മകനെ മന്ത്രിയാക്കാത്തതില്‍ ഒരച്ഛന്‍റെ രോദനം!!എല്‍ഡിഎഫിന് രാഷ്ട്രീയ മര്യാദ ഇല്ലത്രേ!!

  • Posted By:
Subscribe to Oneindia Malayalam

കൊട്ടാരക്കര: എല്‍ഡിഎഫിനെതിരെ രൂക്ഷ വിമര്‍ശനവുമായി കേരള കോണ്‍ഗ്രസ് ബി ചെയര്‍മാര്‍ ആര്‍ ബാലകൃഷ്ണപിള്ള രംഗത്ത്. എല്‍ഡിഎഫിന് രാഷ്ട്രീയ മര്യാ ഇല്ലെന്നാണ് ബാലകൃഷ്ണപിള്ള പറയുന്നത്. ഗണേഷ് കുമാറിനെ മന്ത്രിയാക്കാത്തതില്‍ പ്രതിഷേധിച്ചാണ് പ്രതികരണം.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫുമായി സഹകരിച്ച കേരള കോണ്‍ഗ്രസ് ബി പ്രസ്ഥാനത്തിന് അര്‍ഹിക്കുന്ന പരിഗണന ലഭിച്ചില്ലെന്ന് ബാലകൃഷ്ണപിള്ള പറയുന്നു.

bala krishna pilla

സിപിഐയും സിപിഎമ്മും തമ്മില്‍ ഏറ്റുമുട്ടുന്നത് കാണുമ്പോള്‍ കേരളത്തില്‍ ഏറ്റവുമധികം പ്രശ്‌നങ്ങളുള്ള മുന്നണിയായി എല്‍ഡിഎഫ് മാറിയെന്ന് തോന്നുമെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയത്തില്‍ 65 വര്‍ഷം തികച്ച ബാലകൃഷ്ണപ്പിള്ളയ്ക്ക് കേരള കോണ്‍ഗ്രസ് ബി പ്രവര്‍ത്തകര്‍ നല്‍കിയ സ്വീകരണത്തില്‍ പ്രസംഗിക്കവെയാണ് ബാലകൃഷ്ണപിള്ള എല്‍ഡിഎഫിനെതിരെ ആഞ്ഞടിച്ചത്. ഇപി ജയരാജന്‍ എംഎല്‍എയാണ് സ്വീകരണയോഗം ഉദ്ഘാടനം ചെയ്തത്.

English summary
kerala congress b chairman r balakrishna pilla against ldf
Please Wait while comments are loading...