സുനില്‍കുമാറിന്റെ ചേതനയറ്റ ശരീരത്തിന് മുന്നില്‍ വിതുമ്പലടക്കാനാവാതെ പുതിയവളപ്പ് കടപ്പുറം

  • Posted By:
Subscribe to Oneindia Malayalam

കാഞ്ഞങ്ങാട്: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് കടല്‍ക്ഷോഭത്തില്‍ ബോട്ട് തകര്‍ന്ന് കടലില്‍ കാണാതായ കാഞ്ഞങ്ങാട് പുതിയവളപ്പ് കടപ്പുറത്തെ പി.വി സുനില്‍കുമാറി(37)ന്റെ മൃതദേഹം ഇന്നലെ കണ്ടെത്തി. തമിഴ്‌നാട്ടിലെ മത്സ്യത്തൊഴിലാളികളാണ് പുറംകടലില്‍ വൈകിട്ട് നാല് മണിയോടെ മൃതദേഹം കണ്ടത്.

ഓഖി ദുരിതബാധിതർക്ക് ഐക്യദാർഢ്യം.. ചലച്ചിത്ര മേളയിൽ ഇത്തവണ ആഘോഷങ്ങളില്ല

വിവരം തീരദേശ പൊലീസിനെ അറിയിച്ചു. ഫിഷറീസ് വകുപ്പിന്റെ ജീവന്‍രക്ഷാ ബോട്ടില്‍ കടലിലിറങ്ങിയ തീരദേശ പൊലീസ് രാത്രി ഏഴരയോടെ മൃതദേഹം കരക്കെത്തിച്ചു. ബന്ധുക്കള്‍ വിവരമറിഞ്ഞ് കടപ്പുറത്ത് ഓടിയെത്തിയിരുന്നു. മൃതദേഹം പിന്നീട് കാഞ്ഞങ്ങാട് ജില്ലാ ആസ്പത്രിയിലേക്ക് മാറ്റി. വെള്ളിയാഴ്ച ഉച്ചയ്ക്കാണ്് കനത്ത തിരമാലയില്‍പെട്ട് ബോട്ട് തകര്‍ന്നത്. അഴിത്തല പുലിമുട്ടില്‍ കരക്കടുപ്പിക്കാന്‍ ശ്രമിക്കുമ്പോഴായിരുന്നു സംഭവം.

kappad

കൂടെയുണ്ടായിരുന്ന രണ്ട് മത്സ്യത്തൊഴിലാളികളെ കോസ്റ്റ്ഗാര്‍ഡ് കടലില്‍ കണ്ടെത്തിയിരുന്നു. ഇവര്‍ ആസ്പത്രിയില്‍ ചികിത്സയിലാണ്. സുനില്‍കുമാറിന്റെ മൃതദേഹം കിട്ടിയതറിഞ്ഞ് നിരവധി പേര്‍ കടപ്പുറത്തും ആസ്പത്രിയിലും എത്തി. വിതുമ്പലോടെയാണ് പലരും സുനില്‍കുമാറിന്റെ മൃതദേഹം കാണാനെത്തിയത്. പുതിയവളപ്പിലെ വിജയന്റെയും ലീലയുടേയും മകനാണ് സുനില്‍കുമാര്‍. ഭാര്യ: രുഗ്മിണി. ആറ് മാസം പ്രായമുള്ള മകനുണ്ട്. സഹോദരന്‍: പ്രശാന്ത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Puthiyavalap show condolence on sunil kumar's death

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്