ പരീക്ഷ എഴുതുന്നത്. 3, 98, 389 പേരാണ് ആദ്യ ഘട്ടത്തിൽ പരീക്ഷ എഴുതുന്നത്. ഒമ്പത് ജില്ലകളിലായി 1635 കേന്ദ്രങ്ങളാണ് പരീക്ഷയ്ക്കായി ഒരുക്കിയിരിക്കുന്നത്.

തിരുവനന്തപുരം ജില്ലയ്ക്കുള്ള പരീക്ഷ കേന്ദ്രങ്ങൾ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലഖളിലും മലപ്പുറം ജില്ലയുടേത് തൃശൂർ, പാലക്കാട്, കോഴിക്കോട് ജില്ലകളിലുമാണ് ക്രമീകരിച്ചിട്ടുള്ളത്. തിരുവന്തപുരത്ത് 2,29,103 പേരാണ് അപേക്ഷിച്ചിരിക്കുന്നത്. 978 പരീക്ഷ കേന്ദ്രങ്ങളാണ് തിരുവനന്തപുരം ജില്ലയ്ക്കായി ക്രമീകരിച്ചിട്ടുള്ളത്. മലപ്പുറത്ത് 1,69, 286 പേരാണ് പരീക്ഷ എഴുതുന്നത്. 657 കേന്ദ്രങ്ങളാണ് ഇവർക്കായി ക്രമീകരിച്ചിട്ടുള്ളത്.

psc exam

പിഎസ് സിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പരീക്ഷയ്ക്കാണ്ശനിയാഴ്ത തുടക്കമാകുന്നത്. ഏഴു ഘട്ടങ്ങളിലായിട്ടാണ് പരീക്ഷ. ഓഗസ്റ്റ് 19നാണ് അവസാന ഘട്ട പരീക്ഷ. തസ്തിക മാറ്റത്തിനുള്ള പരീക്ഷയാണ് ഓഗസ്റ്റ് 19ന് നടക്കുന്നത്. 17.94 ലക്ഷം പേരാണ് എൽഡി ക്ലാർക്ക് പരീക്ഷയ്ക്ക് അപേക്ഷിച്ചിരിക്കുന്നത്. ഏറ്റവും കൂടുതൽ അപേക്ഷകൾ തിരുവനന്തപുരം ജില്ലയിൽ നിന്നാണ്.

ജൂലായ് ഒന്നിനാണ് രണ്ടാംഘട്ട പരീക്ഷ. കൊല്ലം, തൃശൂർ, കാസർഗോഡ് ജില്ലകളിലാണ് രണ്ടാംഘട്ട പരീക്ഷ നടക്കുന്നത്. ജൂലായ് 15നുള്ള മൂന്നാംഘട്ട പരീക്ഷ എറണാകുളം, കണ്ണൂർ ജില്ലകളിലാണ് നടക്കുന്നത്. നാലാംഘട്ട പരീക്ഷ ജൂലൈ 29നാണ് ആലപ്പുഴ, ഇടുക്കി, കോഴിക്കോട് ജില്ലകളിലാണ് നാലാംഘട്ട പരീക്ഷ. ഓഗസ്റ്റ് അഞ്ചിന് അഞ്ചാംഘട്ടവും ഓഗസ്റ്റ് 26ന് ആറാംഘട്ടവും നടക്കും. പത്തനംതിട്ട, പാലക്കാട് ജില്ലകളിലാണ് അഞ്ചാംഘട്ട പരീക്ഷ, കോട്ടയം വയനാട് ജില്ലകളിലാണ് ആറാം ഘട്ട പരീക്ഷ നടക്കുന്നത്.

അംഗീകൃത തിരിച്ചറിയൽ കാർഡ് നിർബന്ധമായും കൈവശം വേണം. അതില്ലാതെ വരുന്നവരെ ഒരു കാരണവശാലും പരീക്ഷ എഴുതാൻ അനുവദിക്കില്ല. പരീക്ഷ എഴുതുന്നവരുടെ സൗകര്യത്തിനായി കെഎസ്ആർടിയും റെയിൽവെയും പ്രത്യേക ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.

English summary
psc ldc exam first phase on saturday
Please Wait while comments are loading...