കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കസ്തൂരിയില്‍ തട്ടി പിടി തോമസ് പുറത്തേക്ക്

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയം ഏതാണ്ട് പൂര്‍ത്തിയായതായി റിപ്പോര്‍ട്ട്. കഴിഞ്ഞ തവണത്തേതില്‍ നിന്ന് വലിയ മാറ്റങ്ങള്‍ ഇല്ലാതെയാകും ഇത്തവണത്തെ സ്ഥാനാര്‍ത്ഥിപ്പട്ടിക എന്നാണ് വിലയിരുത്തല്‍.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കണം എന്നാവശ്യപ്പെട്ട ഇടുക്കി എംപി പിടി തോമസിന് ഇത്തവണ സീറ്റ് നഷ്ടപ്പെട്ടേക്കും എന്നാണ് റിപ്പോര്‍ട്ട്. സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വം ഒന്നടങ്കം കസ്തൂരിരംഗന്‍-ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടുകളെ എതിര്‍ത്തപ്പോള്‍ പിടി തോമസ് മാത്രമാണ് അനുകൂലിച്ച് നിന്നത്.

PT Thomas

ഇടുക്കിയില്‍ മലയോര കര്‍ഷകരും ക്രിസ്ത്യന്‍ സഭകളും ഇതോടെ പിടി തോമസിന് എതിരായി. പിടി തോമസ് മത്സരിച്ചാല്‍ ജയിപ്പിക്കില്ലെന്ന് വരെ സഭാനേതൃത്വം പരസ്യമായി പ്രഖ്യാപിക്കുന്നതിലേക്ക് കാര്യങ്ങള്‍ നീങ്ങി. ഇതോടൊപ്പം ഇടുക്കി സീറ്റിന് വേണ്ടി കേരള കോണ്‍ഗ്രസ് എമ്മും സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്.

സഭാനേതൃത്വവുമായുള്ള അഭിപ്രായ തര്‍ക്കം വ്യക്തിപരമായ വിരോധത്തിലേക്ക് വരെ എത്തിയിട്ടുണ്ടെന്നാണ് കോണ്‍ഗ്രസ് നേതൃത്വം വിലയിരുത്തുന്നത്. അതുകൊണ്ട് ഉറപ്പായും കിട്ടാനിടയുള്ള ഒരു സീറ്റ് പിടി തോമസിനെ നിര്‍ത്തി നഷ്ടപ്പെടുത്തുവാന്‍ കോണ്‍ഗ്രസ് തയ്യാറല്ല. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസിനെ സ്ഥാനാര്‍ത്ഥിയാക്കുന്ന കാര്യം കോണ്‍ഗ്രസിന്റെ പരിഗണനയില്‍ ഉണ്ട്.

എന്നാല്‍ ഇടുക്കിയില്‍ താന്‍ തന്നെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെന്ന് ആഴ്ചകള്‍ക്ക് മുമ്പ് തന്നെ പിടി തോമസ് പ്രഖ്യാപിച്ചിരുന്നു. ഇക്കാര്യത്തില്‍ തനിക്ക് ഉറപ്പ് കിട്ടിയിട്ടുണ്ടെന്നും പിടി വ്യക്തമാക്കിയിട്ടുണ്ട്.

English summary
PT Thomas may not get Idukki saet because of Kasturirangan issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X