ചാണ്ടി ഉമ്മന് 15.9 ലക്ഷത്തിന്റെ ബാങ്ക് നിക്ഷേപം, 12.72 ലക്ഷം രൂപയുടെ കടബാധ്യത, മാസ ശമ്പളം 25000
കോട്ടയം: പുതുപ്പള്ളിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന് 15,98600 ആസ്തി. തെരഞ്ഞെടുപ്പ് നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പം സമര്‍പ്പിച്ച സ്വത്ത് വിവരത്തിലാണ് ഇത് സംബന്ധിച്ച വിവരമുള്ളത്. കൈയ്യിലുള്ള പണവും ബാങ്ക് നിക്ഷേപങ്ങളും ചേരുന്നതാണ് ഇത്. ആകെ ബാധ്യത 12,72579.95 രൂപയാണ്. അതേസമയം സ്വന്തമായി വീടും സ്ഥലവും ഇല്ല എന്ന് സ്വത്ത് വിവരത്തില്‍ പറയുന്നുണ്ട്.
മാസ ശമ്പളമായി 25000 രൂപയും, ബാങ്ക് നിക്ഷേപമായി 15,73600 രൂപയും ഉണ്ട്. നിലവില്‍ കൈയ്യിലുള്ളത് 15000 രൂപ മാത്രമാണെന്നും ചാണ്ടി ഉമ്മന്‍ വ്യക്തമാക്കുന്നു. കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചത് അടക്കം മുന്ന് ക്രിമിനല്‍ കേസുകളും ചാണ്ടി ഉമ്മനെതിരെയുണ്ട്. വ്യാഴാഴ്ച്ച രാവിലെയാണ് ചാണ്ടി ഉമ്മന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. ഉമ്മന്‍ ചാണ്ടിയുടെ കല്ലറിയില്‍ ആദ്യ പത്രിക സമര്‍പ്പിച്ച് പ്രാര്‍ത്ഥിച്ച ശേഷമായിരുന്നു ചാണ്ടി ഉമ്മന്‍ ചാമ്പാടി ബ്ലോക്ക് ഓഫീസില്‍ പത്രിക നല്‍കാനെത്തിയത്.

സിഒടി നസീറിന്റെ മാതാവാണ് ചാണ്ടി ഉമ്മന് തെരഞ്ഞെടുപ്പില്‍ കെട്ടിവെക്കാനുള്ള പണം നല്‍കിയത്. ഉമ്മന്‍ ചാണ്ടിയെ കല്ലെറിഞ്ഞ കേസില്‍ ശിക്ഷിക്കപ്പെട്ട മുന്‍ സിപിഎം നേതാവാണ് സിഒടി നസീര്‍. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമ്പോള്‍ സഹോദരി അച്ചു ഉമ്മന്‍, എംഎല്‍എമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, മോന്‍സ് ജോസഫ്, ഫില്‍സണ്‍ മാത്യു, നാട്ടകം സുരേഷ്, എന്നിവരും ചാണ്ടി ഉമ്മനൊപ്പം ഉണ്ടായിരുന്നു.












Click it and Unblock the Notifications