ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തിൽ രാഹുൽ ഗാന്ധിയുടെ ഇടപെടൽ, രഹസ്യ സർവ്വേ
മലപ്പുറം: മൂന്ന് സംസ്ഥാനങ്ങളില്‍ ബിജെപി ഭരണം അവസാനിപ്പിച്ച് കോണ്‍ഗ്രസ് അധികാരത്തിലേറിയത് പാര്‍ട്ടിക്ക് രാജ്യമൊട്ടാകെ വലിയ ഉണര്‍വാണ് ഉണ്ടാക്കിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പുതിയ തന്ത്രങ്ങള്‍ ആവിഷ്‌കരിച്ചും പാര്‍ട്ടി സംഘടനാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തിയുമാണ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് മിന്നുന്ന വിജയം സ്വന്തമാക്കിയത്.
വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന് വേണ്ടി സംസ്ഥാനങ്ങളെ സജ്ജമാക്കുക എന്നതാണ് രാഹുല്‍ ഗാന്ധിക്ക് ഇനി ചെയ്യാനുളളത്. കേരളത്തിലടക്കം അതിനുളള രഹസ്യ പരിപാടികള്‍ രാഹുല്‍ തുടങ്ങിക്കഴിഞ്ഞു.

രാഹുലിന്റെ രഹസ്യ സർവ്വേ
കോണ്‍ഗ്രസിന്റെ നേതൃസ്ഥാനത്തേക്ക് വന്ന രാഹുല്‍ ഗാന്ധിയുടെ ഓരോ നീക്കങ്ങള്‍ക്ക് പിന്നിലും വലിയൊരു ടീമും ആസൂത്രണവും ഉണ്ട്. പാര്‍ട്ടിയിലും തെരഞ്ഞെടുപ്പുകളിലും വര്‍ഷങ്ങളായി തുടരുന്ന താപ്പാനകളെ ഒഴിവാക്കി യുവാക്കളെ ഉള്‍പ്പെടുത്തി സ്വന്തം ടീമുണ്ടാക്കിയിരുന്നു രാഹുല്‍. രാഹുല്‍ ന നേരിട്ട് ടെസ്റ്റ് നടത്തി സ്ഥാനാര്‍ത്ഥികളെ അടക്കം തെരഞ്ഞെടുത്തു. ആ നീക്കം വിജയവും ആയിരുന്നു.

പ്രവർത്തകരുടെ വികാരവും പ്രധാനം
കേരളത്തില്‍ വിടി ബല്‍റാമും ഹൈബി ഈഡനും അടക്കമുളളവര്‍ ആ ടീമില്‍ ഉള്‍പ്പെടുന്നു. നേതാക്കളെ കേന്ദ്രീകരിച്ച് പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിന് പകരം പ്രവര്‍ത്തകരുടെ വികാരം കൂടി പരിഗണിക്കാറുണ്ട് രാഹുല്‍. മധ്യപ്രദേശിലേയും രാജസ്ഥാനിലേയും മുഖ്യമന്ത്രി തെരഞ്ഞെടുപ്പിലടക്കം അത് കണ്ടതാണ്. നേതാക്കളുടെ ജനപീത്രി വലിയ ഘടകമായി രാഹുല്‍ പരിഗണിക്കുന്നു.

രഹസ്യ സര്‍വ്വേ
കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളുടെ ജനപ്രീതിയും രാഹുല്‍ ഗാന്ധി അളന്ന് കഴിഞ്ഞു. രഹസ്യ സര്‍വ്വേയാണ് രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശ പ്രകാരം നടത്തിയിരിക്കുന്നത്. കേരളത്തിലെ ഡിസിസി പ്രസിഡണ്ടുമാരുടെ പ്രവര്‍ത്തനം വിലയിരുത്തുക എന്നതാണ് സര്‍വ്വേയുടെ ലക്ഷ്യം. ഡിസിസി പ്രസിഡണ്ടുമാര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് നേതൃത്വത്തിന് സമര്‍പ്പിച്ചിരുന്നു.പിന്നാലെയാണ് സര്‍വ്വേ നടന്നത്.

ടി സിദ്ദിഖിന് നേട്ടം
സര്‍വ്വേ ഫലങ്ങളുടെ അടിസ്ഥാനത്തില്‍ ഓരോരുത്തര്‍ക്കും ഗ്രേഡും നിശ്ചയിച്ചിട്ടുണ്ട്. രണ്ട് ഡിസിസി പ്രസിഡണ്ടുമാര്‍ക്ക് മാത്രമേ എ കാറ്റഗറിയില്‍ സ്ഥാനം പിടിക്കാന്‍ സാധിച്ചുളളൂ. കോഴിക്കോടിന്റെ ടി സിദ്ദിഖും പാലക്കാടിന്റെ വികെ ശ്രീകണ്ഠനുമാണ് അവര്‍. ഇതിന്റെ അടിസ്ഥാനത്തില്‍ ടി സിദ്ദിഖിനെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായി പരിഗണിച്ചേക്കും.

നേതാക്കൾക്ക് മാർക്ക്
എംഐ ഷാനവാസിന്റെ മരണത്തോടെ ഒഴിവ് വന്ന കെപിസിസി വര്‍ക്കിംഗ് പ്രസിഡണ്ട് സ്ഥാനത്തേക്കും സിദ്ദിഖിനെ പരിഗണിച്ചേക്കും. വികെ ശ്രീകണ്ഠനെ പാലക്കാട്ട് മത്സരിപ്പിക്കാനും സാധ്യതയുണ്ട്. ബി കാറ്റഗറിയില്‍ 6 പേരുണ്ട്. കോട്ടയത്തെ ജോഷി ഫിലിപ്പ്, കണ്ണൂരിലെ സതീശന്‍ പാച്ചേനി, ആലപ്പുഴയിലെ എം ലിജു, മലപ്പുറത്തെ വിവി പ്രകാശും, വയനാട്ടിലെ ഐസി ബാലകൃഷ്ണനും, പത്തനംതിട്ടയിലെ ബാബു ജോര്‍ജുമാണ് അവര്‍.

പലർക്കും സ്ഥാനം പോകും
പാര്‍്ട്ടിക്ക് ഓഫീസ് നിര്‍മ്മിക്കുന്നതിന് വേണ്ടി 38 ലക്ഷം രൂപയ്ക്ക് സ്വന്തം വീട് വിറ്റ സതീശന്‍ പാച്ചേനി രാഹുലിന്റെ ഗുഡ് ബുക്കില്‍ ഇടം നേടിയിട്ടുണ്ട്. തൃശൂരിലെ ടിഎന്‍ പ്രതാപനും കൊല്ലത്തെ ബിന്ദു കൃഷ്ണയും തിരുവനന്തപുരത്തെ നെയ്യാറ്റിന്‍കര സനലും കാസര്‍കോട്ടെ ഹക്കീം കുന്നേലും ഇടുക്കിയിലെ ഇബ്രാഹിംകുട്ടി കല്ലാറുമാണ് സി കാറ്റഗറിയില്‍. പ്രവര്‍ത്തനം തൃപ്തികരമല്ലാത്ത ഇവരില്‍ പലര്‍ക്കും സ്ഥാനം നഷ്ടപ്പെട്ടേക്കാം.












Click it and Unblock the Notifications