കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എല്‍ഡിഎഫ് എത്തി ടെല്‍ക്കും ശരിയായി; യുഡിഎഫ് കാലത്ത് 48 കോടി രൂപ നഷ്ടം, ഈ സാമ്പത്തിക വര്‍ഷം ടെല്‍ക്കിന് ആറു കോടിയുടെ ലാഭം

  • By Desk
Google Oneindia Malayalam News

കൊച്ചി: സംസ്ഥാനത്തെ പ്രമുഖ പൊതുമേഖലാ സ്ഥാപനമായ ടെല്‍ക്ക് കഴിഞ്ഞ സാമ്പത്തിക വര്‍ഷം ആറു കോടിയുടെ ലാഭവും നേടിയതായി കമ്പനി ചെയര്‍മാന്‍ അഡ്വ. എന്‍ സി മോഹനന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 201415, 15-16 എന്നീ സാമ്പത്തികവര്‍ഷങ്ങളില്‍ തുടര്‍ച്ചയായി നഷ്ടത്തിലാകുകയും സഞ്ചിത നഷ്ടം 48 കോടി രൂപയായി ഉയര്‍ന്ന് അടച്ചുപൂട്ടലിന്റെ വക്കിലെത്തിയ നിലയില്‍ നിന്നുമാണ് 2016- 17 സാമ്പത്തിക വര്‍ഷം ആറുകോടി രൂപയുടെ ലാഭം കൈവരിച്ച് തിരിച്ചുവരവ് നടത്തിയത്. 186 കോടിയുടെ വിറ്റു വരവാണ് 2016-17 വര്‍ഷം സ്ഥാപനത്തിന് നേടാനായത്.

2008-09-ല്‍ 218 കോടി ഉണ്ടായിരുന്ന വിറ്റുവരവ് 2014-15- ല്‍ 132 കോടിയായി കുറയുകയും കമ്പനി 33 കോടി രൂപ നഷ്ടത്തിലാവുകയും ചെയ്തു. 2015-16 ല്‍ 155 കോടി രൂപയുടെ വിറ്റുവരവോടെ കമ്പനിയുടെ നഷ്ടം 15 കോടിയായി കുറയാക്കാനായി. 48 കോടി രൂപയുടെ സഞ്ചിത നഷ്ടം നികത്തിയാണ് 2016- 17 സാമ്പത്തിക വര്‍ഷത്തെ അവസാന പാദ പ്രവര്‍ത്തന മികവില്‍ ഒരു കോടി ആറു ലക്ഷം രൂപയുടെ ലാഭം കൈവരിച്ച് തിരിച്ചുവരവ് നടത്തിയത്.

 telk

2016 സെപ്റ്റംബറില്‍ 56 കോടി രൂപയായിരുന്ന ഓര്‍ഡര്‍ പൊസിഷന്‍ ഇപ്പോള്‍ 256 കോടി രൂപയാണെന്നും ഇത് 300 കോടിയിലെത്തിക്കാനാണ് ശ്രമമെന്നും അഡ്വ. എന്‍ സി മോഹനന്‍ പറഞ്ഞു. 2018-19 സാമ്പത്തിക വര്‍ഷം 240 കോടി രൂപയുടെ വിറ്റുവരവും 18 കോടി ലാഭവുമാണ് ലക്ഷ്യമിട്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

English summary
public sector company telk got six crore benefit in this economic year
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X