കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജേഷ് വധം കുഴഞ്ഞുമറിഞ്ഞു; നൃത്താധ്യാപികയുടെ ഭര്‍ത്താവ് 90 ലക്ഷം കടക്കാരന്‍!! പോലീസ് ഖത്തറിലേക്ക്

എന്നാല്‍ തന്റെ മുന്‍ ഭര്‍ത്താവ് സത്താറും സാലിഹും സംഭവദിവസങ്ങളില്‍ ഖത്തറിലുണ്ടായിരുന്നുവെന്നാണ് യുവതി അഭിമുഖത്തില്‍ പറഞ്ഞത്.

Google Oneindia Malayalam News

തിരുവനന്തപുരം: മുന്‍ റേഡിയോ ജോക്കി രാജേഷിന്റെ കൊലപാതകം അന്വേഷിക്കുന്ന പോലീസ് സംഘം ആശയക്കുഴപ്പത്തില്‍. ക്വട്ടേഷന്‍ നല്‍കിയത് ഗള്‍ഫില്‍ നിന്നാണെന്നായിരുന്നു ഇതുവരെയുള്ള വിലയിരുത്തല്‍. എന്നാല്‍ രാജേഷുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയ ഖത്തറിലെ സ്ത്രീയുടെ സംഭാഷണത്തിലെ വൈരുധ്യമാണ് പോലീസിനെ ആശയക്കുഴപ്പത്തിലാക്കിയിരിക്കുന്നത്.

സ്ത്രീയുടെ ഭര്‍ത്താവ് നല്‍കിയ ക്വട്ടേഷനാണെന്ന് വിശ്വസിക്കാന്‍ തരമില്ല എന്നാണ് പുറത്തുവന്നിരിക്കുന്ന വിവരം. ഈ സാഹചര്യത്തില്‍ വിശദമായ കാര്യങ്ങളറിയാന്‍ അന്വേഷണ സംഘം ഖത്തറിലേക്ക് പോകാന്‍ ഒരുങ്ങി. മുന്‍ ഭര്‍ത്താവ് സത്താറിന് പങ്കുണ്ടെന്ന് കരുതുന്നില്ല എന്നാണ് നൃത്താധ്യാപിക ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.

മാത്രമല്ല, ക്വട്ടേഷന് നേതൃത്വം നല്‍കിയെന്ന് പോലീസ് കരുതുന്ന അലിഭായ് സംഭവ ദിവസങ്ങളില്‍ ഖത്തറിലുണ്ടായിരുന്നുവെന്നും യുവതി പറഞ്ഞതോടെ പോലീസിന്റെ എല്ലാ നിഗമനങ്ങളും പാളുകയാണ്...

പോലീസും യുവതിയും പറയുന്നത്

പോലീസും യുവതിയും പറയുന്നത്

ആലപ്പുഴ സ്വദേശിയായ യുവതിയുടെ ഭര്‍ത്താവായ ഖത്തറിലുള്ള വ്യവസായിയാണ് രാജേഷിനെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കിയെന്നാണ് പോലീസ് പറയുന്നത്. അലിഭായി എന്ന സാലിഹിനാണ് ക്വട്ടേഷന്‍ കൊടുത്തതെന്നും പോലീസ് കരുതുന്നു. അലിഭായി കൃത്യം നിര്‍വഹിച്ച ശേഷം ഉടന്‍ ഖത്തറിലേക്ക് കടക്കുകയായിരുന്നുവെന്നും പോലീസ് പറയുന്നു. എന്നാല്‍ തന്റെ മുന്‍ ഭര്‍ത്താവ് സത്താറും സാലിഹും സംഭവദിവസങ്ങളില്‍ ഖത്തറിലുണ്ടായിരുന്നുവെന്നാണ് യുവതി അഭിമുഖത്തില്‍ പറഞ്ഞത്. സത്താറിനെ പറ്റി മോശമായി ഒന്നും യുവതി പറഞ്ഞിട്ടില്ല. യുവതിക്കും സത്താറിനും സാമ്പത്തിക പ്രശ്‌നങ്ങളുള്ളതിനാല്‍ ഖത്തറില്‍ നിന്ന് പുറത്തേക്ക് പോകാന്‍ സാധിക്കില്ല.

മറ്റൊരു ദുരൂഹ കഥാപാത്രം

മറ്റൊരു ദുരൂഹ കഥാപാത്രം

ഈ സാഹചര്യത്തിലാണ് നേരിട്ട് വിവരങ്ങള്‍ ആരായുക എന്ന ലക്ഷ്യത്തോടെ പോലീസ് ഖത്തറിലേക്ക് പോകുന്നത്. ഖത്തറിലേക്ക് പോകാന്‍ പോലീസ് സംഘം സര്‍ക്കാരിന്റെ അനുമതി തേടി. സര്‍ക്കാര്‍ നിര്‍ദേശ പ്രകാരമായിരിക്കും തുടര്‍നീക്കം. അനുമതി ലഭിച്ചാല്‍ ഉടന്‍ ഖത്തറിലേക്ക് പുറപ്പെടും. യുവതിയുമായി പോലീസ് ഫോണില്‍ സംസാരിച്ചിരുന്നു. എന്നാല്‍ നേരിട്ട് ചോദിച്ചാല്‍ മാത്രമേ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാകൂവെന്നാണ് പോലീസ് പറയുന്നത്. സത്താറിനെ കുറിച്ചും രാജേഷിനെ പറ്റിയും യുവതിക്ക് മോശം അഭിപ്രായങ്ങളില്ല. പറയാനുള്ളത് നല്ലത് മാത്രം. എന്നാല്‍ മറ്റൊരു ദുരൂഹ കഥാപാത്രം ഈ സംഭവത്തില്‍ കടന്നുവരുന്നുണ്ട്.

കടക്കാരന്‍ ക്വട്ടേഷന്‍ നല്‍കുമോ

കടക്കാരന്‍ ക്വട്ടേഷന്‍ നല്‍കുമോ

യുവതിയുടെ മുന്‍ ഭര്‍ത്താവാണ് ഖത്തറിലെ വ്യവസായിയായ സത്താര്‍. ഇയാള്‍ സാമ്പത്തികമായി തകര്‍ന്നിരിക്കുകയാണെന്നാണ് വിവരം. അഞ്ച് ലക്ഷം റിയാലിന്റെ (ഏകദേശം 90 ലക്ഷം രൂപ) കടക്കാരനാണിയാള്‍. ഈ സാഹചര്യത്തില്‍ ക്വട്ടേഷന്‍ നല്‍കാന്‍ സാധ്യതയുണ്ടോ എന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്. സത്താറിന്റെ ജിംനേഷ്യത്തിലെ ഇന്‍സ്ട്രക്ടറാണ് അലിഭായി എന്ന സാലിഹ്. ഇയാള്‍ക്കും യുവതിയുമായി അടുത്ത ബന്ധമാണ്. അതേസമയം, തന്റെയും സത്താറിന്റെയും ബിസിനസ് പങ്കാളിയായ ഒരാളുമായി തങ്ങള്‍ക്ക് പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്ന് യുവതി പറഞ്ഞിട്ടുണ്ട്. ഇയാള്‍ രാജേഷുമായി പലതവണ ബന്ധപ്പെട്ടിരുന്നുവത്രെ. പോലീസ് ഇയാളെ കുറിച്ചും അന്വേഷിക്കുന്നുണ്ട്.

ധാരണകള്‍ തെറ്റി, അറസ്റ്റ്

ധാരണകള്‍ തെറ്റി, അറസ്റ്റ്

യുവതി ഇപ്പോള്‍ സത്താറിന്റെ ഭാര്യയല്ല. ബന്ധം മൂന്ന് മാസം മുമ്പ് ഒഴിഞ്ഞിട്ടുണ്ട്. ഇവരുടെ രണ്ട് പെണ്‍മക്കളും സത്താറിനൊപ്പമാണ്. അലിഭായി ഖത്തറില്‍ തന്നെയുണ്ടെന്നും സത്താര്‍ ഖത്തറിലെ മാധ്യമത്തോട് വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പോലീസിന്റെ ഇതുവരെയുള്ള ധാരണകള്‍ തെറ്റുന്നത്. മറ്റാര്‍ക്കെങ്കിലും രാജേഷിന്റെ കൊലപ്പെടുത്തിയതില്‍ പങ്കുണ്ടോ എന്നാണ് പോലീസ് പ്രധാനമായും അന്വേഷിക്കുന്നത്. ഖത്തറില്‍ രാജേഷും യുവതിയും സത്താറും അലിഭായിയും നടത്തിയിരുന്ന ഇടപാടുകളെല്ലാം പോലീസ് യുവതിയില്‍ നിന്ന് ചോദിച്ചറിയും. കേസില്‍ ഇതുവരെ ഒരാളെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. കൊല്ലം സ്വദേശി സനുവിലെ. ഇടുക്കിയില്‍ നാലു പേരെ കസ്റ്റഡിയിലെടുത്തുവെന്ന് റിപ്പോര്‍ട്ടുണ്ട്.

അര്‍ധരാത്രി നടന്നത്

അര്‍ധരാത്രി നടന്നത്

കഴിഞ്ഞ 27ന് പുലര്‍ച്ചെയാണ് ആറ്റിങ്ങല്‍ മടവൂരിലെ സ്റ്റുഡിയോയില്‍ വച്ച് രാജേഷിനെ ഒരു സംഘം കൊലപ്പെടുത്തിയത്. അര്‍ധരാത്രിക്ക് ശേഷം ചുവന്ന കാറിലെത്തിയ സംഘമാണ് കൃത്യം നിര്‍വഹിച്ചത്. രാജേഷിനൊപ്പമുണ്ടായിരുന്ന കുട്ടന്‍ എന്ന സുഹൃത്തിന് ആക്രമണത്തില്‍ പരിക്കേറ്റിരുന്നു. ഖത്തറിലെ യുവതിയുമായി ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കെയാണ് രാജേഷിനെ വെട്ടികൊന്നത്. യുവതി തന്നെയാണ് ഇക്കാര്യം രാജേഷിന്റെ സുഹൃത്തിനെ വിളിച്ചുപറഞ്ഞതും. രാജേഷിന്റെ വീട്ടുകാരെ വിളിച്ചിട്ട് ഫോണ്‍ എടുക്കാത്തതിനെ തുടര്‍ന്നാണ് സുഹൃത്തിനെ വിളിച്ചുപറഞ്ഞതെന്ന് യുവതി പറയുന്നു. കായംകുളം സ്വദേശി അപ്പുണ്ണിയെ ഉള്‍പ്പെടെയുള്ളവരെ പോലീസ് തിരയുന്നുണ്ട്.

ചെങ്ങന്നൂരില്‍ ആരവം നിലച്ചു; നേതാക്കള്‍ മടങ്ങി, ഹോട്ടല്‍ ബുക്ക് ചെയ്ത് പണി കൊടുത്തതും പാളിചെങ്ങന്നൂരില്‍ ആരവം നിലച്ചു; നേതാക്കള്‍ മടങ്ങി, ഹോട്ടല്‍ ബുക്ക് ചെയ്ത് പണി കൊടുത്തതും പാളി

English summary
Former Radio Jockey Rajesh Murder case;Police to go to Qatar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X