Get Updates
Get notified of breaking news, exclusive insights, and must-see stories!

കോടതി കണ്ണുരുട്ടി... ജാമ്യഹര്‍ജികളിലൊന്ന് പിന്‍വലിച്ച് രാഹുല്‍; 'അതിജീവിതയുടെ ഫോട്ടോ മാറ്റാം'

തിരുവനന്തപുരം: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ബലാത്സംഗക്കേസ് കൊടുത്ത പരാതിക്കാരിയുടെ വിവരങ്ങള്‍ വെളിപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ വലത് ആക്ടിവിസ്റ്റ് രാഹുല്‍ ഈശ്വര്‍ ജാമ്യ ഹര്‍ജികളിലൊന്നില്‍ പിന്‍വലിച്ചു. രാഹുല്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ നല്‍കിയ ജാമ്യ ഹര്‍ജിയാണ് പിന്‍വലിച്ചിരിക്കുന്നത്. അഡീഷണല്‍ മജിസ്‌ട്രേറ്റ് കോടതി ഹര്‍ജി പരിഗണിക്കുന്ന പശ്ചാത്തലത്തില്‍ ആണ് നടപടി.

ജില്ലാ കോടതിയില്‍ ഫയല്‍ ചെയ്ത ജാമ്യ ഹര്‍ജി പിന്‍വലിച്ച് രേഖകള്‍ ഹാജരാക്കിയാല്‍ മാത്രമേ വാദം കേള്‍ക്കാനാകൂ എന്ന് അഡീഷണല്‍ ചീഫ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് എല്‍സ കാതറിന്‍ ജോര്‍ജ് പറഞ്ഞു. ഒരേ സമയം രണ്ട് ഹര്‍ജി ഫയല്‍ ചെയ്തതിനെ പ്രോസിക്യൂഷനും എതിര്‍ത്തിരുന്നു. നിയമത്തെ അവഹേളിക്കുന്നതാണ് പ്രതിയുടെ നടപടിയെന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി.

Rahul Easwar

ഇതോടെയാണ് രാഹുല്‍ ഹര്‍ജി പിന്‍വലിച്ചത്. പ്രാരംഭവാദം കേട്ട ശേഷമായിരുന്നു രാഹുലിന്റെ ഇരട്ട ഹര്‍ജിയെ കുറിച്ച് പ്രോസിക്യൂഷന്‍ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. അഭിഭാഷകന്‍ കൂടിയായ പ്രതിയുടെ നടപടി നിയമ സംവിധാനത്തോടുള്ള വെല്ലുവിളിയും ബോധപൂര്‍വ്വമായ പ്രവൃത്തിയുമാണെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു.

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പൊലീസിന്റെ എഫ്‌ഐആറിലെ വിവരങ്ങളാണ് തന്റെ പോസ്റ്റുകളിലുള്ളതെന്നും നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും രാഹുല്‍ വാദിച്ചു. എന്നാല്‍ ലൈംഗിക പീഡന കേസിലെ എഫ്‌ഐആര്‍ എങ്ങനെയാണഅ പൊതുരേഖയായി കണക്കാക്കാനാകുക എന്ന് കോടതി ചോദിച്ചു. ഇതോടെ അതിജീവിതയെ സംബന്ധിക്കുന്ന വീഡിയോയോ ഫോട്ടോയോ ഉണ്ടെങ്കില്‍ മാറ്റാന്‍ തയ്യാറാണെന്ന് രാഹുല്‍ അറിയിച്ചു.

അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും പൊലീസ് ആവശ്യപ്പെട്ട രേഖകള്‍ കണ്ടെത്തിയതിനാല്‍ ജാമ്യം അനുവദിക്കണമെന്നും പ്രതിഭാഗം വാദിച്ചു. എന്നാല്‍ ജാമ്യഹര്‍ജി പോലും നിയമവിരുദ്ധമായ സാഹചര്യത്തില്‍ ഹര്‍ജി പരിഗണിക്കരുതെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു. അന്വേഷണവുമായി പ്രതി സഹകരിക്കുന്നില്ലെന്നും കണ്ടെടുത്ത ലാപ്‌ടോപ്പിന്റെ പാസ്വേഡ് നല്‍കുന്നില്ല എന്നും പ്രോസിക്യൂഷന്‍ അറിയിച്ചു.

ഇത് അന്വേഷണത്തെ സാരമായി ബാധിക്കുന്നതായും പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു. അതേസമയം കേസിലെ വാദം മാറ്റി വെച്ചിരിക്കുകയാണ്. അതിനിടെ ജയിലില്‍ കഴിയുന്ന രാഹുല്‍ ഈശ്വറിനെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റ് ചെയ്തു. ഇന്നലെ ഉച്ചയ്ക്ക് മെഡിക്കല്‍ കോളേജില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി ജയിലിലേക്ക് കൊണ്ടുപോകാനായിരുന്നു പൊലീസ് നീക്കം.

എന്നാല്‍ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് അഡ്മിറ്റ് ചെയ്യണം എന്നായിരുന്നു ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം. ജയിലില്‍ പ്രവേശിപ്പിച്ചത് തൊട്ട് നിരാഹാര സമരത്തിലാണ് രാഹുല്‍. നേരത്തെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ രാഹുല്‍ ഈശ്വറിനെ 15 ദിവസത്തേക്ക് റിമാന്‍ഡിലാക്കിയിരിക്കുകയാണ്. രാഹുലിനെ പൂജപ്പുര ജയിലിലേക്ക് മാറ്റിയിരുന്നെങ്കിലും നിരാഹാരം പ്രഖ്യാപിച്ചതോടെ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+