കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പള്‍സര്‍ സുനിയും മുകേഷ് എംഎല്‍എയും തമ്മിലെന്ത് ബന്ധമാണ്..? മുകേഷ് തന്നെ പറയുന്നു.

  • By അനാമിക
Google Oneindia Malayalam News

തിരുവനന്തപുരം: മലയാളിയായ പ്രശസ്ത നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ പ്രധാന പ്രതിയായ പള്‍സര്‍ സുനിയും സിനിമാ താരവും എംഎല്‍എയുമായ മുകേഷും തമ്മിലെന്താണ് ബന്ധം ? പള്‍സര്‍ സുനിയെ തനിക്കറിയാമെന്നാണ് മുകേഷ് തന്നെ വെളിപ്പെടുത്തുന്നത്.

Read Also: നടിക്കു നേരെ നടന്ന ആക്രമണം നിർഭയ കേസിനേക്കാൾ ഭയാനകമെന്ന് പിടി തോമസ് എംഎൽഎ

Read Also:ബലാത്സംഗവീരന്‍മാര്‍ക്കും കൊലക്കേസ് പ്രതികള്‍ക്കും വേണ്ടി പിണറായി സര്‍ക്കാര്‍..ആപ്പ് വെച്ച് ഗവര്‍ണര്‍

മുകേഷിന്റെ ഡ്രൈവർ

നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനിയെന്ന സുനില്‍ കുമാര്‍ തന്റെയും ഡ്രൈവര്‍ ആയിരുന്നുവെന്നാണ് കൊല്ലം എംഎല്‍എ മുകേഷ് വെളിപ്പെടുത്തുന്നത്. മൂന്ന് വര്‍ഷം മുന്‍പാണ് ഇയാള്‍ മുകേഷിന്റെ ഡ്രൈവറായി ജോലി നോക്കിയിരുന്നത്.

കുറ്റവാളിയെന്ന് അറിഞ്ഞിരുന്നില്ല

എന്നാല്‍ സുനില്‍ ക്രിമിനല്‍ ആണെന്ന് മനസ്സിലായി തുടങ്ങിയപ്പോഴാണ് ഇയാളെ ഒഴിവാക്കിയത്. എന്നാല്‍ ഇത്രയും വലിയ കുറ്റവാളിയാണെന്ന കാര്യം തനിക്ക് അറിയില്ലായിരുന്നുവെന്നും മുകേഷ് പറഞ്ഞു.

അറിഞ്ഞപ്പോൾ ഒഴിവാക്കി

ഒരു വര്‍ഷത്തോളം പള്‍സര്‍ സുനി മുകേഷിന്റെ ഡ്രൈവറായി ജോലി നോക്കിയിരുന്നു. എന്നാല്‍ പിന്നീട് സിനിമയിലെ തന്നെ ഒരു സുഹൃത്ത് അയാള്‍ ക്രിമിനലാണെന്നും ഒഴിവാക്കുന്നതാണ് നല്ലതെന്നും തന്നെ അറിയിച്ചു.

ജോലി സമയത്ത് മാന്യൻ

തന്റെ കൂടെ ജോലി ചെയ്തിരുന്ന കാലത്ത് അയാള്‍ നല്ല രീതിയിലായിരുന്നു പെരുമാറിയിരുന്നത്. സ്വകാര്യ ബസ് ഡ്രൈവര്‍ ആയിരുന്നുവെന്നും ഷൂട്ടിംഗ് ഇല്ലാത്തപ്പോള്‍ ആ ജോലിക്ക് പോകട്ടെയെന്നും തന്നോട് ചോദിച്ചിട്ടുണ്ട്. താന്‍ സമ്മതിക്കുകയും ചെയ്തു.

ഒഴിവ് സമയത്ത് ബസ്സ് ഡ്രൈവർ

സ്വകാര്യ ബസ്സ് ഓടിക്കുന്നത് പോലെ തന്റെ കാര്‍ ഓടിക്കരുതെന്ന് അന്ന് സുനിയോട് പറഞ്ഞിട്ടുണ്ട്. അല്ലാതെ അയാളെ ശാസിക്കേണ്ട സന്ദര്‍ഭം തനിക്ക് ഉണ്ടായിട്ടില്ലെന്നും മുകേഷ് വ്യക്തമാക്കി.

സുഹൃത്ത് മുന്നറിയിപ്പ് നൽകി

സുഹൃത്തിന്റെ ഉപദേശപ്രകാരമാണ് താന്‍ അന്നയാളെ ഒഴിവാക്കിയതെന്നും മുകേഷ് പറയുന്നു. താന്‍ കുറച്ചു ദിവസം സ്ഥലത്ത് ഉണ്ടാവില്ലെന്നും പിന്നെ വിളിക്കാം എന്നും പറഞ്ഞാണ് അന്ന് മുകേഷ് പള്‍സര്‍ സുനിയെ മടക്കി അയച്ചതത്രേ.

തനിക്ക് ഒഴിവാക്കാമായിരുന്നു

നടിക്ക് നേരെ ആക്രമണമുണ്ടായതിന് ശേഷം സംവിധായകന്‍ ലാല്‍ തന്നെ വിളിച്ചിരുന്നുവെന്നും മുകേഷ് പറഞ്ഞു. ലാലിന്റെ മകന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ലൊക്കേഷനില്‍ തിരക്ക് കാരണം പോകാന്‍ സാധിച്ചിരുന്നില്ല. പോയിരുന്നുവെങ്കില്‍ സുനിലിന്റെ കാര്യം അന്നേ പറയുമായിരുന്നുവെന്നും മുകേഷ് പറഞ്ഞു.

നടപടി ഉറപ്പ് നൽകി

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഉടന്‍ നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉറപ്പ് നല്‍കിയിട്ടുള്ളതായി മുകേഷ് വ്യക്തമാക്കി. പ്രതികളെല്ലാം ഉടന്‍ അറസ്റ്റിലാവുമെന്നും എംഎല്‍എ പറഞ്ഞു.

കലാകാരികൾക്ക് സുരക്ഷ

ഡിജിപിയുമായും താന്‍ സംസാരിച്ചിട്ടുണ്ട്. രാത്രികാലങ്ങളില്‍ സഞ്ചരിക്കുന്ന കലാകാരികള്‍ക്ക് വേണ്ട സുരക്ഷ ഒരുക്കാമെന്ന് അദ്ദേഹം ഉറപ്പ് നല്‍കിയതായും മുകേഷ് അറിയിച്ചു. മാത്രമല്ല കലാകാരികള്‍ ആവശ്യപ്പെട്ടാല്‍ എവിടേക്ക് വേണമെങ്കിലും സുരക്ഷ നല്‍കാന്‍ പോലീസ് തയ്യാറാണെന്നും മുകേഷ് പറഞ്ഞു.

സിനിമാ സംഘടനകളുടെ മൌനം

സിനിമാ സംഘടനകള്‍ സംഭവത്തെക്കുറിച്ച് പ്രതികരിക്കാത്തത് വ്യക്തതയില്ലാത്തതിനാലാണ് എന്നും മുകേഷ് പറഞ്ഞു. പോലീസിനും സര്‍ക്കാരിനും അറിയാവുന്ന കാര്യങ്ങള്‍ എല്ലാവര്‍ക്കും അറിയാം. അതിനാല്‍ എങ്ങനെയാണ് പ്രതികരിക്കേണ്ടത് എന്ന ആശയക്കുഴപ്പം ഉണ്ടായിരിക്കാം എന്നും മുകേഷ് അഭിപ്രായപ്പെട്ടു.

മുകേഷ് മാധ്യമങ്ങളോട്

English summary
Mukesh MLA reveals that Pulsar Suni, the main accussed in actress kidnap case, was once his driver.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X