പിവി അൻവർ എംഎൽഎയുടെ ആരോപണം; അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി, 'അച്ചടക്കം ലംഘിച്ചാൽ നടപടി'
പി വി അൻവർ എം എൽ എയുടെ ആരോപണങ്ങളിൽ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. എകോട്ടയത്ത് പോലീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിനിടെയായിരുന്നു മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. വിഷയം ഉന്നത ഉദ്യോഗസ്ഥർ തന്നെ അന്വേഷിക്കുമെന്നും ഇത് സംബന്ധിച്ച് ഉടൻ ഉത്തരവ് പുറത്തിറക്കുമെന്നും അദ്ദേഹം അറിയിച്ചു.
'ചില പ്രശ്‌നങ്ങള്‍ പൊതുസമൂഹത്തിന് മുന്നില്‍ ഉയര്‍ന്നു വന്നിട്ടുണ്ട്. അത് അതിന്റേതായ ഗൗരവം നിലനിര്‍ത്തിക്കൊണ്ട് തന്നെ അന്വേഷിക്കും. എല്ലാ കാര്യവും ശരിയായ നിലയിൽ സർക്കാർ പരിശോധിക്കും. അച്ചടക്കം പ്രധാനമാണ്. അത് തടസപ്പെടുത്തുന്ന നടപടികൾ വെച്ച് പൊറുപ്പിക്കില്ല', എഡിജിപിയെ വേദിയിൽ ഇരുത്തിക്കൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.

പോലീസ് സേനയിൽ ചില പുഴുക്കുത്തുകളുണ്ട്. ഇത്തരക്കാരാണ് പോലീസ് സേനയുടെ സത്പേരിന് കളങ്കം ഉണ്ടാക്കുന്നത്.ഇത്തക്കാർ സേനയ്ക്ക് ആകെ നാണക്കേടുണ്ടാക്കുന്ന സ്ഥിതിയാണ് ഉള്ളത്. ഇത്തരക്കാരെ കുറിച്ച് സർക്കാരിന് കൃത്യമായ വിവരങ്ങൾ ഉണ്ട്. ഇത്തരം
പുഴുകുത്തുക്കളെ സർവീസിൽ വേണ്ട എന്ന നിലപാടാണ് സർക്കാരിനുള്ളത്. ഈ കാഴ്ചപ്പാടോടെ ഇത്തരത്തിലുള്ള പുഴുക്കുത്തുകളെ കേരളത്തിന്റെ ജനകീയ സേനയിൽ നിന്നും ഒഴിവാക്കാനും സർക്കാർ തയ്യാറായിട്ടുണ്ട്. .കഴിഞ്ഞ എട്ടു വർഷത്തിനിടെ 108 പൊലീസ് ഉദ്യോഗസ്ഥരെയാണ് പുറത്താക്കിയത് ', അദ്ദേഹം പറഞ്ഞു.
അതേസമയം എ ഡി ജി പി അജിത് കുമാറിനെതിരെ വീണ്ടും ആരോപണം ഉന്നയിച്ച് രംഗത്തെത്തിയിരിക്കുകയാണ് പി വി അൻവർ എംഎൽഎ. സോളാർ കേസ് അട്ടിമറിച്ചതിന് പിന്നിൽ എഡിജിപിയാണെന്നാണ് അൻവറിന്റെ ആരോപണം. ഒരു പോലീസ് ഉദ്യോഗസ്ഥനാണ് തന്നോട് ഇക്കാര്യം വെളിപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു.
എം ആർ അജിത് കുമാർ കവടിയാറിൽ എം എ യൂസഫ് അലിയുടെ ഹെലിപ്പാഡിന് തൊട്ടടുത്ത് കൊട്ടാരസമാനമായ വീടെടുക്കുന്നുണ്ടെന്നും 65 ലക്ഷം മുതൽ 75 ലക്ഷം വരെ സെന്റിന് വിലയുള്ള വീടാണ് അജിത് കുമാർ എടുക്കുന്നതെന്നും അൻവർ ആരോപിച്ചു. കവടിയാർ കൊട്ടാരത്തിനടുത്ത് ഇതിനായി അജിത്കുമാറിന്റെ പേരിൽ 10 സെന്റും അളിയന്റെ പേരിൽ 12 സെന്റും വാങ്ങിയിട്ടുണ്ടെന്നും അൻവർ ആരോപിച്ചു.
അജിത് കുമാർ പോലീസിലെ കൊടും ക്രിമിനൽ ആണെന്നായിരുന്നു കഴിഞ്ഞ ദിവസം നടത്തിയ വാർത്താസമ്മേളനത്തിൽ അൻവർ ആരോപിച്ചത്. അജിത് കുമാർ നൊട്ടോറിയസ് ക്രിമിനൽ ആണ്. ഡാൻസാഫ് (ഡിസ്ട്രിക്ട് ആന്റി നാർകോട്ടിക്സ് സ്പെഷ്യൽ ആക്ഷൻ ഫോഴ്സ്) പ്രവർത്തിക്കുന്നത് സ്വർണ്ണക്കടത്ത് ലോബിയുമായി ചേർന്നാണ്.സ്വർണകടത്തുമായി ബന്ധപ്പെട്ട് അജിത് കുമാർ കൊലപാതകം ചെയ്യിച്ചു. കോഴിക്കോട് മാമി എന്നൊരാളെ ഒരു വർഷം മുൻപ് കാണാതായിട്ടുണ്ട്. കൊന്നുകളഞ്ഞു എന്നാണ് കരുതുന്നത്', എന്നായിരുന്നു അദ്ദേഹം ആരോപിച്ചത്.












Click it and Unblock the Notifications