കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ് ഓഫീസിലെ കൊല; പ്രതികള്‍ക്ക് വധശിക്ഷ വേണമെന്ന് സര്‍ക്കാര്‍

  • By Anwar Sadath
Google Oneindia Malayalam News

കൊച്ചി: നിലമ്പൂര്‍ കോണ്‍ഗ്രസ് ഓഫീസിലെ ജീവനക്കാരിയെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന ആവശ്യവുമായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. കേസിലെ പ്രതികളായ മന്ത്രി ആര്യടന്‍ മുഹമ്മദിന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍ അംഗമായിരുന്ന ബിജു നായര്‍, കുന്നശേരി ഷംസുദീന്‍ എന്നിവരെ വിചാരണ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു.

എന്നാല്‍, പ്രതികള്‍ ചെയ്ത കുറ്റകൃത്യം അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്നും ആയതിനാല്‍ പ്രതികള്‍ക്ക് ലഭിച്ച ജീവപര്യന്തം തടവുശിക്ഷ വധശിക്ഷയാക്കണമെന്നുമാണ് സര്‍ക്കാരിന്റെ ആവശ്യം. 2014 ഫെബ്രുവരി അഞ്ചിനാണ് നിലമ്പൂര്‍ കോണ്‍ഗ്രസ് ഓഫീസിനുള്ളില്‍ വെച്ച് കേസിനാസ്പദമായ സംഭവം നടക്കുന്നത്.

high-court-kerala-600

ഓഫീസിലെ ജീവനക്കാരിയായ രാധയെ കാണാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ നല്‍കിയ പരാതി പ്രകാരം പോലീസ് അന്വേഷണം നടക്കവെ അഞ്ചുദിവസത്തിനുശേഷം സമീപത്തെ വെള്ളക്കെട്ടില്‍ നിന്നും രാധയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. പിന്നീട് നടത്തിയ തുടരന്വേഷണത്തിലാണ് ഞെട്ടിക്കുന്ന കൊലപാതകവിവരം പുറത്തുവന്നത്.

പ്രതി ബിജു നായരുടെ രഹസ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്നാണ് കൊലപാതകമെന്ന് പോലീസ് കണ്ടെത്തി. ആക്രമണത്തിന് ഇരയാക്കിയ രാധയെ ക്രൂരമായ പീഡനങ്ങള്‍ക്കുശേഷമാണ് കൊലപ്പെടുത്തിയത്. ആര്യാടന്‍ മുഹമ്മദിന്റെ മകന്‍ ആര്യാടന്‍ ഷൗക്കത്ത് കേസില്‍ പ്രതിയാകുമെന്ന് കരുതപ്പെട്ടിരുന്നെങ്കിലും പിന്നീട് തെളിവില്ലാത്തതിനാല്‍ ഒഴിവാക്കുകയായിരുന്നു.

English summary
Radha Murder Case; Kerala Government Moves HC Seeking Capital Punishment to Accused
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X