കൂത്തുപറമ്പ് വെടിവെയ്പ്പിൽ പരിക്കേറ്റ് കിടപ്പിലായിരുന്ന പുഷ്പൻ അന്തരിച്ചു
കോഴിക്കോട്: കൂത്തുപറമ്പ് വെടി വെയ്പ്പിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പുഷ്പൻ അന്തരിച്ചു. ജീവിക്കുന്ന രക്തസാക്ഷി എന്ന് അറിയിപ്പെട്ടിരുന്ന പുഷ്പൻ 30 വർഷമായി കിടപ്പിലായിരുന്നു. ആഗസ്റ്റ് രണ്ടിന് വൈകീട്ടാണ് പുഷ്പനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്ന് മൂന്നരയോടെയാണ് അന്ത്യം. സി പി എം നോർത്ത് മേനപ്രം ബ്രാഞ്ച് അംഗമായിരുന്നു.
കൂത്തുപറമ്പിൽ 1994 നവംബർ 25 ന് നടന്ന ഡി വൈ എഫ് ഐ സമരത്തിന് നേരെയുണ്ടായ പോലീസ് വെടി വെയ്പ്പിൽ സുഷുമ്ന നാഡി തകർന്ന് കിടപ്പിലായതാണ് പുഷ്പൻ. വെടി വെയ്പ്പിൽ ഡി വൈ എഫ് ഐ പ്രവർത്തകരായ കെ കെ രാജീവൻ, മധു, ഷിബുലാൽ, ബാബു, റോഷൻ എന്നിവർ കൊല്ലപ്പെട്ടിരുന്നു. പുഷ്പൻ ഉൾപ്പെടെ ആറോളം പ്രവർത്തകർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.

1994 നവംബർ 25 ന് തലശ്ശേരിക്കടുത്ത് കൂത്തുപറമ്പിൽ മന്ത്രി എം വി രാഘവനെ തടയാനെത്തിയ ഡി വൈ എഫ് ഐ പ്രവർത്തകർക്ക് നേരെ പോലീസ് വെടി വെയ്പ്പ് നടത്തുകയായിരുന്നു. കൂത്തുപറമ്പിലെ അർബൻ സഹകരണബാങ്കിന്റെ സായാഹ്ന ശാഖയുടെ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു മന്ത്രി












Click it and Unblock the Notifications