കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുയലിറച്ചി കഴിച്ചാല്‍ അകത്താകുമോ?

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തിലെ പല പ്രധാന ഹോട്ടലുകളിലും ഭക്ഷണത്തിന് പേരുകേട്ട കള്ള് ഷാപ്പുകളിലും ഏറ്റവും ചൂടന്‍ വിഭവങ്ങളിലൊന്നാണ് മുയലിറച്ചി. എന്നാല്‍ ഇനി മുയലിറച്ചി വിറ്റാല്‍ പണി പാളിയേക്കും.

ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ ഗോവധം നിരോധിക്കുമെന്നും, ബീഫ് കഴിക്കാന്‍ കിട്ടില്ലെന്നും ചിലരൊക്കെ പ്രചരിപ്പിച്ചിരുന്നു. എന്നാലിപ്പോള്‍ നിരോധിച്ചിരിക്കുന്നത് മുയലിറച്ചിയാണ്.

Rabbit

ഭക്ഷ്യസുരക്ഷ നിയമത്തിലെ പട്ടികയാണ് പ്രശ്‌നം. ഇത് പ്രകാരം കൊല്ലാവുന്ന മൃഗങ്ങളുടെ ലിസ്റ്റില്‍ മുയല്‍ ഇല്ല. അതുകൊണ്ട് തന്നെ മുയലിനെ വളര്‍ത്തുന്നതും വില്‍ക്കുന്നതും കൊല്ലുന്നതും ഒക്കെ പ്രശ്‌നമാകും. ഇക്കാര്യത്തില്‍ കര്‍ശന നടപടിയെടുക്കണം എന്നാണ് സംസ്ഥാനങ്ങള്‍ക്ക് നല്‍കിയ നിര്‍ദ്ദേശം.

കേരളമാണ് ശരിക്കും കുടുങ്ങിയത്. ഇവിടെ മുയല്‍ വളര്‍ത്തല്‍ സര്‍ക്കാരിന്റെ പ്രോത്സാഹനം കിട്ടുന്ന പദ്ധതിയാണ്. മനുഷ്യന് കഴിക്കാന്‍ ഏറ്റവും നല്ല ഇറച്ചി മുയലിന്റേതാണെന്നാണ് പറയുന്നത്. കേന്ദ്ര നിര്‍ദ്ദേശം വന്നതോടെ നടപടിയെടുക്കാനും എടുക്കാതിരിക്കാനും കഴിയാത്ത സ്ഥിതിയിലാണ് സംസ്ഥാനം.

മുയല്‍ മാത്രമല്ല, കാടക്കും ഉണ്ട് നിയന്ത്രണം. കേന്ദ്ര സര്‍ക്കാര്‍ പറയുന്ന പട്ടികയില്‍ കാടയും ഇല്ല. എന്നാല്‍ അംഗീകൃത ബ്രീഡറില്‍ നിന്ന് കാടയെ വാങ്ങുന്നതില്‍ തെറ്റില്ലത്രെ. ആട്, ചെമ്മരിയാട്, പശു കാള, പോത്ത്, കോഴി, മീന്‍ എന്നിവയെ മാത്രമേ കൊല്ലാനും ഭക്ഷിക്കാനും പാടുള്ളൂ എന്നാണ് നിയമം.

English summary
Rabbit meat is not included in food safety list.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X