'ഇവിടെ റിയാസ് ആവശ്യപ്പെട്ടാൽ എന്തും നടക്കും.ഒരു വകുപ്പിനും "തിരുവായ്ക്ക്" എതിർവായില്ല'; പിവി അൻവർ
മന്ത്രി പിഎ മുഹമ്മദിനെ രൂക്ഷമായി വിമർശിച്ച് മുൻ എം എൽ പിവി അൻവർ .റിയാസ് ആവശ്യപ്പെട്ടാൽ എന്തും ഈ സർക്കാർ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞാൽ ഇവിടെ ഒരു വകുപ്പിനും "തിരുവായ്ക്ക്" എതിർവായില്ലാത്ത അവസ്ഥയാണെന്നും അൻവർ കുറ്റപ്പെടുത്തി. കേരളവും സർക്കാരും ഇപ്പോൾ സർവ്വനാശത്തിൻ്റെ വക്കിലാണ്, സാധാരണ സഖാക്കൾക്ക് മാത്രമല്ല പാർട്ടി നേതാക്കൾക്കും മന്ത്രിമാർക്കും വരെ രക്ഷയില്ലെന്നാണ് അറിയാൻ കഴിഞ്ഞതെന്നും ഫേസ്ബുക്ക് പേജിൽ അന്‌വർ കുറിച്ചു. കുറിപ്പിന്റെ പൂർണരൂപം വായികകാം
'പി എ മുഹമ്മദ് റിയാസ് ആവശ്യപ്പെട്ടാൽ എന്തും ചെയ്യും ഈ സർക്കാർ.അവിടെ ഒരു വകുപ്പിനും "തിരുവായ്ക്ക്" എതിർവായില്ല.ഈ "പ്രിവിലേജിന്റെ" കാരണം ഞാൻ വിശദീകരിക്കേണ്ടല്ലോ?"അതുതന്നെ"

സാധാരണ സഖാക്കൾക്ക് മാത്രമല്ല പാർട്ടി നേതാക്കൾക്കും മന്ത്രിമാർക്കും വരെ രക്ഷയില്ലെന്നാണ് കേൾവി. ടൂറിസം വകുപ്പിന് സർക്കാർ രണ്ട് കോടി രൂപ അനുവദിച്ചിരിക്കുകയാണ്. സംഗതി "സിമ്പിളാണ്" *രണ്ടു മിനിറ്റ് ദൈർഘ്യമുള്ള നാലു വീഡിയോകൾക്കായി 39 ലക്ഷം.അപ്പോൾ വാർത്തകൾ സത്യമാണ് "റീൽസിൽ" അല്പം ഭ്രമമുള്ള ആളു തന്നെ!
വിവിധ ടൂറിസം മേളകളിൽ പ്രതിനിധികളെ അയക്കുന്നതിന് ആളൊന്നിന് 20 ലക്ഷം. (ആരെല്ലാമാണാവോ 20 ലക്ഷം വിലയുള്ള ഈ പ്രതിനിധികൾ )
കഴിഞ്ഞവർഷം ഉണ്ടാക്കി എന്ന് പറയപ്പെടുന്ന രണ്ടു വീഡിയോകൾക്ക് 13 ലക്ഷം.( ദേ വീണ്ടും വീഡിയോ!) *ഉത്തരവാദ ടൂറിസത്തിന്റെ പ്രധാന കേന്ദ്രങ്ങളിൽ ക്യു ആർ കോഡ് അടങ്ങിയ സൈൻ ബോർഡുകൾ സ്ഥാപിക്കാൻ മറ്റൊരു 20 ലക്ഷം.(ആകെ കേന്ദ്രങ്ങൾ ഇരുപതോ മുപ്പതോ ആണ്)
നാല് ന്യൂസ് ലെറ്ററുകൾ തയ്യാറാക്കാൻ 13 ലക്ഷം. രണ്ടുദിവസത്തെ റൂറൽ&അഗ്രി ടൂറിസം കോൺക്ലേവിന് 50 ലക്ഷം. (സംഗതി ഒന്നുമില്ല.നമ്മുടെ നാട്ടിലെ മത്തനും കുമ്പളവും എല്ലാം വെച്ചുള്ള പ്രദർശനം)
സരസ് മേളയിലെ സ്റ്റാളിന് 24 ലക്ഷം
റസ്പോൺസിബിൾ ടൂറിസം സൊസൈറ്റി മിഷന്റെ ബ്രോഷർ തയ്യാറാക്കുന്നതിന് 15 ലക്ഷം. (1000 കോപ്പി) അപ്പോൾ ഒരു കോപ്പിക് എത്ര? എന്തായാലും ആകെ രണ്ടു കോടി രൂപ.എന്താല്ലേ!!! കേരളവും സി പി ഐഎമ്മും ഒരുപോലെ സർവ്വനാശത്തിൻ്റെ വക്കിലാണ്. അല്ലാതെന്ത് പറയാൻ', കുറിപ്പിൽ പിവി അൻവർ പറഞ്ഞു. അതിനിടെ ദേശീയ പാത വിവാദത്തിൽ ഇന്ന് മന്ത്രി റിയാസ് പ‌്രതിഫലിച്ചു. റീൽസ് ഉണ്ടാക്കുന്നത് തുടരുക തന്നെ ചെയ്യുമെന്നും ശ്രീനഗർ ആരുടേയും തന്തയുെ വകയല്ലെന്നും അവർ പറഞ്ഞു.












Click it and Unblock the Notifications