സിപിഎം സെക്രട്ടറിക്ക് മറുപടി പറയാൻ മണി ചെയിൻ സതീശൻ ആയിട്ടില്ല; ഓർമ്മവന്നത് പ്രജയിലെ രംഗമെന്ന് അൻവർ
തിരുവനന്തപുരം: സി പി എം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി കഴിഞ്ഞ ദിവസം വി ഡി സതീശന്‍ രംഗത്തെത്തിയിരുന്നു. പ്രകൃതി ദുരന്തത്തില്‍ പോലും പ്രതിപക്ഷ നേതാവ് രാഷ്ട്രീയം കലര്‍ത്തുന്നു എന്നായിരുന്നു വിജയരാഘവന്‍ പറഞ്ഞത്. മുഖ്യമന്ത്രിയെ വിമര്‍ശിക്കാന്‍ മാത്രം സമയം ചെലവിടുന്ന വി ഡി സതീശന്‍ നരേന്ദ്ര മോദിക്ക് ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കുകയാണ്.
ഉരുള്‍പൊട്ടലിന്റെ സമയവും സ്ഥലവും മുന്‍കൂട്ടി നിശ്ചയിക്കാനുള്ള സാങ്കേതിക വിദ്യ പ്രതിപക്ഷ നേതാവിന്റെ പക്കലുണ്ടോ? എന്നും വിജയരാഘവന്‍ ചോദിച്ചിരുന്നു. കൂടാതെ എന്തു പ്രശ്നമുണ്ടായാലും മുഖ്യമന്ത്രിയെ വ്യക്തിപരമായി ആക്ഷേപിക്കുകയാണ് കഴിഞ്ഞ കുറച്ചുനാളായി പ്രതിപക്ഷ നേതാവിന്റെ ശൈലിയെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഇതിന് മറുപടിയായാണ് കഴിഞ്ഞ ദിവസം വി ഡി സതീശന്‍ രംഗത്തെത്തിയത്. പിണറായി വിജയന്റെ രാജസദസിലെ ആസ്ഥാന വിദൂഷകന്റെ ജോലി വിജയരാഘവന്‍ നന്നായി ചെയ്യുന്നുണ്ടെന്നും എന്റെ ജോലി എന്നെ പഠിപ്പിക്കാന്‍ അദ്ദഹം വരണ്ടെന്നുമാണ് വിജയരാഘവന് മറുപടിയായി വിഡി സതീശന്‍ പറഞ്ഞത്.

മുഖ്യമന്ത്രിയെ പ്രതിപക്ഷ നേതാവ് വ്യക്തിപരമായി ആക്രമിക്കുന്നു എന്നാണ് സി പി എം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ വിജയരാഘവന്‍ ആരോപിക്കുന്നത്. ഇടുക്കി, കോട്ടയം ജില്ലകളില്‍ ദുരന്തമുണ്ടായപ്പോള്‍ നാസ ഉള്‍പ്പെടെയുള്ള ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്. ഉരുള്‍പൊട്ടി 5 മണിക്കൂറിനു ശേഷമാണ് മീനച്ചിലാറിന്റെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളപ്പൊക്കമുണ്ടായത്. ഈ സമയത്തിനുള്ളില്‍ നിരവധി പേരെ അപകടത്തില്‍ നിന്നും രക്ഷിക്കാമായിരുന്നു എന്നും പ്രതിപക്ഷ നേതാവ് പറഞ്ഞിരുന്നു.

പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ മുന്നറിയിപ്പ് സംവിധാനങ്ങള്‍ കുറേക്കൂടി മെച്ചപ്പെടുത്തണമെന്നാണ് പറഞ്ഞത്. അതെങ്ങനെ വിമര്‍ശനമാകും? ഉരുള്‍പൊട്ടലുണ്ടായ കൊക്കയാറില്‍ പിറ്റേദിവസമാണ് രക്ഷാപ്രവര്‍ത്തനം നടന്നത്. പ്രതിപക്ഷ നേതാവിനെ അവിടെയെങ്ങും കണ്ടില്ലല്ലോയെന്നാണ് വിജയരാഘവന്‍ ചോദിക്കുന്നത്. ഏതായാലും മന്ത്രിമാര്‍ അവിടെ എത്തുന്നതിന് മുന്‍പ് ഞാന്‍ അവിടെയെത്തിയെന്നും വിഡി സതീശന്‍ പറഞ്ഞിരുന്നു. എന്റെ ജോലി എന്നെ പഠിപ്പിക്കാന്‍ അദ്ദഹം വരണ്ട. ഞാന്‍ എങ്ങനെ സംസാരിക്കണമെന്ന് എ.കെ.ജി സെന്ററില്‍ നിന്നും ഒരു നിര്‍ദ്ദേശവും വേണ്ട. ഞങ്ങള്‍ ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടും. അത് ഇനിയും തുടരുമെന്നും സതീശന്‍ വ്യക്തമാക്കിയിരുന്നു.

എന്നാല്‍ ഇപ്പോഴിതാ, വി ഡി സതീശന്റെ പ്രസ്താവന പുറത്തുവന്നതിന് പിന്നാലെ പരിഹാസവുമായി രംഗത്തെത്തിയിരിക്കുകയാണ് നിലമ്പൂര്‍ എം എല്‍ എ പി വി അന്‍വര്‍. പ്രതിപക്ഷ നേതാവിന്റെ പരാമര്‍ശം കേട്ടപ്പോള്‍ തനിക്ക് ഓര്‍മ്മ വന്നത് പ്രജ സിനിമയിലെ ഷമ്മി തിലകന്റെ രംഗമാണെന്നും അതും വി ഡി സതീശന്റെ ഡയലോഗും തമ്മില്‍ ഒരുപാട് സാമ്യമുണ്ടെന്നും അന്‍വര്‍ പരിഹാസത്തോടെ പറഞ്ഞു. ഫേസ്ബുക്കില്‍ അന്‍വര്‍ പങ്കുവച്ച കുറിപ്പ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

പിണറായിയുടെ രാജസദസിലെ വിദൂഷകന്റെ വേഷമാണ് എ. വിജയരാഘവന്. എന്റെ ജോലി എന്നെ പഠിപ്പിക്കാന്‍ വിജയരാഘവന്‍ വരണ്ട.'
പ്രതിപക്ഷ നേതാവിന്റെ മുകളിലത്തെ ഡയലോഗ് കേട്ടപ്പോള്‍ ഓര്‍മ്മ വന്നത് പ്രജ സിനിമയിലെ ഈ രംഗമാണ്. ഷമ്മി തിലകന്റെ കഥാപാത്രത്തിന്റെ ഡയലോഗും സതീശന്റെ ഡയലോഗും തമ്മില്‍ ഒരുപാട് സാമ്യതകളുണ്ട്.അതില്‍ ചിലത് ഇവിടെ കുറിക്കുന്നു.

പത്ത് മുപ്പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആയിരങ്ങളുടെ കൈയ്യില്‍ നിന്ന് മണി ചെയിനിന്റെ പേരില്‍ കൊള്ള നടത്താന്‍ കഴിഞ്ഞിട്ടുണ്ടോ സഖാവ് വിജയരാഘവന്? But I Can ..Because.. I was Strong..സ്വന്തം മണ്ഡലത്തിലെ ഒരു വോട്ടറേയും അയാളുടെ ഭാര്യയേയും സ്വന്തം വേരിഫൈഡ് പേജില്‍ നിന്ന് കേട്ടാലറയ്ക്കുന്ന തെറിവിളിച്ചിട്ട് 'അയ്യോ എന്റെ പേജ് ഹാക്ക് ചെയ്‌തേ' എന്ന് ഉളുപ്പില്ലാതെ വന്ന് പറയാന്‍ കഴിയുമോ സഖാവ് വിജയരാഘവന്? But I Can.. Because.. I was Strong. .

നീറ്റ ജലാറ്റിന്‍ കമ്പനിയുടെ തൊഴിലാളി നേതാവെന്ന പേരില്‍ അവിടെ ഞെളിഞ്ഞിരുന്ന്, എല്ലാ കൊള്ളരുതായ്മകള്‍ക്കും പങ്കുപറ്റാനും അവിടുത്തെ മലിനീകരണ പ്രശ്‌നത്തെ വെള്ളപൂശി ഹരിത എം എല്‍ എ എന്ന പേരും സ്വയം ചാര്‍ത്തി ഞെളിഞ്ഞ് നടക്കാന്‍ കഴിയുമോ സഖാവ് വിജയരാഘവന്? But I Can.. Because.. I was Strong..

സി പി ഐ എം സംസ്ഥാന സെക്രട്ടറിക്ക് മറുപടി പറയാനൊന്നും മണി ചെയിന്‍ സതീശന്‍ ആയിട്ടില്ല.. ഇവിടെ ഒരു സ്വതന്ത്ര എം എല്‍ എയുടെ ചോദ്യത്തില്‍ നിന്ന് ഒളിച്ചോടുന്നവനൊക്കെയാണ് ഇനി..എ കെ ജി സെന്ററിലേക്ക് എത്തി നോക്കി ഓരിയിടുന്നത്- പിവി അന്‍വര്‍ ഫേസ്ബുക്കില്‍ കുറിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രതിപക്ഷ നേതാവിനെതിരെ രൂക്ഷവിമര്‍ശനങ്ങളാണ് അന്‍വര്‍ ഫേസ്ബുക്കിലൂടെ ഉന്നയിക്കുന്നത്.

ദിവസങ്ങള്‍ക്ക് പ്രതിപക്ഷ നേതാവിനെതിരെ മണിചെയിന്‍ തട്ടിപ്പ് ആരോപണവും പി വി അന്‍വര്‍ ഉന്നയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട തെളിവും അന്‍വര്‍ പുറത്തുവിട്ടിരുന്നു. 650 രൂപ വച്ചാല്‍ 6,65600 രൂപ കിട്ടുന്ന ആ അത്ഭുത ധനകാര്യ വിദ്യ എല്ലാവര്‍ക്കും ഒന്ന് പറഞ്ഞ് കൊടുക്കണം. ഇത് കൈയ്യില്‍ ഉള്ളപ്പോള്‍ ആണോ ന്യായ് പദ്ധതിയും കൊണ്ടിറങ്ങിയതെന്ന് നേരത്തെ അന്‍വര്‍ വിഡി സതീശനോട് ചോദിച്ചിരുന്നു. ഈ തട്ടിപ്പിലേക്ക് വിഡി സതീശന്‍ 1024 ആളെ ചേര്‍ത്തിയിട്ടുണ്ടെന്നും അന്‍വര്‍ ആരോപിച്ചിരുന്നു.
Recommended Video

സതീശന്‍ ആളെ ചേര്‍ത്ത കമ്പനിയുടെ പേരു കൃത്യമാണ്. 1990-ല്‍ രൂപീകരിക്കപ്പെട്ട ആ കമ്പനിയുടെ പേരില്‍ ആളെ ചേര്‍ത്തപ്പോള്‍ അതില്‍ രജിസ്‌ട്രേഡ് അഡ്രസ്സായി നല്‍കിയിരുന്നത് മുംബൈ കാലഘോടയിലെ ഒരു അഡ്രസ്സാണ്. എന്നാല്‍ മിനിസ്ട്രി ഓഫ് കോര്‍പ്പറേറ്റ് അഫയേഴ്‌സില്‍ നിന്ന് ലഭ്യമായ രേഖകള്‍ പ്രകാരം ഈ കമ്പനിയുടെ രജിസ്‌ട്രേഡ് ഓഫീസ് മുംബൈ അല്ല, ഗുജറാത്തിലെ അഹമ്മദാബാദിലാണ്.
അതായത്, ഒരാളില്‍ നിന്ന് 2000 രൂപ വീതം പിരിച്ചെടുത്തത് അവരെ കൊണ്ട് എടുപ്പിച്ച ഡി.ഡി പോയിട്ടുള്ളത് മുംബൈയിലെ ഒരു വ്യാജ അഡ്രസ്സിലേക്കാണ്. സതീശന്‍ ചേര്‍ത്ത ആളുകള്‍ 1024 പേരുണ്ട്- അന്‍വര്‍ പറഞ്ഞു.
ബോളിവുഡിനെ ഞെട്ടിച്ച് താരപുത്രിമാരുടെ ഫോട്ടോഷൂട്ട്; സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ്












Click it and Unblock the Notifications