മാഡത്തെ വിടാതെ പൾസർ സുനി.. എല്ലാം വിചാരണയിൽ തെളിയും.. കാവ്യാ മാധവൻ കുടുങ്ങുമോ?

  • By: Anamika
Subscribe to Oneindia Malayalam

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ തുടക്കം മുതലേ ഉള്ള അദൃശ്യ സാന്നിധ്യമാണ് മാഡം എന്നത്. പള്‍സര്‍ സുനി പറഞ്ഞിട്ടുള്ളതല്ലാതെ മാഡം ഉണ്ടോ ഇല്ലയോ എന്നത് സംബന്ധിച്ച് പോലീസിന്റെ ഭാഗത്ത് നിന്നും ഇതുവരെ സ്ഥിരീകരണമൊന്നും വന്നിട്ടില്ല. അതിനിടെ ദിലീപ് ജാമ്യം നേടി പുറത്ത് ഇറങ്ങുകയും ചെയ്തു. സുനി അതിന് ശേഷവും മിണ്ടാതിരിക്കുന്നില്ല. ചില കാര്യങ്ങള്‍ കൂടി പള്‍സര്‍ സുനി മാധ്യമപ്രവര്‍ത്തകരോട് വെളിപ്പെടുത്തിയിരിക്കുന്നു.

സരിതയുടെ മൊഴി മാത്രം മതി.. ഉമ്മൻചാണ്ടി അടക്കം യുഡിഎഫ് നേതാക്കളുടെ കൂട്ട അറസ്റ്റിലേക്കോ കാര്യങ്ങൾ?

നടി ആക്രമിക്കപ്പെട്ടതും കലാഭവന്‍ മണിയുടെ മരണവും തമ്മിലെന്ത് ബന്ധം? സിബിഐ അന്വേഷണം!

വഴിത്തിരിവായ വെളിപ്പെടുത്തൽ

വഴിത്തിരിവായ വെളിപ്പെടുത്തൽ

ഗൂഢാലോചന ഇല്ലെന്ന നിഗമനത്തില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ വഴിത്തിരിവുണ്ടാകുന്നത് പള്‍സര്‍ സുനിയുടെ സഹതടവുകാരന്റെ വെളിപ്പെടുത്തലോട് കൂടിയാണ്. ശേഷം നടി ആക്രമിക്കപ്പെട്ട കേസില്‍ മാധ്യമങ്ങളോടായി പല വെളിപ്പെടുത്തലുകളും സുനി നടത്തി.

ക്വട്ടേഷൻ തന്ന മാഡം

ക്വട്ടേഷൻ തന്ന മാഡം

അവയൊക്കെ തന്നെ കേസില്‍ നിര്‍ണായക വഴിത്തിരിവുകളുമായി. ക്വട്ടേഷന്‍ തന്നത് ഒരു സ്ത്രീ ആണെന്ന് നടിയെ ആക്രമിക്കുമ്പോള്‍ സുനി തന്നെ പറഞ്ഞിട്ടുള്ളതാണ്. പിന്നീട് ആ സ്ത്രീ ആരെന്ന് വെളിപ്പെടുത്താമെന്നും സുനി മാധ്യമങ്ങളോട് പറഞ്ഞു.

പണം തന്നു, പക്ഷേ പങ്കില്ല

പണം തന്നു, പക്ഷേ പങ്കില്ല

പലതവണ ആ വെളിപ്പെടുത്തല്‍ നീണ്ടു. ഒചടുക്കം ആ മാഡം ഒരു സിനിമാ നടി ആണെന്ന് സുനി വെളിപ്പെടുത്തി. മാഡം തനിക്ക് പണം തന്നു എന്നും എന്നാല്‍ ഗൂഢാലോചനയെക്കുറിച്ച് അവര്‍ക്ക് അറിവില്ലായിരുന്നുവെന്നും സുനി പറഞ്ഞു.

പേര് പറയാതെ സുനി

പേര് പറയാതെ സുനി

അപ്പോഴൊന്നും മാഡത്തിന്റെ പേര് സുനി വെളിപ്പെടുത്തിയിട്ടില്ലായിരുന്നു. അതേസമയം മാഡം എന്നത് കെട്ടുകഥയല്ലെന്ന് സുനി ആവര്‍ത്തിച്ചിരുന്നു. പോലീസും അത് വെറും ഭാവനാ സൃഷ്ടി ആണെന്ന നിഗമനത്തിലായിരുന്നു.

മാഡം കാവ്യയെന്ന് വെളിപ്പെടുത്തൽ

മാഡം കാവ്യയെന്ന് വെളിപ്പെടുത്തൽ

എന്നാല്‍ പിന്നീട് എല്ലാവരേയും ഞെട്ടിച്ച് കൊണ്ട് ആ മാഡം കാവ്യാ മാധവന്‍ ആണെന്ന് സുനി തുറന്നു പറഞ്ഞു. സുനിയെ അറിയില്ലെന്ന് കാവ്യ പറയുന്നത് ശരിയല്ലെന്നും പലപ്പോഴും താന്‍ പണം തട്ടിയിട്ടുണ്ടെന്നും സുനി നേരത്തെ പറഞ്ഞിരുന്നു.

കാവ്യയ്ക്കെതിരെ അന്വേഷണം

കാവ്യയ്ക്കെതിരെ അന്വേഷണം

മാഡം കാവ്യ ആണെന്ന സുനിയുടെ മൊഴി പൊലീസ് പൂര്‍ണ വിശ്വാസത്തില്‍ എടുത്തിരുന്നില്ല. അതേസമയം കാവ്യാ മാധവനെതിരെ പോലീസ് അന്വേഷണം നടത്തുന്നുണ്ടായിരുന്നു. ഹൈക്കോടതിയേയും പോലീസ് ഇക്കാര്യം അറിയിച്ചു.

മാഡം ഉണ്ടോ എന്ന് വീണ്ടും

മാഡം ഉണ്ടോ എന്ന് വീണ്ടും

മാഡത്തിന്റെ കാര്യത്തില്‍ പള്‍സര്‍ സുനി പറഞ്ഞതില്‍ തന്നെ ഉറച്ച് നില്‍ക്കുകയാണ്. കഴിഞ്ഞ ദിവസവും പള്‍സര്‍ സുനിയോട് മാഡം ഉണ്ടോ എന്ന ചോദ്യം മാധ്യമപ്രവര്‍ത്തകര്‍ ആവര്‍ത്തിക്കുകയുണ്ടായി.

മാഡം ഇല്ലെന്ന് പറഞ്ഞിട്ടില്ല

മാഡം ഇല്ലെന്ന് പറഞ്ഞിട്ടില്ല

മാഡം ഇല്ലെന്ന് ഇതുവരെ പറഞ്ഞില്ലല്ലോ എന്നായിരുന്നു സുനി നല്‍കിയ മറുപടി. നടിയെ ആക്രമിച്ചതിന് പിന്നില്‍ ക്വട്ടേഷനുണ്ടോ എന്ന ചോദ്യത്തിന് എല്ലാം വിസ്താരത്തില്‍ തെളിയുമെന്നാണ് സുനി പറഞ്ഞത്.

കോടതിയിൽ എത്തിച്ചപ്പോൾ

കോടതിയിൽ എത്തിച്ചപ്പോൾ

കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് പള്‍സര്‍ സുനിയേയും കൂട്ടരേയും പൊലീസ് ചൊവ്വാഴ്ച അങ്കമാലി കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് സുനിയുടെ ഈ പ്രതികരണം. ദിലീപിനെതിരെ മൊഴി നല്‍കിയ ഏഴാം പ്രതി ചാര്‍ളി ഹാജരായില്ല.

cmsvideo
Kavya Madhavan Know Pulsar Suni For Years | Oneindia Malayalam
24 വരെ റിമാൻഡിൽ

24 വരെ റിമാൻഡിൽ

കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനിയുടേയും കൂട്ടുപ്രതികളുടേയും റിമാന്‍ഡ് കാലാവധി അങ്കമാലി മജിസ്‌ട്രേറ്റ് കോടതി നീട്ടി. ഈ മാസം 24 വരെയാണ് റിമാന്‍ഡ് കാലാവധി നീട്ടിയിരിക്കുന്നത്.

English summary
Pulsar Suni again reacts on Madam in actress case
Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്