കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കത്ത് കണ്ട പിള്ള പറയുന്നു... അത് രണ്ടും ഒന്ന് തന്നെ

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: സരിത എസ് നായര്‍ ജയിലില്‍ വച്ച് എഴുതിയ യഥാര്‍ത്ഥ കത്ത് കണ്ടു എന്ന് സരിത സമ്മതിക്കുന്ന ഒരാളാണ് കേരള കോണ്‍ഗ്രസ് ബി ചെയര്‍മാര്‍ ആര്‍ ബാലകൃഷ്ണപിള്ള. അങ്ങനെയുള്ള പിള്ള പറയുന്നു ആദ്യം പുറത്ത് വന്നതും രണ്ടാമത് പത്രക്കാര്‍ ഫോട്ടോയെടുത്ത് പുറത്ത് വിട്ടതും ഒരേ കത്തിന്റെ ഭാഗങ്ങള്‍ തന്നെയാണെന്ന്.

ജോസ് കെ മാണിക്കെതിരെ ലൈംഗികാരോപണം ഉന്നയിക്കുന്ന കത്ത് തന്റേതല്ലെന്ന് പറഞ്ഞ് സരിത എസ് നായര്‍ രംഗത്ത് വന്നിരുന്നു. ഇതേ തുടര്‍ന്നാണ് യഥാര്‍ത്ഥ കത്തുമായി തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനം നടത്തിയത്. അവിടെവച്ചും ആദ്യം പുറത്ത് വന്ന കത്തിനെ സരിത നിഷേധിച്ചിരുന്നു.

Balakrishna Pillai

ഇപ്പോള്‍ ബാലകൃഷ്ണ പിള്ള കൂടി സ്ഥിരീകരിച്ചതോടെ സരിത എന്ത് പറയും എന്നാണ് അറിയേണ്ടത്. എന്നാല്‍ വിവാദ കത്ത് താന്‍ പിസി ജോര്‍ജ്ജിന് നല്‍കിയിട്ടില്ലെന്ന് പിള്ള വ്യക്തമാക്കി. ജോര്‍ജ്ജ് ആ കത്ത് കണ്ടിട്ടില്ലെന്നാണ് ബാലകൃഷ്ണ പിള്ള മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത്.

താന്‍ തറവാടിയായതുകൊണ്ട് മാത്രമാണ് ഉമ്മന്‍ ചാണ്ടി ഇപ്പോഴും മുഖ്യമന്ത്രിക്കസേരയില്‍ ഇരിക്കുന്നത്. കെഎം മാണിയും സരിതയും കൂടിക്കാഴ്ച നടത്തിയതായി കേട്ടറിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

English summary
R Balakrishna Pillai confirms the originality of Saritha's letter
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X