റഫാല്‍ ഇടപാട്; കേന്ദ്രത്തിനും നരേന്ദ്ര മോദിക്കും ഇനിയും മൗനം തുടരാനാവില്ല: എകെ ആന്‍റണി
ദില്ലി: റഫാല്‍ വിമാന ഇടപാടില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര പ്രതിരോധ മന്ത്രിയുമായ എകെ ആന്‍റണി. അഴിമതിയുടെ ഉത്തരവാദിത്തത്തിൽ നിന്നും രക്ഷപ്പെടാൻ നരേന്ദ്ര മോദി സർക്കാരിന് കഴിയില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. റാഫേല്‍ ഇടപാടില്‍ സ്വതന്ത്രവും നീതിയുക്തവുമായ സംയുക്ത പാര്‍ലമെന്‍ററി കമ്മിറ്റി അന്വേഷണത്തിന് കേന്ദ്രം തയാറായേ മതിയാകൂവെന്നും എകെ ആന്‍റണി അഭിപ്രായപ്പെട്ടു.
മലയാളികളുടെ 'കണ്ണ് തള്ളിയ' ചില വൈറല്‍ വെഡ്ഡിങ് ഫോട്ടോ ഷൂട്ടുകള്‍
റഫാല്‍ ഇടപാടിലെ അഴിമതി ആരോപണത്തില്‍ ഫ്രഞ്ച് സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ട് ദിവസങ്ങള്‍ പിന്നിട്ടിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധമന്ത്രി രാജ്നാഥ് സിങ് എന്നിവര്‍ എന്തുകൊണ്ടാണ് മൗനം തുടരുന്നത്. ഇടപാടിലെ അഴിമതി പ്രഥമദൃഷ്ട്യാ തന്നെ പ്രകടകമായ കാര്യമാണ്. സംയുക്ത പാര്‍ലമെന്‍ററി കമ്മിറ്റി അന്വേഷണത്തോട് കേന്ദ്ര സര്‍ക്കാരും പ്രധാനമന്ത്രിയും മുഖം തിരിഞ്ഞ് നില്‍ക്കുന്നത് അഴിമതി മൂടിവെക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായിട്ടാണ്. ഏകപക്ഷീയമായാണ് പ്രധാനമന്ത്രി കരാര്‍ പ്രഖ്യാപിച്ചതെന്നും അദ്ദേഹം ആരോപിച്ചു.

മലയാളികളുടെ 'കണ്ണ് തള്ളിയ' ചില വൈറല്‍ വെഡ്ഡിങ് ഫോട്ടോ ഷൂട്ടുകള്‍
126 വിമാനങ്ങള്‍ വാങ്ങാനായിരുന്നു യുപിഎ സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍ ഇതിനെ അട്ടിമറിച്ചുകൊണ്ട് 36 വിമാനങ്ങള്‍ കൂടിയ വിലയ്ക്ക് വാങ്ങാനുള്ള കരാറില്‍ മോദി സര്‍ക്കാര്‍ ഒപ്പിച്ച്. മാത്രവുമല്ല റഫാല്‍ വിമാനങ്ങള്‍ നിര്‍മിക്കുന്നതിനുള്ള സാങ്കേതിക വിദ്യാ കൈമാറ്റവും രാജ്യത്തിന് കഷ്ടമായി. വിമാനങ്ങളുടെ എണ്ണം കുറച്ചതിനെ കുറിച്ചും പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡിന് ഓഫ്‌സെറ്റ് കരാർ നിരസിക്കുന്നതിന്‍റെ കാരണമോ ഇതുവരെ പ്രധാനമന്ത്രിയോ കേന്ദ്ര സര്‍ക്കാരോ വ്യക്തമാക്കിയിട്ടില്ലെന്നും എകെ ആന്‍റണി ചൂണ്ടിക്കാട്ടി.
അതേസമയം റഫാല്‍ ഇടപാടില്‍ ഫ്രഞ്ച് പ്രൊസിക്യൂഷന്‍ സര്‍വീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗമാണ് ഫ്രാന്‍സില്‍ അന്വേഷണം നടത്തുന്നത്. സ്പെഷ്യല്‍ ജഡ്ജിയുടെ നേതൃത്വത്തില്‍ ജൂണ്‍ 14 മുതല്‍ അന്വേഷണം ആരംഭിച്ചു. അഴിമതി നടന്നോ എന്ന സംശയത്തെ തുടര്‍ന്നാണ് അന്വേഷണം. യുപിഎ സര്‍ക്കാറിന്‍റെ കാലത്ത് 526 കോടിയായിരുന്ന വിമാനം 2016 ല്‍ 1670 കോടിയായി ഉയര്‍ത്തിയെന്നാണ് ആരോപണം.
Recommended Video
പുതുപുത്തന്‍ മേക്കോവറുമായി നടി അനുശ്രീ; പുതിയ ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ












Click it and Unblock the Notifications