Get Updates
Get notified of breaking news, exclusive insights, and must-see stories!

അനധികൃത തടയണ പൊളിക്കാനുള്ള ഉത്തരവിനെതിരെ മുടന്തന്‍ ന്യായവുമായി പിവി അന്‍വര്‍ എംഎല്‍എ

മലപ്പുറം: ചീങ്കണ്ണിപ്പാലിയിലെ പി.വി അന്‍വര്‍ എംഎല്‍എ നിര്‍മിച്ച അനധികൃത തടയണ പൊളിച്ചുമാറ്റാനുള്ള ജില്ലാ കലക്ടറുടെ ഉത്തരവിനെതിരെ മുടന്തന്‍ ന്യായവുമായി പി.വി അന്‍വര്‍ രംഗത്ത്. നിയമപ്രശ്‌നം മൂന്‍കൂട്ടിക്കണ്ട് ഭാര്യാപിതാവിന്റെ പേരില്‍ അന്‍വര്‍ തന്നെ നിര്‍മിച്ച തടയണയാണിതെന്നു മുഴുവന്‍ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടും തടയണ തന്റേതല്ലെന്നും തടയണ പൊളിക്കുമോ ഇല്ലയോ എന്ന് തനിക്ക് പറയാന്‍ ആവില്ലെന്നുമാണ് അന്‍വര്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. തടയണ ഉള്‍പ്പെടുന്ന സ്ഥലം തന്റെ ഉടമസ്ഥതയിലുള്ളതല്ല. അതിനാല്‍ മറുപടി പറയേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

പൊളിക്കാനുള്ള ഉത്തരവിറങ്ങിയിട്ടുണ്ടെങ്കില്‍ നിയമമനുസരിച്ചുള്ള പ്രവര്‍ത്തനം അവിടെ നടക്കും. പൊളിക്കുമോ ഇല്ലയോ എന്ന് അതിന്റെ ഉടമസ്ഥര്‍ തീരുമാനിക്കും. തടയണ നിര്‍മാണ സമയത്ത് അത് എംഎല്‍എയുടെ ഉടമസ്ഥതയിലായിരുന്നില്ലേ എന്ന ചോദ്യത്തിന് അതൊന്നും ഇപ്പോള്‍ പറയാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അന്‍വര്‍ പറഞ്ഞു. എന്നാല്‍ കാര്യങ്ങള്‍ അന്തിമമായി കോടതി തീരുമാനിക്കുമെന്ന് പി.വി.അന്‍വര്‍ വ്യക്തമാക്കി. തടയണ പൊളിക്കാനുള്ള ഉത്തരവിനെതിരെ കോടതിയില്‍ പോകുമോ എന്ന ചോദ്യത്തിന് അതിന് സ്ഥലമുടമയാണ് മറുപടി നല്‍കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ബന്ധപ്പെട്ട എല്ലാവരുടേയും മുന്‍പില്‍ മതിയായ രേഖകള്‍ സഹിതം കാര്യങ്ങള്‍ വ്യക്തമാക്കിയതാണ്. എന്നിട്ട് ഇപ്പോള്‍ അതൊന്നും ശരിയല്ലെന്നാണ് പഞ്ചായത്തും സെക്രട്ടറിയുമടക്കമുള്ളവര്‍ പറയുന്നത്. അതിനാലാണ് ഇനി കോടതി തീരുമാനിക്കട്ടെ എന്ന് പറയുന്നതെന്നും എംഎല്‍എ പറഞ്ഞു. പി.വി അന്‍വറിന്റെ ഭാര്യപിതാവ് ലത്തീഫിന്റെ പേരിലാണ് തടയണ നിര്‍മിച്ചതെന്ന് കാര്യം വ്യക്തമായിട്ടും ഇത്തരം മുടന്തന്‍ന്യായങ്ങള്‍ നിരത്തുകയാണ് നിലമ്പൂര്‍ എം.എല്‍.എയായ പി.വി അന്‍വര്‍.

thadayana

കലക്ടര്‍ പൊളിച്ചുമാറ്റാന്‍ ആവശ്യപ്പെട്ട ചീങ്കണ്ണിപ്പാലിയിലെ അനധികൃത തടയണ.

അതേ സമയം പി.വി അന്‍വര്‍ എം.എല്‍.എയുടെ വാട്ടര്‍തീം പാര്‍ക്കിന്റെ ഭാഗമായി ചീങ്കണ്ണിപ്പാലിയില്‍ നിയമംലംഘിച്ച് നിര്‍മ്മിച്ച തടയണ രണ്ടാഴ്ചക്കകം പൊളിച്ചുനീക്കാന്‍ കളക്ടര്‍ ഉത്തരവിട്ടെങ്കിലും അനുമതിയില്ലാതെ ഭാര്യാ പിതാവിന്റെ പേരില്‍ നിര്‍മ്മിച്ച റോപ് വേ പൊളിക്കാനുള്ള ഉത്തരവ് നാലുമാസമായിട്ടും നടപ്പാക്കിയില്ല. അനുമതിയില്ലാതെ നിയമവിരുദ്ധമായാണ് നിര്‍മ്മിച്ചതെന്ന പരാതിയില്‍ പത്തുദിവസത്തിനകം റോപ് വേ പൊളിച്ചു മാറ്റാന്‍ ഊര്‍ങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് സെക്രട്ടറി നോട്ടീസ് നല്‍കിയതായി കഴിഞ്ഞ ആഗസ്റ്റ് എട്ടിനാണ് പരാതിക്കാരനെ രേഖാമൂലം അറിയിച്ചത്. സമുദ്രനിരപ്പില്‍ നിന്നും 2000 അടി ഉയരത്തില്‍ മലയിടിച്ച് വനത്തിലേക്കൊഴുകുന്ന കാട്ടരുവി തടയണകെട്ടി തടഞ്ഞത് പൊളിക്കാന്‍ ജില്ലാ കളക്ടര്‍ നടപടിയെടുത്തപ്പോഴാണ് തടയണക്കുമീതെ അനുമതിയില്ലാതെ റോപ് വേ നിര്‍മ്മിച്ചത്.

സ്ഥലമുടമയായ എം.എല്‍.എയുടെ രണ്ടാം ഭാര്യയുടെ പിതാവ് കോഴിക്കോട് തിരുവണ്ണൂര്‍ കോട്ടണ്‍മില്‍ റോഡിലെ സി.കെ അബ്ദുല്‍ ലത്തീഫിനാണ് അനധികൃത നിര്‍മ്മാണം പൊളിച്ചുമാറ്റുന്നതിന് പഞ്ചായത്ത് നോട്ടീസ് നല്‍കിയത്. റോപ് വേ പൊളിച്ചുനീക്കാതെ പഞ്ചായത്ത് സെക്രട്ടറി നിയമലംഘനം നടത്തുന്നതായുള്ള പരാതിയില്‍ തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രി കെ.ടി ജലീല്‍ ഒരു നടപടിയും സ്വീകരിച്ചില്ല. മലപ്പുറം പഞ്ചായത്ത് ഡെപ്യൂട്ടി ഡറക്ടറും ഇക്കാര്യത്തില്‍ റോ പ് വെ പൊളിക്കാനുള്ള നടപടിയിലേക്കു നീങ്ങിയില്ല.

കക്കാടംപൊയിലില്‍ നിയമംലംഘിച്ച് നിര്‍മ്മിച്ചപി.വി അന്‍വര്‍ എം.എല്‍.എയുടെയും രണ്ടാം ഭാര്യ പി.വി ഹഫ്‌സത്തിന്റെയും ഉടമസസ്ഥതയിലുള്ള വാട്ടര്‍തീം പാര്‍ക്കിന്റെ ഭാഗമായായിരുന്നു റോപ് വേ. ഭാര്യാപിതാവിന്റെ അതേ വിലാസത്തിലെ താമസക്കാരനായി കാണിച്ചാണ് വാട്ടര്‍തീം പാര്‍ക്കിന് പി.വി അന്‍വര്‍ നേരത്തെ താല്‍ക്കാലിക ലൈസന്‍സ് നേടിയത്.

അനധികൃത നിര്‍മ്മാണം തടഞ്ഞുള്ള കളക്ടറുടെ ഉത്തരവുള്ളതിനാല്‍ ഭാര്യാ പിതാവ് കോഴിക്കോട് തിരുവണ്ണൂര്‍ ഹഫ്‌സ മന്‍സില്‍ സി.കെ അബ്ദുല്‍ ലത്തീഫിന്റെ പേരില്‍ റസ്റ്ററന്റ് ആന്റ് ലോഡ്ജിങ് കെട്ടിടം നിര്‍മ്മിക്കാനായി ഊര്‍ങ്ങാട്ടിരി പഞ്ചായത്തില്‍ നിന്നും അനുമതി വാങ്ങിയ ശേഷമാണ് യാതൊരു അനുമതിയുമില്ലാതെ റോപ് വേ പണിതത്.

പരിസ്ഥിതി ലോല പ്രദേശത്ത് മൂന്നു വശവും വനഭൂമിയുള്ള സ്ഥലത്താണ് തടയണക്ക് കുറുകെ രണ്ടു മലകളെ ബന്ധിപ്പിച്ച് 350 മീറ്റര്‍ നീളത്തില്‍ റോപ് വേ പൂര്‍ത്തീകരിച്ചിരിക്കുന്നത്. ഇവിടെ റോപ് സൈക്കിള്‍ ആരംഭിക്കാനായിരുന്നു പദ്ധതി. എം.എല്‍.എയുടെ വാട്ടര്‍ തീം പാര്‍ക്കിന്റെ പേരില്‍ റോപ് സൈക്കിള്‍ സവാരി ആരംഭിക്കുന്നതായി നോട്ടീസ് അടിച്ച് വിതരണം ചെയ്തിരുന്നു. പാര്‍ക്കില്‍ നിന്നും രണ്ടു കിലോ മീറ്റര്‍ ദൂരമേ ഇവിടേക്കുള്ളൂ.

തടയണയില്‍ നിന്നും 30 മീറ്റര്‍ മാറിയുള്ള റോപ് വെ നിര്‍മ്മാണം വനത്തെയും വന്യമൃഗങ്ങളുടെ ആവാസ വ്യവസ്ഥയെയും ദോഷകരമായി ബാധിക്കുമെന്ന് നിലമ്പൂര്‍ നോര്‍ത്ത് ഡി.എഫ്.ഒ ഡോ. ആര്‍. അടല്‍അരശന്‍ പെരിന്തല്‍മണ്ണ ആര്‍.ഡി.ഒക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് പ്ലാന്‍ പ്രകാരം അതീവ മണ്ണിടിച്ചില്‍ സാധ്യതയുള്ള മേഖലയിലാണ് റോപ് വേ പണിതിരിക്കുന്നത്. ദുരന്തനിവാരണ നിയമപ്രകാരം ഇത് പൊളിച്ചുനീക്കാന്‍ ജില്ലാ കളക്ടര്‍ക്ക് ഉത്തരവിടാം. എന്നാല്‍ നിയമവിരുദ്ധ റോപ് വേയുടെ മുന്നില്‍ പഞ്ചായത്ത് വകുപ്പും റവന്യൂ വകുപ്പും മിണ്ടാതിരിക്കുകയാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+