Get Updates
Get notified of breaking news, exclusive insights, and must-see stories!

കോഴിക്കോട് പെണ്‍വാണിഭത്തില്‍ കൂടുതല്‍ കുട്ടികള്‍

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ മലയോര പ്രദേശമായ പെരുവണ്ണാമൂഴി കേന്ദ്രീകരിച്ചുളള പെണ്‍വാണിഭത്തില്‍ കൂടുതല്‍ പെണ്‍കുട്ടികള്‍ വലയില്‍ പെട്ടിരുന്നുവെന്ന് വെളിപ്പെടുത്തല്‍. പന്തിരിക്കര സ്വദേശിനിയായ 14 കാരിയെ കൂടാതെ കണ്ണൂര്‍ ജില്ലയിലെ ഒരു പെണ്‍കുട്ടിയും ആത്മഹത്യ ചെയ്തിട്ടുണ്ടെന്നാണ് വെളിപ്പെടുത്തല്‍. പീഡനത്തിനിരയായി ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടിയുടേയതാണ് വെളിപ്പെടുത്തല്‍. ഏഷ്യാനെറ്റ് ന്യൂസ് ആണ് ഇക്കാര്യം പുറത്ത് കൊണ്ടുവന്നത്.

കോഴിക്കോട് മാവൂര്‍ റോഡില്‍ ഉള്ള ഒരു ലോഡ്ജിലാണ് പെണ്‍കുട്ടികളെ എത്തിച്ചിരുന്നത്. ഇവിടെ വേറെയും ഒരുപാട് കുട്ടികളെ കൊണ്ടുവന്നിരുന്നതായും പെണ്‍കുട്ടി പറയുന്നുണ്ട്.

Sexracket: one more girl committed suicide-Victim revealed

കണ്ണൂരിലെ പെരിങ്ങത്തൂരിലുളള മറ്റൊരു വിദ്യാര്‍ത്ഥിനിയും പീഡനത്തിരയായി ആത്മഹത്യ ചെയ്തിട്ടുണ്ടെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വിവരം. ഈ വിവരം പെണ്‍വാണിഭ സംഘം തന്നെയാണത്രെ ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടിയെ അറിയിച്ചത്. ഈ പെണ്‍കുട്ടിയെ ഉപയോഗിച്ച് ആറ് പെണ്‍കുട്ടികളെയാണ് സംഘം വലയിലാക്കിയത്. അതില്‍ ഒരു കുട്ടിയാണ് കണ്ണൂരില്‍ ആത്മഹത്യ ചെയ്തത്.

പന്തിരിക്കരയിലെ ആത്മഹത്യ ചെയ്ത പെണ്‍കുട്ടി മുമ്പും ആത്മഹത്യാ ശ്രമം നടത്തിയിരുന്നു. മരിക്കുന്നതിന് രണ്ട് ദിവസം മുമ്പായിരുന്നു ഇത്. ഈ രണ്ട് ദിവസങ്ങളിലും സെക്‌സ് റാക്കറ്റിലെ കണ്ണികള്‍ ഈ പെണ്‍കുട്ടിയെ കണ്ടിരുന്നതായും പറയുന്നു.

നിലവില്‍ ഏഴ് പേരെയാണ് കോസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിട്ടുളളത്. ഇവര്‍ റിമാന്റിലാണ്. എത്ര പെണ്‍കുട്ടികള്‍ ഇവരുടെ വലയില്‍ പെട്ടിരുന്നു എന്ന കാര്യം ഇപ്പോഴും വ്യക്തമല്ല. പോലീസിന്റെ അന്വേഷണം കാര്യക്ഷമമല്ല എന്നും ആക്ഷേപമുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+