കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'സാരമില്ല പു ക സ അല്ലെ ഹരീഷെ, പഴക്കം കൊണ്ട് പുരോഗമനത്തിന്റെ കുറവുണ്ടാകും '

Google Oneindia Malayalam News

കോഴിക്കോട്: അന്തരിച്ച നാടക സംവിധായകന്‍ എ ശാന്തന്റെ അനുസ്മരണച്ചടങ്ങില്‍ പങ്കെടുക്കുന്നതില്‍ നിന്ന് പുകസ നടന്‍ ഹരീഷ് പേരടിക്ക് വിലക്കിയ സംഭവത്തില്‍ പ്രതികരണവുമായി നടന്‍ രാജേഷ് ശര്‍മ. തന്നെ പരിപാടിയില്‍ നിന്ന് വിലക്കിയ കാര്യം ഹരീഷ് പേരടി തന്നെയാണ് ഫേസ്ബുക്കിലൂടെ അറിയിച്ചത്. സിപിഎമ്മിനെ വിമര്‍ശിച്ചത് കൊണ്ടാണ് അദ്ദേഹത്തെ വിലക്കിയതെന്നാണ് ആരോപണം.

harish

ഇപ്പോള്‍ വിഷയത്തില്‍ ഹരീഷിന് പിന്തുണയുമായി എത്തിയിരിക്കുകയാണ് രാജേഷ് ശര്‍മ. 'സാരമില്ല പു ക സ അല്ലെ ഹരീഷെ, പഴക്കം കൊണ്ട് പുരോഗമനത്തിന്റെ കുറവുണ്ടാകും അത് സ്വാഭാവികമാണ് എന്നാണ് രാകേഷ് തന്റെ ഫേസ്ബുക്കില്‍ കുറിച്ചത്. ചടങ്ങ് ഉദ്ഘാടനം ചെയ്യേണ്ടിയിരുന്നത് ഹരീഷ് പേരടിയാണ്. ചടങ്ങിലേക്ക് പുറപ്പെട്ടതിന് ശേഷം സംഘാടകര്‍ തന്നെ വിളിച്ച് വരേണ്ട എന്ന് അറിയിച്ചുവെന്ന് ഹരീഷ് പറഞ്ഞു.

സംഭവത്തെക്കുറിച്ച് ഹരീഷ് പറഞ്ഞത്:

ശാന്താ, ഞാന്‍ ഇന്നലെ കോയമ്പത്തൂരിലെ ലോക്കേഷനില്‍ നിന്ന് അനുവാദം ചോദിച്ച് പു.കാ.സ യുടെ സംഘാടനത്തിലുള്ള നിന്റെ ഓര്‍മ്മയില്‍ പങ്കെടുക്കാന്‍ എറണാകുളത്തെ വീട്ടിലെത്തി..ഇന്നലെ രാത്രിയും സംഘാടകര്‍ എന്നെ വിളിച്ച് സമയം ഉറപ്പിച്ചു. ഇന്ന് രാവിലെ ഞാന്‍ ബിന്ദുവിനേയും കൂട്ടി കോഴിക്കോട്ടേക്ക് പുറപ്പെട്ടു.

സത്യം പറയണം ഇത് കണ്ണാണോ കാന്തമോ...നിമിഷയുടെ പുതിയ ഫോട്ടോ എറ്റെടുത്ത് ബിഗ്ബോസ് ആരാധകർ

പാതിവഴിയില്‍വെച്ച് സംഘാടകരുടെ ഫോണ്‍ വന്നു. പ്രത്യേക രാഷ്ട്രിയ സാഹചര്യത്തില്‍ ഹരീഷ് ഈ പരിപാടിയില്‍ പങ്കെടുക്കാതിരിക്കുന്നതാണ് നല്ലത് എന്ന സ്നേഹം പൊതിഞ്ഞ വാക്കുകളില്‍ ...നിന്റെ ഓര്‍മ്മകളുടെ സംഗമത്തില്‍ ഞാന്‍ ഒരു തടസ്സമാണെങ്കില്‍ അതില്‍ നിന്ന് മാറി നില്‍ക്കുകയെന്നതാണ് എനിക്ക് നിനക്ക് തരാനുള്ള ഏറ്റവും വലിയ സ്നേഹവും.അതുകൊണ്ട് ഞാന്‍ മാറി നിന്നു, ഇത് ആരെയും കുറ്റപ്പെടുത്തുന്നതല്ല. ഇതാണ് സത്യം...പിന്നെ നിന്നെയോര്‍ക്കാന്‍ എനിക്ക് ഒരു സംഘടനയുടെയും സൗജന്യം ആവിശ്യമില്ലല്ലോ...'ദാമേട്ടാ സത്യങ്ങള്‍ വിളിച്ചു പറയാന്‍ എനിക്കെന്റെ ചൂണ്ടുവിരല്‍ വേണം'- നാടകം-പെരുംകൊല്ലന്‍.

'നിന്നെയോര്‍ക്കാന്‍ എനിക്ക് ഒരു സംഘടനയുടെയും സൗജന്യം ആവശ്യമില്ലല്ലോ' ;പുകസക്കെതിരെ ഹരീഷ് പേരടി'നിന്നെയോര്‍ക്കാന്‍ എനിക്ക് ഒരു സംഘടനയുടെയും സൗജന്യം ആവശ്യമില്ലല്ലോ' ;പുകസക്കെതിരെ ഹരീഷ് പേരടി

Recommended Video

cmsvideo
Hareesh Peradi | ഒടുവില്‍ അമ്മയില്‍ നിന്ന് പുറത്ത് | *Kerala

മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയില്‍ കറുത്ത മാസ്‌ക് ധരിച്ചെത്തുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്ക് വരെ വിലക്ക് എന്നുള്ള മനോരമ ചാനലക്കെമുള്ള ഇടതുപക്ഷ വിരോധം പതപ്പിക്കുന്നവരുടെ അസംബന്ധ പ്രചരണങ്ങള്‍ ഏറ്റുപിടിച്ച് രോഷ പോസ്റ്റുകളിടുന്ന ജോയ് മാത്യുവും ഹരീഷ് പേരടിയെയും പോലുള്ള സുഹൃത്തുക്കള്‍ ആരെയാണ് സുഖിപ്പിക്കുന്നതെന്ന് കുഞ്ഞിക്കണ്ണന്‍ ചോദിച്ചു. വ്യാജോക്തികളിലും അന്തസാരശൂന്യമായ പരിഹാസങ്ങളിലും ഇടതുപക്ഷ വിരുദ്ധത തിളപ്പിക്കുന്നവര്‍ ഇന്നത്തെ സാഹചര്യത്തില്‍ കഥയറിയാതെ ആട്ടം കാണുന്നവരാണെന്ന് സമാധാനിക്കാനാവുമെന്ന് തോന്നുന്നില്ലെന്നും കുഞ്ഞിക്കണ്ണന്‍ പറഞ്ഞു.

English summary
purogamana kala sahitya sangam controversy: actor rajesh sharma extend support to harish peradi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X