മലയാളം അത്രയ്ക്ക് മോശപെട്ട ഭാഷയാണോ ടീച്ചറേ? മലയാളം സംസാരിച്ച അഞ്ചാം ക്ലാസുകാരനോട് ടീച്ചര്‍ ചെയ്തത്..
അഞ്ചാം ക്ലാസുകാരന്‍ മലയാളത്തില്‍ സംസാരിച്ചതിന് ടീച്ചര്‍ കുട്ടിയുടെ പുറത്ത് സ്റ്റിക്കര്‍ ഒട്ടിക്കുകയായിരുന്നു.
വണ്ണപ്പുറം: സര്‍ക്കാരിന്റെ ഭരണ ഭാഷ പോലും മലയാളത്തിലായി ഉത്തരവിറങ്ങിയ കാലത്ത് സ്‌കൂള്‍ കുട്ടികള്‍ക്ക് മലയാളം സംസാരിക്കുന്നതില്‍ വിലക്ക്. വണ്ണപ്പുറം കാളിയാര്‍ ജയ്‌റാണി സ്‌കൂളിലാണ് പുതിയ സംഭവം അരങ്ങേറിയിരിക്കുന്നത്. അഞ്ചാം ക്ലാസുകാരന്‍ മലയാളത്തില്‍ സംസാരിച്ചതിന് ടീച്ചര്‍ കുട്ടിയുടെ പുറത്ത് സ്റ്റിക്കര്‍ ഒട്ടിക്കുകയായിരുന്നു.
സ്‌കൂളില്‍ ചില ക്ലാസുകളില്‍ ഇംഗ്ലീഷ് മാത്രമേ സംസാരിക്കാവൂ എന്ന് നിബന്ധനയുണ്ട്. പക്ഷെ കഴിഞ്ഞ ദിവസം അഞ്ചാം ക്ലാസുകാരന്‍ മലയാളത്തില്‍ സംസാരിച്ചു. തുടര്‍ ' ഞാന്‍ മലയാളത്തില്‍ സംസാരിച്ചു' എന്ന് എഴുതിയ സ്റ്റിക്കര്‍ കുട്ടിയുടെ വസ്ത്രത്തിന് പിറകില്‍ ടീച്ചര്‍ പിന്‍ ചെയ്ത് പിടിപ്പിക്കുകയായിരുന്നു.

ശിക്ഷ
ഇത്തരം ശിക്ഷാനടപടി ഇവിടെ സാധാരണമാണെന്ന് പറയപ്പെടുന്നു. ക്ലാസ്സമയത്ത് പതിക്കുന്ന ഇത്തരം സ്റ്റിക്കറ്റുകള്‍ വൈകീട്ട് സ്‌കൂളധികൃതര്‍തന്നെ അഴിച്ചുമാറ്റുകയാണ് പതിവെന്നും പറയപ്പെടുന്നു.

സ്റ്റിക്കര്‍ എടുത്ത് കളയാന്‍
സാധാരണ ഗതിയില്‍ കുട്ടികളുടെ പുറമേ പതിപ്പിച്ച സ്റ്റിക്കര്‍ ടീച്ചര്‍മാര്‍ അഴിച്ചു മാറ്റാറുണ്ടെങ്കിലും ഈ കുട്ടിയുടെ പിറകില്‍ പതിപ്പിച്ച സ്റ്റിക്കര്‍ അഴിച്ചുമാറ്റാന്‍ അധ്യാപിക മറന്നുപോയി. ഇതുമായാണ് വൈകീട്ട് കുട്ടി വീട്ടിലെത്തിയത്.

രക്ഷിതാക്കള്‍
സ്റ്റിക്കര്‍ കണ്ട വീട്ടുകാര്‍ കാര്യം തിരക്കിയപ്പോള്‍ കുട്ടി സംഭവം പറഞ്ഞ്. തുടര്‍ന്ന് വീട്ടുകാര്‍ കാളിയാര്‍ പോലീസില്‍ പരാതി നല്‍കുകയായികരുന്നു.

പരാതി പിന്‍വലിച്ചു
പ്രശ്‌നം വിവാദമായതോടെ സ്‌കൂളധികൃതര്‍ മാപ്പുപറയാന്‍ തയ്യാറായി. ഇതോടെ വീട്ടുകാര്‍ പരാതി പിന്‍വലിച്ചു.

സ്വമേധയ കേസെടുത്തു
ഇത് ക്ലാസില്‍ നടക്കുന്ന ഫണ്‍ ഗെയിം ആയി എടുത്താല്‍ മതിയെന്നാണ് സ്‌കൂള്‍ അധികൃതരുടെ വാദം. കേസ് പിന്‍വലിച്ചെങ്കിലും പോലീസ് സ്വമേധയാ കേസ് എടുത്തിട്ടുണ്ട്.












Click it and Unblock the Notifications