കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ന്യൂനപക്ഷങ്ങള്‍ക്കെതിരെ പറയാന്‍ തലയ്ക്ക് വട്ടില്ല; ഗൂഡാലോചനയെന്ന് ബാലകൃഷ്ണപിള്ള...

  • By Vishnu
Google Oneindia Malayalam News

കൊല്ലം: തന്നെ ന്യൂനപക്ഷ വിരോധിയാക്കാന്‍ ഗൂഡാലോചന നടക്കുന്നുവെന്ന് കേരളാ കോണ്‍ഗ്രസ് ബി ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണപിള്ള. മുസ്ലിം സമുദായത്തിനും ക്രിസ്ത്യന്‍ സമിദായത്തിനുമെതിരെ താന്‍ പറഞ്ഞുവെന്ന പേരില്‍ പ്രരിപ്പിക്കുന്ന ശബ്ദ രേഖ കെട്ടിച്ചമച്ചതാണെന്ന് ബാലകൃഷ്ണപിള്ള വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.

ഒരു സ്വകാര്യപരിപാടില്‍ നടത്തിയ പ്രസ്ഥാവന എടിച്ച് ചെയ്ത് കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തി പുറത്ത് വിടുകയായിരുന്നു. ആരാണ് ഗൂഢാലോചന നടത്തിയതെന്ന് അറിയാമെന്നും ബാലകൃഷ്ണപിള്ള വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ചെയ്യാത്ത തെറ്റിനാണെങ്കില്‍ പോലും ആരെയെങ്കിലും തന്റെ വാക്കുകള്‍ വേദനിച്ചെങ്കില്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നതായും ബാലകൃഷ്ണപിള്ള പറഞ്ഞു.

മുസ്ലീം ലീഗ്‌ മുഖപത്രം ചന്ദ്രികയില്‍ കൂട്ട അവധി; മൂന്ന് മാസമായി ശമ്പളമില്ല !!!മുസ്ലീം ലീഗ്‌ മുഖപത്രം ചന്ദ്രികയില്‍ കൂട്ട അവധി; മൂന്ന് മാസമായി ശമ്പളമില്ല !!!

R Balakrishna Pillai

ഞാന്‍ ഒരു ന്യൂനപക്ഷ വിരുദ്ധനല്ല. എന്നും ന്യൂനപക്ഷങ്ങള്‍ക്കൊപ്പമാണ് നിന്നിട്ടുള്ളത്. അങ്ങനെയുള്ള എനിക്ക് മതന്യൂനപക്ഷങ്ങള്‍ക്കെതിരെ സംസാരിക്കന്‍ തലയ്ക്ക് വട്ടില്ല. ചിലരുടെ വൈര്യനിരാതന ബുദ്ധിയാണ് വിവാദത്തിന് പിന്നിലെന്ന്‌ ബാലകൃഷ്ണപിള്ള ആരോപിച്ചു. ആസൂത്രിത ഗൂഡാലോചനയാണ് നടന്നത്. ഒരു പത്രമാധ്യമത്തിന്റെ കൂട്ട് പിടിച്ചാണ് ഗൂഡാലോചന നടന്നത്.

മത ന്യൂനപക്ഷങ്ങള്‍ക്കെതിരെ വാക്കുകള്‍കൊണ്ടും പ്രവര്‍ത്തികൊണ്ടും ഇതുവരെ ഒന്നും ചെയ്തിട്ടില്ല. ഇനി ചെയ്യുകയുമില്ല. മുസ്ലീം പള്ളികളിലെ ബാങ്കുവിളിയെപ്പറ്റി താന്‍ പറഞ്ഞിരുന്നു. അത് ശബ്ദരേഖയില്‍ ഉള്ളത് പോലല്ല. പള്ളികളില്‍ ബാങ്ക് വിളിക്കുന്നത്‌ പുരാതനമായ ഒരു കാര്യമാണ്.

ബാങ്ക് വിളി ഉയരുമ്പോള്‍ ക്ഷേത്രങ്ങളിലെ ഉച്ചഭാഷിണികള്‍ ശബ്ദം കുറച്ച് വയ്ക്കുകയാണ് ചെയ്യുന്നത്. അത് കേരളത്തിന്റെ മതേതര മനസാണെന്നാണ്‌ താന്‍ പറഞ്ഞതെന്നും ബാലകൃഷ്ണ പറഞ്ഞു. ആരെന്ത് ആരോപണം ഉന്നയിച്ചാലും മനസാക്ഷിക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല. ന്യൂനപക്ഷ സ്‌നേഹം കൈവിടുകയില്ലെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

തിരുവനന്തപുരത്ത് മുസ്ലീം പള്ളികളില്‍ നിന്ന് ബാങ്ക് വിളിക്കുന്നത് പട്ടി കുരയ്ക്കുന്ത് പോലെയാണെന്നായിരുന്നു പിള്ളയുടെ വാക്കുകള്‍. പത്ത് ക്രിസ്ത്യാനികളും മുസ്ലീങ്ങളും ഒരിടത്ത് താമസിച്ചാല്‍ അവിടെ ഒരു പള്ളി പണിയും. പണ്ടൊക്കെ ഒരു പ്രദേശത്ത് ഒരു പള്ളി മാത്രമാണുണ്ടായിരുന്നതെന്നും പിള്ള പറഞ്ഞിരുന്നു. ക്രിസ്ത്യന്‍ മുസ്ലീം മതവിഭാഗങ്ങളെ അവഹേളിക്കുന്നതായിരുന്നു ബാലകൃഷ്ണപിള്ളയുടെ പ്രസംഗം.

Read More: മതന്യൂനപക്ഷങ്ങളെ വേദനിപ്പിച്ചെങ്കില്‍ മാപ്പ്; അച്ഛന് വേണ്ടി ഖേദം പ്രകടിപ്പിച്ച് ഗണേഷ് കുമാര്‍...

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

English summary
R Balakrishna Paillai's denies his controversial speech against Muslims and Christians
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X