പുനർജനി കേരളം കണ്ട ഏറ്റവും വലിയ തട്ടിപ്പുകളിൽ ഒന്ന്; വീടുകളുടെ വിവരങ്ങൾ പുറത്തുവിടാൻ വെല്ലുവിളിച്ച് എസ് സതീഷ്
പുനര്‍ജനി പദ്ധതി വിവാദത്തില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ രൂക്ഷവിമർശനവുമായി എറണാകുളം സി പി എം ജില്ലാ സെക്രട്ടറി എസ് സതീഷ്.പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ മണ്ഡലമായ പറവൂരി ൽ പ്രളയബാധിതർക്ക് വീട് വെച്ച് നൽകുന്ന പുനർജനി കേരളം കണ്ട ഏറ്റവും വലിയ തട്ടിപ്പുകളിൽ ഒന്നാണെന്ന് സതീഷ് പറഞ്ഞു. പുനർജനി പദ്ധതിയിൽ ഇരുന്നൂറ്റി ഇരുപത്തി ഒൻപത് വീടുകൾ നൽകിയെന്നാണ് കോൺഗ്രസ് അവകാശവാദം. എന്നാൽ സതീശൻ നിർമ്മിച്ച വീട് ഇതുവരെ കണ്ടെത്താൻ ആർക്കും കഴിഞ്ഞിട്ടില്ല. വീട് ലഭിച്ചവരുടെ വിവരം പ്രസിദ്ധീകരിക്കാൻ വി ഡി സതീശനോ കോൺഗ്രസിനോ കഴിഞ്ഞിട്ടില്ല. വീടുകളുടെ വിവരങ്ങൾ പുറത്തുവിടാൻ വി ഡി സതീശനെ വെല്ലുവിളിക്കുകയാണെന്നും സതീശൻ ഫേസ്ബുക്കിൽ കുറിച്ചു. വായിക്കാം
'പുനർജനി കേരളം കണ്ട ഏറ്റവും വലിയ തട്ടിപ്പുകളിൽ ഒന്ന്. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ മണ്ഡലമായ പറവൂരി ൽ പ്രളയബാധിതർക്ക് വീട് വെച്ച് നൽകുന്ന പുനർജനി കേരളം കണ്ട ഏറ്റവും വലിയ തട്ടിപ്പുകളിൽ ഒന്നാണ്.
പദ്ധതിയിൽ നിരവധി നിയമലംഘനങ്ങളും അഴിമതിയുമാണ് നടന്നിട്ടുള്ളത്. പുനർജനി പദ്ധതിയിൽ ഇരുന്നൂറ്റി ഇരുപത്തി ഒൻപത് വീടുകൾ നൽകിയെന്നാണ് കോൺഗ്രസ് അവകാശവാദം. എന്നാൽ സതീശൻ നിർമ്മിച്ച വീട് ഇതുവരെ കണ്ടെത്താൻ ആർക്കും കഴിഞ്ഞിട്ടില്ല. വീട് ലഭിച്ചവരുടെ വിവരം പ്രസിദ്ധീകരിക്കാൻ വി ഡി സതീശനോ കോൺഗ്രസിനോ കഴിഞ്ഞിട്ടില്ല. വീടുകളുടെ വിവരങ്ങൾ പുറത്തുവിടാൻ വി ഡി സതീശനെ വെല്ലുവിളിക്കുന്നു.
വിദേശരാജ്യങ്ങളിൽ ചട്ടങ്ങൾ ലംഘിച്ച് പിരിച്ചെടുത്ത വിവിധ എൻജിഒകൾ വഴിവന്ന തുക എത്രയാണ്? അത് ഏതിനത്തിൽ ചെലവഴിച്ചു? ഏത് വർഷം ഓഡിറ്റ് ചെയ്തു? അതിന്റെ റിപ്പോർട്ട് എവിടെ തുടങ്ങിയ ചോദ്യങ്ങൾക്ക് വി ഡി സതീശൻ മറുപടി പറയണം.

ലണ്ടനിലും ഗൾഫ് രാജ്യങ്ങളിലും പോയി പണം പിരിവ് നടത്തി ചില NGO സംഘടനകളും ആയി ചേർന്ന് കള്ളപ്പണം വെളുപ്പിച്ചെടുത്ത പ്രവർത്തനമാണ് ചെയ്തിട്ടുള്ളത് എന്നാണ് പുറത്തുവരുന്ന മറ്റൊരു വിവരം. ജനപ്രതിനിധിയായ വി ഡി സതീശൻ നിയമം ലംഘിച്ച് വിദേശ പണം പിരിക്കുകയും എന്നാൽ മണ്ഡലത്തിൽ വീട് നിർമ്മിച്ചു നൽകിയതുമില്ല. പുത്തൻ വേലിക്കരയിൽ ഫ്ലാറ്റിന് കല്ലിട്ടെങ്കിലും ആറു വർഷമായിട്ടും നിർമ്മാണം നടത്തിയില്ല. പ്രളയബാധിതരെ സഹായിക്കാൻ മറ്റ് ഏജൻസികൾ നിർമ്മിച്ച വീടുകൾ പുനർജനിയുടെ പേരിലാക്കി കാണിക്കുകയും ചെയ്തു. ഇതിനുപുറമെ പാവപ്പെട്ടവർക്ക് നല്ല മനുഷ്യർ നൽകിയ വീടുവയ്ക്കാനുള്ള സ്ഥലം പുനർജി പദ്ധതി പ്രകാരം വീട് നൽകാമെന്ന് പറഞ്ഞ് എഴുതി വാങ്ങി വീട് നിർമ്മിച്ചു നൽകാതെ തട്ടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.
വിദേശ സംഭാവന നിയന്ത്രണ നിയമ ( എഫ്സിആർ) ലംഘനം ഉൾപ്പടെയുള്ള ഈ തട്ടിപ്പിന്റെ എല്ലാ വിവരങ്ങളും പുറത്തു വരണം. അതിനു കഴിയുന്ന സമഗ്രമായ അന്വേഷണമാണ് നടക്കേണ്ടത്'












Click it and Unblock the Notifications