ബാലകൃഷ്ണ പിള്ളയുടെ കോടികളുടെ സ്വത്തുക്കൾ ആർക്ക്? മക്കൾ തമ്മിൽ തീരുമാനമാകാതെ തർക്കം
കൊല്ലം: അന്തരിച്ച മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ് ബി നേതാവുമായ ആര് ബാലകൃഷ്ണ പിള്ളയുടെ പേരിലുളള കോടികളുടെ സ്വത്തുക്കള്‍ക്ക് വേണ്ടി മക്കള്‍ തമ്മിലുളള തര്‍ക്കം തുടരുന്നു. ബാലകൃഷ്ണ പിള്ളയുടെ മക്കളായ ഉഷ മോഹന്‍ദാസ്, കെബി ഗണേഷ് കുമാര്‍, ബിന്ദു ബാലകൃഷ്ണന് എന്നിവര്‍ തമ്മിലുളള സ്വത്ത് തര്‍ക്ക പരിഹരിക്കാന്‍ നടന്ന മധ്യസ്ഥ ചര്‍ച്ചയിലും ഒത്തുതീര്‍പ്പായില്ല. കോടതി നിര്‍ദേശ പ്രകാരമായിരുന്നു മധ്യസ്ഥ ചര്‍ച്ച. ചര്‍ച്ച പരാജയപ്പെട്ടതോടെ ഇനി കോടതി തീരുമാനമായിരിക്കും നിര്‍ണായകം.
ആര് ബാലകൃഷ്ണ പിള്ളയുടെ പേരില്‍ വ്യാജ വില്പത്രം തയ്യാറാക്കിയെന്നാണ് മൂത്ത മകളായ ഉഷ മോഹന്‍ദാസ് ആരോപിക്കുന്നത്. ഇക്കാര്യം ഉന്നയിച്ച് ഉഷ കൊട്ടാരക്കര സബ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുകയാണ്. അച്ഛന് ബാലകൃഷ്ണ പിളളയുടെ പേരില്‍ കോടിക്കണക്കിന് രൂപയുടെ സ്വത്തുവകകള്‍ ഉണ്ടെന്നാണ് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന സത്യവാങ്മൂലത്തില്‍ ഉഷ വ്യക്തമാക്കിയിരിക്കുന്നത്.

29 ഇടങ്ങളിലായി 50 ഏക്കറോളം വരുന്ന സ്ഥലം, വാളകത്തെ ഹയര്‍ സെക്കന്‍ഡറി സ്കൂളും ബിഎഡ് കോളേജ് അടക്കമുളള മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളും കൊടൈക്കനാലില്‍ ഇരുനില കെട്ടിടവും അടക്കം 33 വസ്തുവകകളുടെ വിവരങ്ങള്‍ ആണ് ഉഷ മോഹന്‍ദാസ് സത്യവാങ്മൂലത്തില്‍ നല്‍കിയിരിക്കുന്നത്. ഇത് കൂടാതെ 270 പവന് വരുന്ന സ്വര്‍ണവും ബാലകൃഷ്ണ പിള്ളയുടെ സ്വത്തുക്കളുടെ കൂട്ടത്തില്‍ ഉളളതായി പറയുന്നു. സ്വത്തുക്കളുടെ മൂന്നിലൊരു ഭാഗം വേണം എന്നതാണ് ഉഷ മോഹന്‍ദാസിന്റെ ആവശ്യം.
ഇതിന് മുന്‍പ് മൂവരും തമ്മില്‍ മധ്യസ്ഥ ചര്‍ച്ചകള്‍ നടന്നിരുന്നുവെങ്കിലും ഫലം കണ്ടിരുന്നില്ല. ഏറ്റവും ഒടുവിലത്തെ മധ്യസ്ഥ ചര്‍ച്ചയില്‍ മൂന്നിലൊന്ന് സ്വത്ത് എന്ന ആവശ്യം ഉഷ മോഹന്‍ദാസ് ഉന്നയിച്ചപ്പോള്‍ മറുപടി പറയാന്‍ കെബി ഗണേഷ് കുമാര്‍ സമയം ആവശ്യപ്പെടുകയായിരുന്നു. ഇത് പ്രകാരമാണ് ഇന്നലെ വീണ്ടും ചര്‍ച്ച നടത്തിയത്. എന്നാല്‍ മൂന്നിലൊന്ന് സ്വത്ത് ഉഷയ്ക്ക് നല്കാന് സാധിക്കില്ലെന്ന നിലപാടാണ് കെബി ഗണേഷ് കുമാര്‍ സ്വീകരിച്ചത്. ഇതോടെയാണ് ഇനി കോടതി കാര്യങ്ങള്‍ തീരുമാനിക്കട്ടെ എന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തിയത്. ഉഷ മോഹന്‍ദാസിന്റെ ഹര്‍ജിയില്‍ കൊട്ടാരക്കര സബ് കോടതി വിശദമായ വാദം കേള്‍ക്കും. ആര് ബാലകൃഷ്ണ പിള്ളയുടെ മരണശേഷമാണ് മക്കള്‍ക്കിടയില്‍ സ്വത്തിന്റെ പേരിലും പാര്‍ട്ടിയുടെ പേരിലുമുളള തര്‍ക്കം ആരംഭിച്ചത്.
-
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
'ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്? മുഖ്യമന്ത്രിയെ തെമ്മാടിയെന്ന് വിളിച്ചയാളാണ് ഞാൻ'; അഖിൽ മാരാർ -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി












Click it and Unblock the Notifications