വധക്കേസ് പ്രതിയുടെ വീട്ടിൽ റീത്തും ചന്ദനത്തിരികളും; അന്വേഷണം ആരംഭിച്ച് പൊലീസ്
കണ്ണൂർ: പുന്നോൽ ഹരിദാസൻ വധ കേസിലെ പ്രതിയുടെ വീട്ടു വരാന്തയിൽ റീത്തും ചന്ദനത്തിരിയും വച്ച് നിലയിൽ. തലശ്ശേരിയിൽ ആണ് സംഭവം നടന്നത്. ബി ജെ പി പ്രവർത്തകന്റെ വീട്ടിൽ ആയിരുന്നു ഈ കാഴ്ച.
ഗോപാലപ്പേട്ടയിലെ ബി ജെ പി പ്രവർത്തകനായ സുമേഷിന്റെ വീടിന്റെ വരാന്തയിൽ ആയിരുന്നു റീത്തും ചന്ദനത്തിരിയും വച്ചത്. പുന്നോൽ ഹരിദാസൻ കൊലപാതക കേസിലെ പ്രതിയാണ് സുമേഷ്. ഇദ്ദേഹം പൊലീസിന്റെ പിടിയിലായിരുന്നു. നിലവിൽ റിമാൻഡിലാണ്.
വീടിന്റെ മുൻവശത്തും പിൻവശത്തും ആണ് ഒരേ രീതിയിലുള്ള ഉള്ള റീത്തും ചന്ദനത്തിരിയും വച്ചത്. സംഭവത്തിന് പിന്നാലെ ഉടൻ തന്നെ പൊലീസ് സ്ഥലത്ത് എത്തിയിരുന്നു. തുടർന്ന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അതേസമയം, പുന്നോൽ ഹരിദാസൻ വധ കേസിലെ മറ്റൊരു പ്രതിയായ നിജിൽ ദാസിനെ 2 ദിവസം മുൻപ് പൊലീസ് പിടികൂടിയിരുന്നു. അമൃത വിദ്യാലയത്തിലെ അധ്യാപിക ആയ രേഷ്മയുടെ പിണറായിലെ പാണ്ടികപ്പീടികയിലെ വാടക വീട്ടിൽ നിന്നായിരുന്നു നിജിൽ ദാസിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നത്. പിന്നാലെ സഹായം ഒരുക്കിയതിന് രേഷ്മയെയും പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിയെ സഹായിച്ചു എന്ന കാരണത്താൽ ഇതിന് പിന്നാലെ രേഷ്മയെ അമൃത വിദ്യാലയത്തിൽ നിന്നും സസ്പെൻഡ് ചെയ്തു. അറസ്റ്റിന് പിന്നാലെ ആയിരുന്നു സ്കൂളിന്റെ നടപടി.

അമൃത വിദ്യാലയത്തിലെ ഇംഗ്ലീഷ് ഇൻസ്ട്രക്ടറായാണ് രേഷ്മ ജോലി ചെയ്തിരുന്നത്. എന്നാൽ , സസ്പെൻഡ് ചെയ്തിന് ശേഷം രേഷ്മ രാജി സമർപ്പിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെ ആയിരുന്നു പുന്നോൽ ഹരിദാസ് വധക്കേസിലെ പ്രതിയായ നിജിൽ ദാസിനെയും സഹായിച്ച രേഷ്മയെയും പോലീസ് അറസ്റ്റ് ചെയ്തത്. മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടിൽ നിന്നും ഏതാനും മീറ്റർ മാത്രം അകലെയാണ് രേഷ്മയുടെ വാടക വീട്. ഈ വീട്ടിൽ ആയിരുന്നു വധക്കേസിലെ പ്രതി നിജിൽ ദാസിന് ഒളിവിൽ കഴിയുവാൻ രേഷ്മ സൗകര്യം ഒരുക്കിയത്.

ഇതിന് പിന്നാലെ രേഷ്മയെ പോലീസ് അറസ്റ്റ് ചെയ്തു. തുടർന്ന് തൊട്ട് പിറ്റേ ദിവസം തന്നെ രേഷ്മയ്ക്ക് ജാമ്യം ലഭിച്ചിരുന്നു. സംഭവത്തിന് ശേഷം സമൂഹ മാധ്യമങ്ങളിലൂടെ രേഷ്മ സൈബർ ആക്രമണത്തിന് ഇരയായിരുന്നു. ഇതിനെതിരെ രേഷ്മയുടെ അഭിഭാഷകൻ മുഖേന മുഖ്യമന്ത്രി പിണറായി വിജയന് രേഷ്മ പരാതി നൽകി. ഞായറാഴ്ച വൈകിട്ടോടെ ആയിരുന്നു മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് രേഷ്മ പരാതി അയച്ചത്.
സാരി ലുക്കിൽ; അതും നല്ല നാടൻ പെൺ ലുക്കിൽ; കനിഹ അല്ലേ? ആരാധകർക്ക് ഇപ്പോൾ സംശയം

പൊലീസ് മാനുഷിക പരിഗണന നൽകുന്നില്ല എന്നും സി പി എമ്മിന്റെ ഉന്നത നേതാക്കളും പ്രതിനിധികളും അടക്കം തനിക്കെ് എതിരെ സൈബർ ആക്രമണവും സദാചാര ആക്രമണവും നടത്തിയെന്നും രേഷ്മയുടെ പരാതിയിൽ പറഞ്ഞിരുന്നു. പ്രായ പൂർത്തി ആകാത്ത തന്റെ മകളുടെ ഫോൺ പോലും പൊലീസിന്റെ കസ്റ്റഡിയിൽ ആണ്. ഈ ഫോണിലെ ചിത്രങ്ങളും വീഡിയോകളും സൈബർ ആക്രമണം നടത്തിയവർക്ക് ലഭിച്ചത് പൊലീസ് സ്റ്റേഷനിൽ നിന്ന് ആണെന്ന് സംശയിക്കുന്നതായി രേഷ്മ മുഖ്യമന്ത്രിയ്ക്ക് നൽകിയ പരാതിയിൽ വ്യക്തമാക്കുന്നു.
Recommended Video

താനും കുടുംബവും ഭർത്താവിന്റെ കുടുംബവും എല്ലാം സി പി എം അനുഭാവികൾ ആണെന്നും രേഷ്മ നൽകിയ പരാതിയിൽ വെളിപ്പെടുത്തിയിരുന്നു. അതേസമയം, പുന്നോൽ ഹരിദാസ് വധക്കേസിലെ പ്രതി നിജിൽ ദാസിന് ഒളിത്താവളം ഒരുക്കിയ രേഷ്മയ്ക്ക് എതിരെ ബി ജെ പി രംഗത്ത് എത്തിയിരുന്നു. അധ്യാപികയായ രേഷ്മയ്ക്ക് ബി ജെ പിയുമായി യാതൊരു തരത്തിലുമുള്ള ബന്ധം ഇല്ലെന്നാണ് ജില്ലാ നേതൃത്വം വ്യക്തമാക്കിയത്. രേഷ്മയും കുടുംബവും സി പി എം ക്യാമ്പിൽ ഉള്ളവരാണെന്നും ബി ജെ പി ആരോപിച്ചു. ജില്ലാ പ്രസിഡൻറ് എൻ. ഹരിദാസ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.












Click it and Unblock the Notifications