Get Updates
Get notified of breaking news, exclusive insights, and must-see stories!

പള്‍സര്‍ സുനിക്ക് ഫീമെയില്‍ എസ്‌കോര്‍ട്ട് സര്‍വ്വീസുമായി അടുത്ത ബന്ധം; ഉപദേശം തേടിയത് 5 അഭിഭാഷകരോട്!

എസ്‌കോര്‍ട്ട് സര്‍വ്വീസിലൂടെ നിരവധി സിനിമ പ്രവര്‍ത്തകരേയും വന്‍ വ്യവസായികളെയും സുനി കെണിയില്‍പ്പെടുത്തിയെന്നും സൂചനകളുണ്ട്.

കൊച്ചി: യുവ നടിയെ തട്ടികൊണ്ട് പോയ കേസിലെ പ്രതി പള്‍സര്‍ സുനിക്ക് ഫീമെയില്‍ എസ്‌കോര്‍ട്ട് സര്‍വ്വീസുമായി ബന്ധമെന്ന് റിപ്പോര്‍ട്ട്. ഹൈടെക് പെണ്‍വാണിഭം നടത്തുന്ന ഫീമെയില്‍ എസ്‌കോര്‍ട്ട് സര്‍വ്വീസിലൂടെയാണ് സിനിമ ലോകത്ത് സുനി ബന്ധങ്ങള്‍ ഉണ്ടാക്കിയതെന്നും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചതായാണ് സൂചന.

അതേസമയം ഒളിവില്‍ പോയ സുനി അഞ്ച് അഭിഭാഷകരില്‍ നിന്നാണ് നിയമോപദേശം തേടിയതെന്നും പോലീസിന് വിവരം ലഭിച്ചു. എസ്‌കോര്‍ട്ട് സര്‍വ്വീസിലൂടെ നിരവധി സിനിമ പ്രവര്‍ത്തകരേയും വന്‍ വ്യവസായികളെയും സുനി കെണിയില്‍പ്പെടുത്തിയെന്നും സൂചനകളുണ്ട്. കാമുകിമാരില്‍ പലരും സുനിയുമായി പരിചയപ്പെട്ടതും എസ്‌കോര്‍ട്ട് സര്‍വ്വീസ് വഴിയാണ്. കൊച്ചിയിലെ ഒരു വ്യവ,ായിയുടെ ഭാര്യ നല്‍കിയ മൊഴിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളതെന്ന് മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നു.

 നിര്‍ദേശം

നിര്‍ദേശം

കീഴടങ്ങുന്നതിന് തൊട്ട് മുമ്പ് വരെ സുനി അഭിഭാഷകരുമായി ബന്ധപ്പെട്ടിരുന്നു. മൊബൈല്‍ഫോണ്‍ ദൃശ്യങ്ങള്‍ സുരക്ഷിതമാക്കാനാണ് അഭിഭാഷകര്‍ നല്‍കിയ നിര്‍ദേശം എന്നാണ് സൂചന.

 വിവരം ലഭിച്ചില്ല

വിവരം ലഭിച്ചില്ല

കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത ചാര്‍ളിയെയും സെല്‍വനെയും ചോദ്യം ചെയ്‌തെങ്കിലും ദൃശ്യങ്ങള്‍ അടങ്ങിയ മൊബൈല്‍ഫോണ്‍ സംബന്ധിച്ച വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.

 മൊബൈല്‍ ഫോണ്‍

മൊബൈല്‍ ഫോണ്‍

നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ വെള്ള സാംസങ് മൊബൈല്‍ഫോണ്‍ ഗോശ്രീ പാലത്തില്‍ നിന്ന് കൊച്ചി കായലിലേക്ക് എറിഞ്ഞെന്ന സുനിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് പരിശോധന നടത്തി.

 മെമ്മറി കാര്‍ഡ്

മെമ്മറി കാര്‍ഡ്

ആഴവും ഒഴുക്കുമുള്ള ഭാഗത്താണ് ഫോണ്‍ കളഞ്ഞതെന്നാണ് സുനിയുടെ മൊഴി. തുടര്‍ന്ന് അമ്പലപ്പുഴ കക്കാഴത്തെ സുനിയുടെ വീട്ടിലെത്തി തെളിവെടുപ്പ് നടത്തിയ പോലീസിന് മെമ്മറി കാര്‍ഡും സിംകാര്‍ഡും ലഭിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+